ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പഠിക്കാന്‍ 7 കാര്യങ്ങള്‍

0

വലിയ രാഷ്ട്രീയ നാടകങ്ങളാണ് ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത്. ഇത്തവണ സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല. പണ്ടത്തെക്കാള്‍ കൂടിതല്‍ ആവേശമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ചിലര്‍ക്ക് അത് അഭിമാനത്തിന്റെ പ്രശ്‌നവും. ചിലര്‍ക്ക് തിരിച്ചുവരവിന്റേത്. എന്നാല്‍ മറ്റു ചിലര്‍ക്ക് അത് അതിജീവനത്തിന്റെ അടയാളമായിരുന്നു. ഒരുമാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് മേളങ്ങള്‍ക്ക് ഒരു കുംഭമേളയുടെ എല്ലാ പകിട്ടും ഉണ്ടായിരുന്നു. ഈ സമയത്ത് പെട്ടെന്ന് മാറുന്ന നയങ്ങള്‍ കണ്ട് കൗതുകം തോന്നുന്നു. ശരിക്കും ഇത് ഒരു പ്രയാസമേറിയ തിരഞ്ഞെടുപ്പായിരുന്നു. അവസാന നിമിഷം വരെ ആര്‍ക്കും ഒരു സൂചനയും ലഭിച്ചിരുന്നില്ല. എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ്. ഇപ്പോള്‍ എല്ലാ ആവേശവും തീര്‍ന്നു. നമ്മുടെ കയ്യില്‍ വിധി എത്തിക്കഴിഞ്ഞു. ഇനി പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണ്. ഈ തിരഞ്ഞെടുപ്പില്‍ നിന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ മനസ്സിലാക്കിയിരിക്കേണ്ട 7 കാര്യങ്ങള്‍.

വലിയ സ്വപ്നം കാണുക.... നിങ്ങള്‍ക്കത് നേടാന്‍ കഴിയും

ഏതൊരു ലക്ഷ്യത്തിന്റേയും ആദ്യപടി ഇതായിരിക്കണം. നിങ്ങല്‍ക്ക് എന്തെങ്കിലും നേടാന്‍ ഉണ്ടെങ്കില്‍ ആദ്യം അത മനസ്സില്‍ കാണു. സ്വപ്നം കണ്ട് അതില്‍ അടിയുറച്ച് വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിയും. സ്വപ്നം കാണുക മാത്രമല്ല ചെയ്യേണ്ടത്. ആ സ്വപ്നം നിങ്ങളെ വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കണം. ബീഹാറിലെ മഹാസഖ്യം അവരുടെ സ്വപ്നങ്ങളില്‍ വിശ്വാസമര്‍പ്പിച്ച കാഴ്ച നമ്മള്‍ കണ്ടതാണ്. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ 190 സീറ്റുകള്‍ അവര്‍ക്ക് ലഭിക്കുമെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു. ആരും അദ്ദേഹത്തെ വിശ്വസിച്ചില്ല. അഭിപ്രായ വോട്ടെടുപ്പും,എക്‌സിറ്റ് പോളും ഇതിന്റെ ഒരു സൂചനയും നല്‍കിയില്ല. എല്ലാല്‍ അവര്‍ക്ക് തെറ്റി. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും വലിയ സ്വപ്നങ്ങല്‍ കാണുകയും ചെയ്താല്‍ വിജയം ഉറപ്പാണ്.

വാര്‍ത്തകളില്‍ നിറയാതെ രംഗത്തിറക്കണം

വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നമ്മുടെ സ്റ്റാര്‍ട്ട് അപ്പ് ബിസിനസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് സ്ഥാപകരായ നമ്മള്‍ വെളിച്ചത്തിലേക്ക് വരാനായി അവസരങ്ങള്‍ തേടുന്നു. ബ്ലോഗുകള്‍, പത്രങ്ങള്‍ എന്നിവയിലൂടെ മാധ്യമ ലോകത്ത് തിളങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത് തെറ്റല്ല. നമ്മുടെ അടിസ്ഥാനപരമായ ഉദ്ദേശങ്ങള്‍ ശരിയല്ലെങ്കില്‍ ഇതൊക്കെ ഒരു പ്രശ്‌നമായി തീരും. വാര്‍ത്തകള്‍ നമ്മുടെ മൂല്യം വളരെ നന്നായി ഉയര്‍ത്തിക്കാട്ടുന്നു. ഇത് ബീഹാറിലെ തിരഞ്ഞെടുപ്പില്‍ നിന്ന് മനസ്സിലാക്കേണ്ടതാണ്. എല്ലാ മധ്യമങ്ങളിലും എന്‍.ഡി.എ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. എല്ലാ മേഖലയിലും അവരുടെ ശക്തി തെളിയിച്ചു. പ്രധാന മന്ത്രി അവരുടെ താരമായിരുന്നു. എന്നാല്‍ ഇതെല്ലാം അവരെ പരാജയത്തിലേക്ക് നയിച്ചു. എന്തുകൊണ്ട്? ഏറ്റവും പ്രദാനപ്പെട്ട വസ്തുത അവര്‍ക്ക് അടിസ്ഥാനപരമായ ശക്തി വളരെ കുറവായിരുന്നു. നിങ്ങല്‍ നിങ്ങളുടെ വിപണിയെ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ഉപഭോക്താവിനെ ബാധിക്കുന്ന ശരിയായ ഘടകങ്ങള്‍ അറിയാന്‍ ശ്രമിക്കുക. അവരുടെ കീശയില്‍ ഇരിക്കുക. ഇതാണ് ലാലുപ്രസാദും നിതീഷും ചെയ്തത്.

ആരും അജയ്യനല്ല

ഒരു വലിയ മത്സരത്തിന്റെ പേടി എല്ലാവരിലുമുണ്ട്. ഭയം നിറച്ചുകൊണ്ട് എല്ലാ പ്രശ്‌നവും പരിഹരിക്കാന്‍ കഴിയില്ല. 2014ലെ വമ്പിച്ച വിജയത്തിന് ശേഷം ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ സംഭവമായി മാറി. എല്ലാ മത്സരങ്ങളിലും അവര്‍ മുന്നിട്ടുനിന്നു. അവരുടെ കയ്യില്‍ മറ്റെല്ലാവരെക്കാളും അധികാരവും പണവും ഉണ്ടായിരുന്നു. പിന്നെ ഒരു താരരാജാവായ നേതാവ്, മോഡിജി. കൂടാതെ തന്ത്ര വിദഗ്ധനായ അമിത്ജിയും. ലക്ഷക്കണക്കിന് ആള്‍ക്കാരുടെ പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ അവര്‍ അജയ്യരാണെന്ന് തോന്നി. വാസ്തവത്തില്‍ എന്താണ് താഴേ തട്ടില്‍ സംഭവിക്കുന്നതെന്ന് ബീഹാറും ഡല്‍ഹിയും കാട്ടിത്തന്നു. ബാക്കിയുള്ളതെല്ലാം ഒരു പുക മാത്രമായിരുന്നു.

അടിസ്ഥാന ഘടകങ്ങളില്‍ ശ്രദ്ധ കൊടുക്കുക

അടിസ്ഥാനപരമായ കാര്യങ്ങള്‍ എന്ന് നേരത്തെയും പറഞ്ഞു. എന്താണത്? ഇത് അത്യാവശ്യം വേണ്ട കാര്യങ്ങളാണ്. ആവശ്യമായ മൂലധനം, വില്‍പ്പന നടത്താനായി ഒരു ടീം, പിന്നെ ഒരു കൂട്ടം ഉപഭോക്താക്കള്‍. ഇവയെല്ലാമാണ് ഒരു ബിസിനസിന്റെ അടിസ്ഥാന ഘടകം. എന്നാല്‍ ഇതുമാത്രമല്ല പ്രശ്‌നം. മുകളില്‍ പറഞ്ഞ എല്ലാ ഘടകങ്ങളും എന്‍.ഡി.എക്ക് ഉണ്ടായിരുന്നു. ഒരു നല്ല നേതാവ്, ഒരുപാട് ആരാധകര്‍, ടണ്‍ കണക്കിന് പോസ്റ്ററുകള്‍, പിന്നെ സോഷ്യല്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഇവയെല്ലാം ഉണ്ടായിരുന്നിട്ടും അവര്‍ തോറ്റു. ഉപഭോക്താവിന്റെ പ്രശനങ്ങള്‍ നേരിട്ട് മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ പ്രശനങ്ങള്‍ക്കനുസരിച്ചുള്ള ഉത്പ്പന്നങ്ങള്‍ ലബ്യമാക്കുക. ഉത്പ്പനങ്ങളുടെ പുറമേയുള്ള ഭംഗി മാത്രം നോക്കരുത്. ഇതാണ് മഹാസഖ്യം അവിടെ ചെയ്തത്. അവര്‍ക്ക് വോട്ടര്‍മാരെ നന്നായി അറിയാം. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഒരു ബീഹാരിയും പുറത്ത് നിന്ന് വന്ന ഒരാളും തമ്മിലുള്ള മത്സരം എന്നസത്യംഅവര്‍ മനസ്സിലാക്കി. ശരിയായ ഉത്പ്പനങ്ങള്‍ വിപണിയില്‍ ഇറക്കിയാല്‍ അത് നിങ്ങളെ ശക്തരാക്കും.

ഒരിക്കലും ലക്ഷ്യത്തില്‍ നിന്ന് പിന്മാറരുത്

എന്തിന്റേയും തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാം. എന്നാല്‍ അതിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ സ്ഥിതി കുറച്ചുകൂടി പ്രയാസമാകും. എന്നാല്‍ ഒരു യഥാര്‍ഥ വിജയി ഒരിക്കലും ലക്ഷ്യത്തില്‍ നിന്ന് പിന്മാറില്ല. അവരുടെ അനുകൂലമായ മേഖലയില്‍ നിന്ന് മാറി പ്രവര്‍ത്തിക്കും. അവര്‍ പുനരാരംഭിക്കുമ്പോള്‍ കൂടുതല്‍ പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. അവര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ തിരഞ്ഞുപിടിക്കും. കാരണം എന്താണ് അവരെ തോല്‍പ്പിക്കുന്നതെന്ന് അവര്‍ക്ക് ന്നായി അറിയാം. ഇതാണ് ലാലുപ്രസാദ് യാദവ് നമുക്ക് കാട്ടിത്തരുന്നത്. ഇത് ലാലുവിന്റെ അവസാനമാണെന്ന് എല്ലാവരും വിധിയെഴുതി. എല്ലാവര്‍ക്കും അദ്ദേഹത്തോട് വിപരീത കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. എല്ലാം തെറ്റായിരുന്നെന്ന് ലാലു തെളിയിച്ചു. ഇന്ന് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് ലാലുവിനാണ്. അതുകൊണ്ട് എപ്പോഴും ധീരനായ ഒരു നേതാവാകാന്‍ ശ്രമിക്കുക. നല്ലത് മാത്രം പ്രതീക്ഷിക്കുക.

പോസിറ്റീവായി പ്രവര്‍ത്തിക്കുക

യുദ്ധമുഖത്ത് നിസ്സംശയം പോരാടിയാല്‍ നമുക്ക് കുറച്ച് കൂടി ആത്മവിശ്വാസം ലഭിക്കും. നിങ്ങളുമായി മത്സരിക്കുന്നവരുടെ മോശം വശം മാത്രമാണ് എപ്പോഴും കാണാറുള്ളത്. അവരുടെ ശക്തി എന്താണെന്ന് പലപ്പോഴും മറന്ന് പോകുന്നു. അവരുടെ തിന്മകള്‍ മാത്രം കണ്ടുപിടിക്കുമ്പോള്‍ സ്വന്തം ശക്തികള്‍ മറക്കുന്നു. നമ്മുടെ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കണം എന്നിട്ടുമാത്രമേ മറ്റൊരാളുടെ ന്യൂനതകളില്‍ഇടപെടാന്‍ കഴിയൂ. ബീഹാര്‍ തിരഞ്ഞെടുപ്പിലും ഇതാണ് സംഭവിച്ചത്. പാര്‍ട്ടികള്‍ തമ്മില്‍ കുറ്റങ്ങല്‍ കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു. അപ്പോഴും യഥാര്‍ഥ പ്രശനങ്ങള്‍ മറ്റെവിടെയോ കിടക്കുന്നുണ്ടായിരുന്നു. വികസനവും വളര്‍ച്ചയും അവരുടെ അജണ്ടയില്‍ ഇല്ലായിരുന്നു. എല്ലാവരും ബീഫിനും സംവരണത്തിനും വേണ്ടി കരഞ്ഞു നടക്കുകയായിരുന്നു. മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് സമ്മാനിക്കുക. നിങ്ങല്‍ നിങ്ങളുടെ ശക്തി പ്രകടിപ്പിച്ചാല്‍ ഒന്നിനേയും ഭയപ്പെടേണ്ടതില്ല. നല്ല രീതിയില്‍ പോസിറ്റീവായി പ്രവര്‍ത്തിച്ചാല്‍ ഉപഭോക്താക്കളുടെ മനസ്സില്‍ ഇടം നേടാന്‍ സാധിക്കും.

നിങ്ങളുടെ ശക്തിയില്‍ കൂടിതല്‍ ഊന്നല്‍ നല്‍കുക

എല്ലാവര്‍ക്കും ശക്തിയും ദൗര്‍ബല്യവും ഉണ്ട്. എല്ലവര്‍ക്കും സ്വന്തം ശക്തിയെക്കുറിച്ച് പറയാന്‍ ഇഷ്ടമാണ്. ശക്തി ഉണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോര അത് തെളിയിക്കണം. ഇത് ലാലുവും നിതീഷ് കുമാറും നന്നായി മനസ്സിലാക്കി. അവരുടെ ജാതിപരമായ വോട്ടുകള്‍ നേടാന്‍ പരിശ്രമിച്ചു. ഈ വോട്ടുകള്‍ വേറെ എവിടേയും പോകാതിരിക്കാന്‍ ശ്രമിച്ചു. പ്രാദേശിക വികസനം ലക്ഷ്യമിടുന്ന ഒരു ബീഹാറി നേതാവായി നിതീഷ്‌കുമാര്‍ തന്നെ അവതരിപ്പിച്ചു. തന്നോടുള്ള 'സുഷാസന്‍ ബാബു' എന്ന കാഴ്ചപ്പാടില്‍ നിന്നാണ് നിതീഷ് പ്രവര്‍ത്തിച്ചത്. ലാലു തന്റെ രസകരമായ പ്രസംഗങ്ങള്‍ ഉപയോഗിച്ച് ജനത്തെ കയ്യിലെടുത്തു. ലാലുവിന് അറിയാമായിരുന്നു ജനങ്ങള്‍ തന്റെ ലളിതമായ പ്രസംഗം കേള്‍ക്കുമെന്ന്. ഇതില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് കൂടുതല്‍ ഉള്ളത്. ബി.ജെ.പി, ജെ.ഡി.യു എന്നിവയെപ്പോലെ ആര്‍.ജെ.ഡി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നു. എന്നിട്ടും ഏറ്റവും മുന്നിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അവരുടെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ഒരു സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് പോലെയാണ്. ഇത് പുതിയ തലമുറക്ക് വേണ്ടി മാത്രമുള്ളതല്ല. എല്ലാ തത്ത്വങ്ങളും ഒന്നാണ്. വിജയമാണ് അന്തിമ ലക്ഷ്യം. ഞാന്‍ എന്റെ തീരുമാനങ്ങള്‍ എടുക്കുന്നത് ഒരുപാട് ആള്‍ക്കാരുമായിട്ടുള്ള ഇടപെടലും ഓരോ കാര്യങ്ങല്‍ പഠിച്ചിട്ടുമാണ്. യഥാര്‍ഥത്തില്‍ നമ്മളെല്ലാം ആദ്യം പഠിക്കും പിന്നെ സമ്പാദിക്കും. അങ്ങനെയല്ലേ?

എഴുത്തുകാരനെക്കുറിച്ച്

ലളിത് വിയ്: എനിക്ക് പുതിയ കാര്യങ്ങല്‍ പഠിക്കാന്‍ വളരെയധികം താത്പര്യമുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങല്‍ കണ്ടെത്താന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഇപ്പോള്‍ എന്റെ രണ്ടാമത്തെ സ്റ്റാര്‍ട്ട് അപ്പിന് വേണ്ടി ഒരു പുതിയ ടീം ഉണ്ടാക്കാനുള്ള തിരക്കിലാണ്.