നിധിക്കു വേണ്ടത് ഒരു കൈത്താങ്ങ്

0

കഴിവുകളുണ്ടെങ്കിലും വേണ്ട പ്രോത്സാഹനം കിട്ടാത്തതുകൊണ്ട് വളര്‍ച്ച മുരടിച്ച് പോകുന്ന നിരവധി കായിക താരങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. അത്തരത്തില്‍ ഒരാളാണ് നിധി സിംഗ് പട്ടേല്‍. നിധിയെ നമുക്ക് പരിചയപ്പെടാം.

2010: വെയിറ്റ് ലിഫ്റ്ററായ നിധി സിംഗ് പട്ടേലിന് മനിലയില്‍ നടന്ന ഏഷ്യന്‍ ബഞ്ച്പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കിട്ടി.

2011: തായ്‌വാനില്‍ നടന്ന ഏഷ്യന്‍ ബഞ്ച്പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി.

2011: കോമണ്‍വെല്‍ത്ത് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിധി സിംഗ് പട്ടേല്‍ മൂന്ന് സ്വര്‍ണ മെഡലുകള്‍ നേടി.

2015: ഹോങ് കോംഗില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി.

2015: ഒമാനില്‍ നടന്ന ഏഷ്യന്‍ ബഞ്ച് പ്രസില്‍ സ്വര്‍ണം നേടി.

എന്നാല്‍ 2015ല്‍ കാനഡയില്‍ നടന്ന അഘാമത് അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാമ്പത്തികം നിധിക്ക് തടസമായി. ഉത്തര്‍പ്രദേശിയെ മിര്‍സാപുര്‍ ഗ്രാമവാസിയാണ് നിധി. തനിക്ക് അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകാത്തതോടെ ഗെയിമിനോട് തന്നെ വിടപറയാനാണ് നിധിയുടെ തീരുമാനം. എപ്പോഴും മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ ആളുകളില്‍നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയാണ് യാത്ര ചെയ്യുന്നത്. ഇത് തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഗെയിമിനോട് യാത്ര പറയാന്‍ തീരുമാനിച്ചതെന്ന് 26കാരിയായ നിധി പറയുന്നു. നിധിയുടെ പിതാവ് ഒരു തദ്ദേശ കോളജില്‍നിന്ന് നാലാം ഗ്രേഡിലുള്ള ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. അദ്ദേഹത്തിന് മകളുടെ യാത്ര ചിലവ് താങ്ങാനാകുന്നതല്ല. ഗ്രാമത്തില്‍ ചെളി കൊണ്ട് നിര്‍മിച്ച് ഒരു വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

നാല് മക്കളില്‍ രണ്ടാമത്തെയാളാണ് നിധി. രണ്ട് ഇളയ സഹോദരങ്ങള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. കുടുംബത്തില്‍ വരുമാനമുണ്ടാക്കാന്‍ പ്രായമായ ഒരാള്‍ മക്കളില്‍ നിധി മാത്രമാണ്. കാനഡയിലേക്കുള്ള യാത്രക്ക് 2.5 ലക്ഷം രൂപയെങ്കിലും വേണം. ഇത് ഒക്ടോബര്‍ 18നകം സംഘാടകരെ ഏല്‍പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ തീയതിയായിട്ടും ഒരു രൂപ പോലും നിധിക്ക് കിട്ടിയില്ല.

നിധിക്ക് ഓരോ തവണ അവസരങ്ങള്‍ തന്റെ പടിവാതില്‍ക്കലില്‍ മുട്ടുമ്പോഴും അത് വേണ്ടെന്ന് വയ്ക്കുന്നതില്‍ നിധിക്ക് ഏറെ വിഷമമുണ്ട്. ഓരോ തവണ അവസരങ്ങള്‍ കിട്ടുമ്പോഴും നിധി പത്ര സമ്മേളനങ്ങള്‍ വിളിച്ചും തന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ പങ്കുവച്ചുമെല്ലാം ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതുവരെ സര്‍ക്കാരില്‍നിന്ന് ഒരു രൂപ പോലും നിധിക്ക് സഹായം ലഭിച്ചിട്ടില്ല.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിധിക്ക് ഭാരോദ്വാഹനത്തില്‍ താല്‍പര്യം തോന്നിതുടങ്ങിയത്. നിധിയുടെ കോച്ചിന്റെ അമ്മ ഒരു കായികാധ്യാപികയായിരുന്നു. അവിടെയാണ് നിധി പഠിച്ചതും നിധിയുടെ പിതാവ് ജോലി ചെയ്തിരുന്നതും. അധ്യാപിക തന്നെയാണ് തന്റെ മകനോട് നിധിക്ക് പരിശീലനം നല്‍കണമെന്ന് പറഞ്ഞത്. കംലാപതി ത്രിപതിയാണ് നിധിയുടെ കോച്ച്. ആഗ്രയില്‍ 3500 രൂപ ശമ്പളത്തിലാണ് കംലാപതി കോച്ചായി ജോലി ചെയ്തിരുന്നത്. ഇത് നിര്‍ത്തി കംലാപതി തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ട്രയിനിംഗ് നല്‍കാന്‍ എത്തുകയായിരുന്നു.

നിധി വളരെ കഴിവുള്ള കുട്ടിയാണെന്ന് കംലാപതി പറയുന്നു. ഉച്ചക്ക് ശേഷമുളള സമയങ്ങളില്‍ മറ്റാരും ഇല്ലെങ്കില്‍ പോലും നിധി ഒറ്റക്ക് പരിശീലിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. പുലര്‍ച്ചെ 4.30ന് എഴുന്നേറ്റശേഷം അഞ്ച് മണി മുതല്‍ എട്ട് മണിവരെയാണ് പരിശീലിക്കുന്നതെന്ന് നിധി പറയുന്നു.

2012ല്‍ തന്റെ ഗ്രാമത്തിലുള്ള അഷ്ടഭുജ ക്ഷേത്രത്തില്‍നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ നിധിക്ക് ഒരു അപകടം ഉണ്ടായി. തണുപ്പ് കാലമായിരുന്നു അത്. മാത്രമല്ല അന്തരീക്ഷം മഞ്ഞുമൂടി കിടക്കുകയായിരുന്നു. കാഴ്ചകള്‍ കാണാന്‍ പ്രയാസമായിരുന്നു. അപ്പോഴാണ് ഒരു കയറ്റത്തില്‍വെച്ച് ഒരു മോട്ടോര്‍സൈക്കിള്‍ അശ്രദ്ധമായി വന്ന് നിധിയെ ഇടിച്ചിട്ടത്.

തുടര്‍ന്ന് മൂന്ന് ദിവസം നിധി പൂര്‍ണമായും അബോധാവസ്ഥയിലായി. ഛര്‍ദ്ദിയും പിടിപെട്ടു. മാത്രമല്ല അതിനുശേഷം തുടര്‍ച്ചയായി നടുവേദനയുമുണ്ട്. 2012 മുതല്‍ 14 വരെ അങ്ങനെ നിധിക്ക് മത്സരത്തില്‍നിന്നും മാറി നില്‍ക്കേണ്ടതായും വന്നു. പവര്‍ ലിഫ്റ്റര്‍ എന്ന നിലയില്‍ അതിനനുസൃതമായ ഭക്ഷണ നിധിക്ക് നല്‍കാന്‍ കുടുംബത്തിന് കഴിയുമായിരുന്നില്ല.

ഫണ്ട് ഇല്ലാത്തതുകാരണം തനിക്ക് ജപ്പാനില്‍ നടന്ന ഒരു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിനെക്കുറിച്ച് കംലാപതി പറയുന്നു. തന്റെ ഒരു വിദ്യാര്‍ഥിയെ എങ്കിലും വിദേശത്ത് ചാമ്പ്യന്‍ഷിപ്പിന് അയക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.എന്നാല്‍ തന്നെപ്പോലെ തന്നെ നിധിക്കും സാമ്പത്തികം തടസമായി. കംലാപതി രണ്ട് ഫിറ്റ്‌നസ് സെന്ററുകള്‍ തുടങ്ങി. ഒന്ന് തന്റെ ഗ്രാമത്തിലും മറ്റൊന്ന് മിര്‍സാപുരിലും.

നിരവധി കായികതാരങ്ങളാണ് കഴിവുകളുണ്ടായിട്ടും സാമ്പത്തിക പാരാധീനതകളില്‍പ്പെട്ട് കഴിവുകള്‍ പുറത്തുകൊണ്ടുവരാനാകാതെ പരാജയപ്പെട്ടുപോകുന്നത്. അവരില്‍ ഒരാളാണ് നിധിയും.