കോണ്ടം വെന്‍ഡിംഗ് മെഷീനുമായി എച്ച് എല്‍ എല്‍

കോണ്ടം വെന്‍ഡിംഗ് മെഷീനുമായി എച്ച് എല്‍ എല്‍

Friday December 04, 2015,

1 min Read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മുംബൈയില്‍ സംഘടിപ്പിച്ച എയ്ഡ്‌സ് രോഗനിര്‍ണയ ക്യാമ്പില്‍ ഗര്‍ഭനിരോധന ഉറകള്‍ക്കായി വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു. ക്യാമ്പിലെ സേവനം അഞ്ഞൂറോളം പേര്‍ പ്രയോജനപ്പെടുത്തി. ട്രക്ക് ഡ്രൈവര്‍മാരില്‍ എച്ച് ഐ വി സാധ്യത കൂടുതലായ സാഹചര്യത്തില്‍ അവര്‍ക്കു പ്രാമുഖ്യം നല്‍കിയായിരുന്നു പരിശോധന.

എച്ച് എല്‍ എല്‍ അടുത്തിടെ മുംബൈയില്‍ ആരംഭിച്ച റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പനവേലിനടുത്തുള്ള കലമ്പോളി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ട്രക്ക് ടെര്‍മിനലിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിനോടനുബന്ധിച്ച് ടെര്‍മിനലില്‍ വെന്‍ഡിഗോ കോണ്ടം വെന്‍ഡിംഗ് മെഷീന്‍ സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ എം എല്‍ എയുമായ പ്രശാന്ത് താക്കുര്‍ ഉദ്ഘാടനം ചെയ്തു.

image


ട്രക്ക് ഡ്രൈവര്‍മാരിലും കുടിയേറ്റ തൊഴിലാളികളിലുമാണ് എച്ച്‌ഐവി പകരുന്നതിന് കൂടുതല്‍ സാധ്യതയെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് എച്ച് എല്‍ എല്‍ കലമ്പോളിയില്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുകയും ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തത്. കലമ്പോളിയിലൂടെ ദിവസേന 1000 ട്രക്കുകള്‍ കടന്നു പോകുന്നുണ്ട്. കൂടാതെ സ്റ്റീല്‍ മാര്‍ക്കറ്റിനടുത്ത് നാനൂറോളം ട്രക്കുകള്‍ സാധാരണ നിര്‍ത്തിയിടാറുമുണ്ട്.

എച്ച് ഐ വി തടയുന്നതിനെക്കുറിച്ചും പകരുന്ന ലൈംഗിക രോഗങ്ങളെക്കുറിച്ചും എച്ച് എല്‍ എല്ലിന്റെ കാരുണ്യ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.