മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ട് സാഹസ്

മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ട് സാഹസ്

Friday November 27, 2015,

2 min Read

പ്രസനങ്ങള്‍ ഒരാളുടെ പ്രവര്‍ത്തികളില്‍ മാറ്റം വരുത്താനുള്ള അവസരമാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഈ വെല്ലുവിളികളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഒരുപാട് കഠിന പ്രയത്‌നം നടത്തണം എന്നതാണ് പരമമായ സത്യം. ഇന്ന് ഇന്ത്യയില്‍ മാലിന്യ സംസ്‌കരണം ഒരു തലവേദന തന്നെയാണ്. ആരും ഇതില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം ശേഖരിച്ച് ഇല്ലാതാക്കാനുള്ള ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം.

image


പൂനെയില്‍ 'എക്കോ ആഡ്' എന്ന കമ്പനി പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണത്തില്‍ വളരെയധികം കുറവ് വരുത്തിയിട്ടുണ്ട്. 'സമ്പൂര്‍ണ്ണ എര്‍ത്ത്' എന്ന സംഘടനയും വൃക്തമായ ഒരു സംവിധാനം ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ 'അപ്പ്‌സൈക്കിള്‍ പ്രോജക്ട്' പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ വസ്തുക്കള്‍ ഡിസൈന്‍ ചെയ്യുന്നു. 'ഗ്രീന്‍ നേര്‍ഡ്‌സ് വളരെ പെട്ടെന്ന് തന്നെ മാലിന്യ സംസ്‌കണത്തിന് ഒരു സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടുണ്ട്.

image


ബാഗ്ലൂരില്‍ 'സാഹസ്' എന്ന പേരില്‍ ഒരു മാലിന്യ സംസ്‌കരണ പദ്ധതി ഉണ്ടാക്കിയത് വില്‍മ റോഡ്രിജസ് ആണ്. 'മാലിന്യ സംസ്‌കരണത്തിന്റെ ഏറ്റവും പ്രധാന പ്രശ്‌നം എന്താണെന്ന് ആരും കണ്ടെത്തുന്നില്ല. ഇതിന് ഒരു ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്‍. മാലിന്യസംസ്‌കരണത്തിന് പകരം വൃത്തിയാക്കലാണ് ഇത് ലക്ഷ്യമിടുന്നത്. വൃത്തിയാക്കിയതിന് ശേഷം മാലിന്യം എന്ത് ചയ്യണെമെന്ന ആശയം അത് നല്‍കുന്നില്ല.' വില്‍മ പറയുന്നു.

വില്‍മ ഒരു ജര്‍മ്മന്‍ വിവര്‍ത്തകയായി ജോലി ചെയ്യുകയാണ്. ബാംഗ്ലൂരില്‍ ഇത്രയധികം മാലിന്യം ഉണ്ടാകുന്നതിന്റെ കാരണം എന്താണെന്ന് ടൂറിസ്റ്റുകള്‍ ചോദിക്കാറുണ്ട്. അതിന് ഒരു മറുപടി ആയിട്ടാണ് 'സാഹസ്' തുടങ്ങിയത്. 201 സൊസൈറ്റി ആക്ടിന്റെ കീഴില്‍ ഒരു ലാഭേച്ഛ ഇല്ലാത്ത സംഘടന എന്ന പേരിലാണ് 'സാഹസ്' രൂപീകരിച്ചത്. ഇതിന് എഫ്.സി.ആര്‍.എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) യുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാന്‍ കഴിയും.

image


ഇതിന് രണ്ട് പ്രവര്‍ത്തന മേഖലകളാണ് ഉള്ളത്. സാഹസ് വെയിസ്റ്റ് മാനേജ്‌മെന്റും സാഹസ് സീറോ വെയ്സ്റ്റ് സൊല്യൂഷനും. ഇതില്‍ ആദ്യത്തേത് മാലിന്യവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പ്രാവര്‍ത്തികമാക്കുന്നു. മറ്റൊന്ന് മാലിന്യം ഉണ്ടാക്കുന്ന കമ്പനികള്‍ സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കി റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്നവ റീസൈക്കിള്‍ ചെയ്യുന്നു. ഇത്തരത്തില്‍ ഒരു ദിവസം 7 ടണ്‍ വരെ മാലിന്യമാണ് ഈ കമ്പനി കൈകാര്യം ചെയ്യുന്നത്. 2013 മുതല്‍ അവരുടെ സേവം ചെന്നൈയിലും വ്യാപിച്ചു. 'ഞങ്ങള്‍ ഒത്തിരി ഇമാലിന്യ സെന്ററുകള്‍ നഗരത്തിന്റെ പല ഭാഗത്തും തുടങ്ങിയിട്ടുണ്ട്. റീസൈക്കിള്‍ ചെയ്ത് നിരവധി വസ്തുക്കളാണ് അതില്‍ നിന്ന് ഉണ്ടാക്കുന്നത്. ഇതിനായ വ്യക്തികളും കൂട്ടായ്മകളും കോര്‍പ്പറേറ്റുകളും ഞങ്ങളെ സഹായിക്കുന്നുണ്ട്.'

image


കമ്പനിയുടെ വിജയം പൗരന്‍മാരുടെ ഉത്തരവാദിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. 'മാലിന്യം ഉണ്ടാക്കുന്നവര്‍ തന്നെ അത് ഇല്ലാതാക്കാനും വഴി കണ്ടെത്തണം എന്നാണ് സാഹസിന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് രണ്ട് യൂണിറ്റുകള്‍ ഉണ്ട്. കംസാ രാസാ ഒന്നും രണ്ടും. ഇവ ഓരോന്നിലും ഒരോ ടണ്‍ വീതം നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യം സംസ്‌കരിക്കാനുള്ള ശക്തിയുണ്ട്.' വില്‍മ പറയുന്നു. മറ്റൊരു ശാഖ ഉള്ളത് ഇമാലിന്യത്തിന് വേണ്ടിയാണ്. ഐ.ടി നഗരങ്ങള്‍ കൂടുതലുള്ള ദക്ഷിണേന്ത്യയില്‍ ഇത് വളരെ കൂടുതലാണ്. 'ഞങ്ങളുടെ പദ്ധതിയായ റെസ്‌പോണ്‍ സിബിള്‍ റീസൈക്ലിങ്ങ് ഓഫ് ഇവേസ്റ്റിലൂടെ വീടുകളിലെ ഇമാലിന്യം സ്‌കൂളുകളില്‍ എത്തിക്കുക എ#്‌നതാണ് ലക്ഷ്യം.'

image


ഇപ്പോള്‍ മുഖ്യമായും രണ്ട് വെല്ലുവിളകളാണ് നേരിടുന്നത്. മാലിന്യത്തില്‍ നിന്നും ഒന്നും ഉത്പാദിപ്പിക്കാന്‍ കഴിയില്ല എന്ന തെറ്റായ ധാരണയാണ് ഒന്നാമത്തേത്. എങ്ങനെയാണ് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കേണ്ടത് എന്നത് രണ്ടാമത്തേതും. '60 ശതമാനം മാലിന്യവും ജൈവമാലിന്യമാണ്. ഇവയാണ് തെരുവുകളില്‍ കാണപ്പെടുന്ന ഇവക്ക് വലിയ മൂല്യമില്ല. ഇതും റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍കുറച്ച് പണം ഇതിനായ ചെലവാകും.'

കഴിഞ്ഞ 13 വര്‍ഷം സാഹസ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റേതായ മൂല്യമുണ്ട്. 'തുടക്കം മുതലുള്ള 90 ശതമാനം ജോലിക്കാരും ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. അതില്‍ കൂടുതലും വനിതകളാണ്. ഇവര്‍ക്ക് ഞങ്ങലുടെ എന്‍.ജി.ഒയുമായും സാമൂഹിക വ്യവസായമായും നല്ല അനുഭവങ്ങളാണ് ഉള്ളത്.' വില്‍മ പറയുന്നു.