ഇന്നോകാര്‍ട്ട്: എക്കോഫ്രണ്ട്‌ലി ഫുഡ് വെന്റിങ്ങ് കാര്‍ട്ടുമായി വിദ്യാര്‍ത്ഥിനികള്‍

0


ജാമിയ മില്ല്യ ഇസ്ലാമിയയിലെ വിദ്യാര്‍ഥിനികള്‍ ഒരു പരിസ്ഥിതി സൗഹാര്‍ദപരമായ ഭക്ഷണം വില്‍ക്കുന്ന ഉന്തുവണ്ടി ഉണ്ടാക്കിയിരിക്കുകയാണ്. ആഹാരാവശിഷ്ടങ്ങള്‍ കളയാനും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാനും ഇതില്‍ പ്രത്യേക സംവിധാനമുണ്ട്. ന്യൂ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഇന്നോവേഷന്‍സിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. പ്രസന്റേഷനു വേണ്ടി അയച്ച 114 അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്ത 6 അപേക്ഷകളില്‍ ഒന്നായിരുന്നു ഈ പ്രോജക്ട്.

ടഎ.ഐ.ടി കാണ്‍പൂര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു, ഐ.ഐ.ടി മദ്രാസ്, എന്‍.ഐ.ടി തിരുച്ചിറപ്പള്ളി, ഐ.ഐ.ടി ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുളള പ്രോജക്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവ.

'ഇന്നോക്കാര്‍ട്ട്' എന്നാണ് ഈ ഉത്പ്പന്നത്തിന്റെ പേര്. നല്ല രീതിയിലുള്ള സ്റ്റോറേജ് സംവിധാനം, ശുചിത്വമുള്ള അന്തരീക്ഷം എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. ഇതിലൂടെ ഇന്ത്യയില്‍ തെരുവു കച്ചവടം നടത്തുന്നവര്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു,' ജാമിയാസ് സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പിന്റെ ഹോണററി ഡയറക്ടറായ മിനി.എസ്.തോമസ് പറയുന്നു.

'സ്റ്റോറേജ് സംവിധാനത്തോടൊപ്പം ആഹാരാവശിഷ്ടങ്ങള്‍ ഇടാനായുള്ള സൗകര്യവും ഇതിലുണ്ട്. ഈര്‍പ്പമുള്ളവയും ഇല്ലാത്തവയും ഇടാനായി പ്രത്യേക സൗകര്യമുണ്ട്. ഏറ്റവും മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്,' അവര്‍ പറയുന്നു.

മൂന്നു വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. ആര്‍ക്കിട്ടെക്ച്ചര്‍ വിദ്യാര്‍ത്ഥിനികളായ ഹൂമ പര്‍വേസ്, ഫൈസ ജമാല്‍, ഫറാസ് ഖാന്‍ എന്നിവരാണവര്‍. നിലവില്‍ സര്‍വ്വകലാശാലയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് ഇത് പരീക്ഷിക്കാനാണ് സര്‍വ്വകലാശാല അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.