അനിമല്‍ അസിസ്റ്റഡ് തെറാപ്പിയുമായി രോഹിണിയും രാധികാ നായരും

0

മുംബൈയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫ്‌ളൂഡോയുടെ സാന്നിധ്യം വലിയൊരു അനുഗ്രഹമാണ്. അതുകൊണ്ടുതന്നെ അവന്‍ തിരക്കിലുമാണ്. കാരണം കുട്ടികളുടെ വൈകാരികവും വൈകാരികവും സ്വഭാവ സംബന്ധമായ പ്രശ്ങ്ങളില്‍ നിന്നും മോചനം നല്‍കുന്ന വിദ്യ അവന്റെ പക്കലുണ്ട്. ലൈംഗിക ചൂഷണത്തിന് ഇരയായ ഒരു 12 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് അവന്റെ വലിയൊരു നേട്ടമാണ്. അവള്‍ നിശബ്ദയായിരുന്നു. ആരോടും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ വലതുകൈ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അവളിരുന്നു. അതുകൊണ്ടുതന്ന അവള്‍ക്ക് ഒന്നും എഴുതാന്‍ കഴിയുമായിരുന്നില്ല. ഒരു വര്‍ഷത്തെ ചികിത്സയും ഫ്‌ളൂഡോയുമായുള്ള സൗഹൃദവും അവളെ ചങ്ങലളില്‍ നിന്നും പുറത്തുവരാന്‍ സഹായിച്ചു. പിന്നീട് അവള്‍ ഉത്സാഹവതിയായി ചിരിക്കാനും സംസാരിക്കാനും തുടങ്ങി. ഇപ്പോള്‍ ഇവള്‍ ഫഌഡോയെ സ്വന്തം കയ്യില്‍ വച്ചാണ് ലാളിക്കുന്നത്. ഇനി ഒരു കാര്യം കൂടി പറയാം ഈ ഫ്‌ളൂഡോ എന്നത് ഒരു തെറാപ്പി നായയാണ്.

ഈ ചികിത്സാ രീതി അറിയപ്പെടുന്നത് 'അനിമല്‍ അസിസ്റ്റഡ് തറാപ്പി' (എ എ റ്റി) എന്നാണ്. ഇത് വളര്‍ന്ന് വരുന്ന ഒരു ചികിത്സാ ശാഖയാണ്. നല്ല രീതിയില്‍ പരിശാലനം നടത്തിയ നായകളെയും മറ്റ് മൃഗങ്ങലെയും ഉള്‍പ്പെടുത്തി മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്‍മൂലനം ചെയ്യാന്‍ സാധിക്കുന്നു. ഫ്‌ളൂഡോ അനിമല്‍ എയ്ഞ്ചല്‍ ഫൗണ്ടേഷന്റെ ഭാഗമായ ഈ ചികിത്സാ രീതി വൃദധര്‍ക്കുംഫലപ്രദമാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംഘടനയാണിത്. ഒരു കൂട്ടം മനശാസ്ത്രജ്ഞരും അംഗീകൃത എ എ റ്റി പ്രവര്‍ത്തകരായ രോഹിണി ഫെര്‍ണാണ്ടസും രാധിക നായരും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. 2005ല്‍ രോഹിണിയുടെ ഒരു വളര്‍ത്ത് നായയില്‍ നിന്നായിരുന്നു തുടക്കം. ഇപ്പോള്‍ ഏകദേശം 20 വളര്‍ത്ത് നായകള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. രോഹിണി മാസ്‌റ്റേഴ്‌സ് ഡിഗ്രി ചെയ്യുമ്പോഴാണ് വളര്‍ത്ത് നായ്ക്കളെ ഉപയോഗിച്ച് ആള്‍ക്കാരെ സഹായിക്കുക എന്നൊരാശയം തന്നിയത്. രോഹിണിയുടെ വീട്ടുകാര്‍ക്ക് മൃഗങ്ങളോട് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ രോഹിണിക്ക് നേരെ മറിച്ചായിരുന്നു. പിന്നീട് നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു ചിക്ത്‌സാ രീതി യാഥാര്‍ഥ്യമായത്. അവര്‍ ആദ്യം പരിശീലിപ്പച്ചത് ലാബ്രഡോര്‍ എയ്ഞ്ചല്‍ എന്ന നായയെ ആയിരുന്നു.ഈ പേരില്‍ നിന്നായിരുന്നു സംഘടനയുടെ ഉത്ഭവവും.

എന്നാല്‍ എല്ലാ നായ്ക്കളെയും തെറാപ്പിക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ചില നായ്ക്കള്‍ രോഗികളോട് സഹൃദം കാട്ടിയെന്ന് വരില്ല. ഇതെല്ലാം മനസ്സില്‍ കണ്ടുകൊണ്ടുതന്നെ ഏറ്റവും സൗഹൃദപരമായ നായ്ക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവയെ ഒരു പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. തെറാപ്പിക്ക് ഉപയോഗിക്കുന്ന നായ്ക്കള്‍ ശാന്ത ശീലരാണ്. ആരെങ്കിലും അവരുടെ കയ്യിലുള്ള സാധനങ്ങള്‍ എടുക്കുകയോ വാലില്‍ പിടിക്കുകയോ ചെയ്താല്‍ അവര്‍ പ്രതികരിക്കും. ഒരാളുടെ പ്രവൃത്തി ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അരുടെ അടുത്ത് നിന്ന് അവര്‍ മാറിയിരിക്കും. ഇതതരത്തിലാണ് അവരെ പരിശീലിപ്പിച്ചിട്ടുള്ളത്. അവര്‍ ഒരിക്കലും അവരെ നോക്കി കുരയ്ക്കാറില്ല രോഹിണി പറയുന്നു.

അനിമല്‍ എയ്ഞ്ചല്‍ സംഘത്തില്‍ നാല് മനശാസ്ത്രജ്ഞന്‍മാണ് ഉള്ളത്. ഇവര്‍ മുംബൈ, നാസിക്,ഹൈദ്രാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ മറ്റ് സ്ഥാപനങ്ങല്‍ എന്നിവ സന്ദര്‍ശിക്കാറുണ്ട്. തുടക്കത്തിന് ഇതിന് വളരെയധികം അംഗീകാരമാണ് ലഭിച്ചത്. എന്നാല്‍ എതിരഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. നായ്ക്കള്‍ വൃത്തിയില്ലാത്ത മൃഗങ്ങളാണ്. എന്തെങ്കിലും അപകടം സംഭവിക്കും എന്നൊക്കെയുള്ള ആശങ്കകള്‍ ഉണ്ടായിരുന്നതായി രോഹിണി പറയുന്നു. മൃഗങ്ങലെ കണ്ടെത്താനും ആള്‍ക്കാരിലേക്ക് എത്തിത്തിക്കാനും വളരെയധികം ബുദ്ധിമുട്ടി. എന്നാല്‍ ഇപ്പോള്‍ വളരെ എളുപ്പത്തില്‍ കാര്യങ്ങല്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. ഇതിനായി നഗരത്തിന്റെ പല മേഖലകളിലും ശ്യംഖല തന്നെ ഉണ്ടാക്കി. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ക്ക് അവരടെ ഏറ്റവും അടുത്തുള്ള നായ്ക്കളെ എത്തിച്ചുകൊടുക്കാന്‍ സാധിക്കുന്നു. കുട്ടികള്‍ നായ്ക്കളെ കൂട്ടുകാരായി കാണുമ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളായാണ് കാണുന്നതെന്നാണ് രോഹിണി പറയുന്നത്.

നായ്ക്കളുടെ കൂട്ടുകെട്ട് പല രോഗികള്‍ക്കും വലിയ ആശ്വാസം നല്‍കുന്നുണ്ട്. സ്വഭാവ രൂപീകരണത്തിനും ഇത് സഹായിക്കുന്നു. ഓട്ടിസം, ബൈപ്പളാര്‍ ഡിസോര്‍, പാര്‍ക്കിസണ്‍സ് രോഗം എന്നിവ ബാധിച്ചവര്‍ക്കുള്ള ഉത്കണ്ഠയും വേദനയും മാറാന്‍ ഇവ കാരണമാകുന്നു. ഏകാന്തത അനുഭവപ്പെടുന്നവര്‍ക്ക് ഇത് വളരെയധികം ഉപകാര പ്രദമാണ്.

നായ്ക്കള്‍ക്ക് പറമെ കുതിര, പൂച്ച, മാന്‍, മുയല്‍, മീന്‍, പക്ഷികള്‍ എന്നിവയെയും ഉപയോഗിക്കുന്നുണ്ട്. എ എ ടിയെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് തെറാപ്പികള്‍ നടത്തുക എന്നതാണ് രോഹിണിയുടെ ലക്ഷ്യം.