ഉയരങ്ങളിലേക്കുളള വഴികാട്ടി ഗരിമാ വര്‍മ്മ

ഉയരങ്ങളിലേക്കുളള വഴികാട്ടി ഗരിമാ വര്‍മ്മ

Wednesday November 11, 2015,

2 min Read

2011 ലാണ് ഗരിമാ വര്‍മ ജി ഇ കമ്മ്യൂണിക്കേഷനില്‍ ചുമതലയേല്‍ക്കുന്നത്. ജി ഇയുടെ ആദ്യത്തേതും ഏറ്റവും വലുതുമായ ജോണ്‍ എഫ് വെല്‍ക് ടെക്‌നോളജി സെന്ററിന്റെയും റിസര്‍ച്ച് സെന്ററിന്റെയും നായകത്വം അതോടെ ഗരിമയുടെ ചുമതലയായി. 4500 ഓളം വരുന്ന എഞ്ചിനീയര്‍മാരും, ശാസ്ത്രജ്ഞന്‍മാരുമായിരുന്നു ഗരിമാ വര്‍മയുടെ കീഴില്‍ അണി നിരന്നത്.

image


ആഗോള തലത്തില്‍ തന്നെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തെ കൈകാര്യം ചെയ്യല്‍ വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷെ ഈ മേഖലയിലെ 25 വര്‍ഷത്തെ വിവിധ തലങ്ങളില്‍ ഉള്ള പരിചയം ഗരിമക്ക് ഗുണമായി ഭവിച്ചു. ആഗോള ഭീമന്‍മാരോടൊപ്പം മത്സരിക്കാനുള്ള പ്രാപ്തി ഈ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തി ആണ് ഗരിമ ജി ഇ കമ്മ്യൂണിക്കേഷന് നേടിക്കൊടുത്തത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബാച്ചിലര്‍ ഡിഗ്രി ബിറ്റ്‌സ് പിലാനിയില്‍ നിന്നും, മാസ് കമ്മ്യൂണിക്കേഷനിലും അഡ്വര്‍ടൈസ്‌മെന്റിലും ബിരുദാനന്തര ബിരുദം സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്നുമാണ് ഗരിമ പാസായത്.

ഗരിമാ വര്‍മ തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവെക്കുന്നു

വന്ന വഴി മറക്കരുതെന്ന സന്ദേശമാണ് എപ്പോഴും എന്റെ മനസില്‍ ഓടിയെത്തുന്നത്. 2004 ല്‍ ഞാന്‍ ബോസ്റ്റണിലുള്ള ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്ത് കൂട്ടുകാരില്‍ ഒരാള്‍ ഇന്ത്യക്കാര്‍ ഇപ്പോഴും ആനപ്പുറത്താണ് യാത്ര ചെയ്യുന്നത് എന്ന് പറഞ്ഞു കളിയാക്കി. അങ്ങനെ ഞങ്ങള്‍ ഇരു സംസ്‌കാരവും മനസ്സിലാക്കാന്‍ ആയി ഇന്ത്യാ ദിനം സംഘടിപ്പിക്കുമായിരുന്നു.

നാട്ടില്‍ നിന്നും പോകുമ്പോള്‍ അമ്മ എപ്പോഴും സാരി ബാഗില്‍ വെക്കാനായി നിര്‍ബന്ധിക്കുമായിരുന്നു. പക്ഷേ പടിഞ്ഞാറന്‍ സംസ്‌കാരം അത് എങ്ങനെ ഉള്‍ക്കൊള്ളും? എന്ന ആശങ്ക കാരണം അതൊക്കെ പെട്ടിയില്‍ തന്നെ വിശ്രമിക്കലാണ് പതിവ്. പക്ഷേ ഒരു ഇന്ത്യാ ദിനത്തില്‍ 175 ആളുകളുടെ മധ്യത്തിലേക്ക് മനസ്സില്ലാ മനസ്സോടെ ഞാന്‍ സാരിയുടുത്ത് തന്നെ പോയി.

അത് ഒരു വഴിത്തിരിവായി. ലോകത്തിലെ തന്നെ കോടീശ്വരന്‍മാരില്‍ ഒരാളും ഫിഡെല്‍ സി ഇ ഓ യുമായ നെഡ് ജോണ്‍സണ്‍ എന്നെ അന്നത്തെ ഡിന്നറിന് ഒപ്പം കൂട്ടി. അദ്ദേഹം സംസാരിച്ചു തുടങ്ങിയത് തന്നെ എന്റെ സാരിയെ സംബന്ധിച്ച് ആയിരുന്നു. അന്നത്തെ കൂട്ടുകാരില്‍ പലരും വല്ലാതെ ആഗ്രഹിക്കുന്ന ഒന്നാണ് അദ്ദേഹവുമായുള്ള ഒരു ഡിന്നര്‍.

ചിലപ്പോള്‍ ഭാഗ്യം അങ്ങനെ ആണ്. ആ ഭാഗ്യത്തിന് എപ്പോഴും ഞാന്‍ എന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരിടത്ത് ജോലി ചെയ്യവേ അവിടത്തെ സിഇഓ യുമായി തെറ്റേണ്ടി വന്നു. ഞങ്ങള്‍ ഇരുവരും ഒരു ലിഫ്റ്റില്‍ കയറി. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പോകേണ്ടതും ഒരേ ഇടത്തേക്ക് തന്നെ ആയിരുന്നു. പക്ഷേ എവിടേക്ക് ആണെന്നുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍കാനേ അന്ന് എനിക്ക് കഴിഞ്ഞുള്ളു.അത് എന്റെ ജീവിത്തില്‍ വലിയ ഒരു പാഠമാണ് എനിക്ക് നല്‍കിയത്. പിന്നീട് ഒരിക്കലും ഒരാളുടെ മുന്നിലും ഞാന്‍ പകച്ചു നിന്നിട്ടില്ല.

പുതിയ പ്രൊഫഷനലുകളോട് എനിക്ക് ഒന്നേ പറയാനുള്ളു. മറ്റുള്ളവരുമായുള്ള സംഭാഷണം ആത്മവിശ്വാസത്തോടെ നടത്തുക. നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളെ അപ്രതീക്ഷിതമായ ഇടങ്ങളില്‍ എത്തിക്കും.