ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച് 'സ്‌പോയില്‍'

0


എപ്പോഴും ഒരു ജോഡി ഷൂ, ഒരു ടോപ്പ്, ഒരു ഷര്‍ട്ട് അല്ലെങ്കില്‍ ഒരു ട്രൗസര്‍ നാം മാറ്റി വയ്ക്കുന്നു. ഇത് വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ. ഏതെങ്കിലും ഒരു പ്രത്യാക ദിവസത്തേക്കാണ് ഇത് മാറ്റിവെയ്കുന്നത്. ഇതാണ് 'സ്‌പോയില്‍' എന്നതിന്റെ രൂപീകരണത്തിന് കാരണമായത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഭാര്‍ഗ്ഗവ് എറംഗി എന്ന 29 കാരന്‍ ഫേസ്ബുക്ക് വഴി ഒരു സുഹൃത്ത് ഷൂസ് വില്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. അപ്പോഴാണ് ഇതുവഴി നിരവധിപേര്‍ തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ആ സമയത്ത് സിലിക്കണ്‍ വാലിയിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുകയായിരുന്നു ഭാര്‍ഗ്ഗവ്. 'എന്തുകൊണ്ട് ഇതിനായി ഒരു സംവിധാനം ഉണ്ടാക്കിക്കൂട എന്ന് എനിക്ക് തോന്നി' ഭാര്‍ഗ്ഗവ് പറയുന്നു. ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ പി എച്ച് ഡി നേടിയ ആളാണ് ഭാര്‍ഗ്ഗവ്. 14 വര്‍ഷം യു എസില്‍ താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഭാര്‍ഗ്ഗവ് തീരുമാനിച്ചു. 'സിലിക്കണ്‍ വാലിയില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പന്നത്തിന് കുറച്ചുകൂടി അംഗീകാരം ലഭിക്കും.' അദ്ദേഹം പറയുന്നു.

The team @ Spoyl
The team @ Spoyl

ഇന്ത്യയിലേക്ക് തിരുച്ചുവന്ന ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ബുദ്ധിമുട്ടി. ഇന്ത്യയില്‍ ആരുമായും ബന്ധമില്ലായിരുന്നു. അതുകൊണ്ടുതന്നെ താത്പര്യമുള്ളവരെ കണ്ടെത്തി കൂടെ നിര്‍ത്താന്‍ കുറച്ച് പ്രയാസപ്പെട്ടു.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ നല്ല ശക്തരായ ടീമുമായാണ് ഭാര്‍ഗ്ഗവ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ നല്ല ഒരു ടീം ഉണ്ടെങ്കില്‍ ഏത് ആശയവും ഒരു ഉത്പ്പന്നമോ വ്യവസായമോ ആക്കി മാറ്റാന്‍ സാധിക്കും. 'എന്റെ ആദ്യത്തെ ലക്ഷ്യം ഒരു ടീം ഉണ്ടാക്കുക എന്നതായിരുന്നു. ഞാന്‍ ഹൈദരാബാദില്‍ ചെന്ന് നിരവധി പേരുമായി സംസാരിച്ച് അവര്‍ക്ക് പ്രചോദനം നല്‍കി. അനരൊക്കെയാണ് ഇന്ന് സ്‌പോയിലിന്റെ നട്ടെല്ല്' ഭാര്‍ഗ്ഗവ് പറയുന്നു.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുമിത്ത് അഗര്‍വാള്‍ സഹസ്ഥാപകനായി മാറി. സ്‌പോയിലിന്റെ ആദ്യത്തെ തൊഴിലാളിയാണ് ഭാസ്‌ക്കര്‍ ഗംഞ്ചി. ഇതിന് മുമ്പ് ഭാസ്‌ക്കര്‍ ആന്ധ്രപ്രദേശിലെ ഒരു ചെറിയ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി നോക്കുകയായിരുന്നു. ഭാസ്‌ക്കറാണ് എല്ലാ കാര്യങ്ങളും ഒറ്റക്ക് നോക്കിനടത്തിയിരുന്നത് ഭാര്‍ഗ്ഗവ് പറയുന്നു. ഇതിന് മുമ്പ് ബാസ്‌ക്കറുമായി ഒരു ആപ്പ് ഉണ്ടാക്കാനായി സംസാരിച്ചിട്ടുണ്ട്.

'ഞങ്ങല്‍ നേരത്തേ പരിചയക്കാരായിരുന്നു. എന്റെ കൂടെ ജോലി ചെയ്ത എഞ്ചിനീയര്‍മാരില്‍ ഏറ്റവും മിടുക്കന്‍മാരില്‍ ഒരാളായിരുന്നു ഭാസ്‌ക്കര്‍. അയാള്‍ ഐ ഐ ടിയിലോ ബി ഐ ടി എസിലോ അല്ല പഠിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് മുന്‍നിരയിലുള്ള ഏത് എഞ്ചിനീയര്‍മാരോടും മത്സരിക്കാന്‍ അയാള്‍ക്ക് കഴിയും.' ഭാര്‍ഗ്ഗവ് പറയുന്നു. മിന്ത്ര, വൂപ്ലര്‍ എന്നിവയില്‍ ജോലിചെയ്തിരുന്ന റുഖിയയാണ് മറ്റൊരു പ്രധാനപ്പെട്ട വ്യക്തി.

ഒരു മാസത്തിന് മുമ്പ് ഈ ടീം ഒരു പുതിയ ആപ്പ് പുറ്തതിറക്കി. 'സ്‌പോയില്‍' ഐ ഒ എസിലും ആന്‍ഡ്രോയിഡിലും ഇത് ലഭ്യമാണ്. പൈത്തോണ്‍ ജാങ്കോ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇലാസ്റ്റിക് സെര്‍ച്ച് ടെക്‌നോളജി വഴി നല്ല പ്രവര്‍ത്തനമാണ് ഇത് നല്‍കുന്നതെന്ന് അവര്‍ പറയുന്നു. സാധനങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നില്‍ ക്ലിക്ക് ചെയ്യണം. കൂടാതെ വിലയും ഉത്പ്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വവിരങ്ങളും നല്‍കണം. ഇതിന് ശേഷം സ്‌പോയില്‍ എല്ലാം ഒന്നുകൂടി പരിശോധിച്ചതിന് ശേഷം മാത്രമേ ഇത് പബ്ലിഷ് ചെയ്യുകയുള്ളൂ. ഇത് കഴിഞ്ഞ് സ്‌പോയിലിന്റെ പാര്‍ട്‌നര്‍മാര്‍ വില്‍ക്കുന്നയാലിനെ ബന്ധപ്പെടും. ഇടപാടുകളില്‍ നിന്ന് ഒരു ചെറിയ തുക അവര്‍ക്ക് ലഭിക്കുന്നു.

വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പ്പന്നങ്ങല്‍ കൂടുതല്‍ ആകര്‍ഷകമാക്കി അവതരിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു. 'പൊതുവേ സമയം തീരെ ഇല്ലാത്തവര്‍ക്ക് ഇത് വളരെ വലിയ ഉപകാരമാണ്.' ഭാര്‍ഗ്ഗവ് പറയുന്നു. ഇത് സ്‌പോയിലിന് നല്ല വരുമാനം നേടിക്കൊടുക്കുന്നു. സ്‌പോയിലിന് നിലവില്‍ 1100 ഡൗണ്‍ലോഡുകള്‍, 800 ഉപഭോക്താക്കള്‍, കൂടാതെ ഒരു ദിവസം 8 ഓര്‍ഡര്‍ എന്നിവയുണ്ട്. അടുത്ത കുറച്ച് ആഴ്ചകള്‍ കൊണ്ട് കൂടുതല്‍പേരെ ഇതില്‍ ചേര്‍ക്കാനായി ഉദ്ദേശിക്കുന്നു. ഡിസംബറിന്റെ പകുതിയോടുകൂടി ഒരു ദിവസം 25 ഓര്‍ഡര്‍ എന്ന രീതിയില്‍ 5000 ഉപഭോക്താക്കളെ കൂടി ചേര്‍ക്കുക എന്നതാണ്.

സ്‌പോയില്‍ നിലവില്‍ ടിലാബ്‌സിന്റെ ഭാഗമാണ്. ഇതില്‍ നിന്ന് 100000 ഡോളറിന്റെ ഫണ്ട് ലഭിച്ചിട്ടുണ്ട്. മിന്ത്രയിലെ മുന്‍ സി ഇ ഒ ആയ ഗണേഷ് സുബ്രഹ്മ്യന്‍ കഴിഞ്ഞ മാസം ഇതിന്റെ ഔദ്യോഗിക അഡ്‌വൈസറായി ചേര്‍ന്നു.

യുവര്‍ സ്‌റ്റോറിയുടെ പക്ഷം

ഈ മേഘലയില്‍ കുറച്ച് പേരുടെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ഇലാനിക്, റീവാമ്പ് മൈ ക്ലോസെറ്റ്, വണ്‍സ് എഗൈന്‍, സാപ്പിള്‍, ഇതാഷീ എന്നിവരാണ് നിലവില്‍ ഈ മേഖലയിലുള്ള സംരംഭകര്‍. െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ കണക്കനുസരിച്ച് 2025 ഓടെ ഈ മേഖലയില്‍ 335 ബില്ല്യന്‍ ഡോളറിന്റെ ആഗോള വരുമാനം ഉണ്ടാകും. മുന്‍പ് ഉപയോഗിച്ച് സാധനങ്ങളുടെ ഇന്ത്യയിലെ വിപണിയുടെ മൂല്ല്യം അറിയില്ലെങ്കിലും ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് ഗൂഗിളിന്റെ കണക്കനുസരിച്ച് 2020 ഓടെ 35 ബില്ല്യന്‍ ഡോളറില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യാക്കാരില്‍ വിലകൂടിയ സാധനങ്ങള്‍ വാങ്ങാനുള്ള പ്രവണത വര്‍ദ്ധിക്കുന്നത് കൊണ്ട് ഉപയോഗിച്ച സാധനങ്ങള്‍ക്ക് രാജ്യത്ത് നല്ല വിപണിയാണ് ഉള്ളത്. എന്നാല്‍ അത് എത്ര വലുതാണെന്നതില്‍ സ്‌പോയിലിന്റെ സാന്നിദ്ധ്യം എന്തായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടി വരും.