രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകി മാതൃകയായി

രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകി മാതൃകയായി

Sunday April 30, 2017,

1 min Read

കുറ്റിച്ചൽ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റയും പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രിയിൽ വന്ന നിർദ്ധനരായ രോഗികൾക്ക്‌ സൗജന്യ ഉച്ചഭക്ഷണം നൽകി. കൂടാതെ ഇവർക്ക് ആഹാരം കഴിയ്ക്കാനായുള്ള പാത്രങ്ങൾ വാടകയ്ക്ക് എടുക്കുന്നത് ശ്രദ്ധയിൽ പ്പെട്ടപ്പോൾ എൻ.എസ്.എസ് യൂണിറ്റിന്റെ വകയായി സ്റ്റീൽ പാത്രങ്ങളും വാങ്ങി കൊടുത്തു. പുറത്ത് നിന്ന് കൊണ്ട് വരുന്ന ആഹാരങ്ങൾ രോഗികൾക്ക് കൊടുക്കാറില്ല. ആഹാരം പാചകം ചെയ്യാനുള്ള അരി , പയർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി കൊടുക്കുകയോ അതിനായുള്ള തുകയോ ഏൽപിച്ചാലും മതി.

image


 ആശാ വർക്കർ ആയ വൽസല കുമാരിയുടെ നേത്യത്വത്തിലാണ് പാചകം. ഒരു ദിവസം ആറ് കിലോ അരിയും രണ്ട് കിലോ പയറും ഉൾപ്പെടെ തോരൻ. അച്ചാർ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഭക്ഷണം നൽകുന്നത്. ഒരു ദിവസം എഴുപത് മുതൽ എണ്പത് പേർ ഉച്ചഭക്ഷണം കഴിയ്ക്കും.ഒരു നേരത്തെ ഭക്ഷണത്തിനായി കോട്ടൂർ ആദിവാസി മേഖലയിൽ നിന്നു പോലും ധാരാളം പേർ എത്താറുണ്ട്. എല്ലാ ശനിയാഴ്ചകളിലുമാണ് സൗജന്യ ഉച്ചഭക്ഷണം നൽകുന്നത്.

ഉച്ചക്കഞ്ഞിയുടെ വിതരണം മെഡിക്കൽ ഓഫീസർ ഡോ: ജോയി ജോൺ ഉത്ഘാടനം ചെയ്തു. ആഹാരം കഴിയ്ക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ ഡോ.അമിത് ഡാർവിന് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി കൈമാറി. തദവസരത്തിൽ പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ, ഡോ.ജിജിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ എം.കെ, നഴ്സ് ഷീബ.എം, നജീറ, രേവതി, ഉഷ, ഇന്ദിര വോളന്റിയർ സെക്രട്ടറി ആര്യ എസ്, ഹാഷിം, വിഷ്ണു, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി