ഗംഗാ നദി ശുദ്ധമാക്കാന്‍ ഹെല്‍പ് അസ് ഗ്രീന്‍

0


സ്വന്തം നാടിനോടുള്ള സ്‌നേഹവും മാറ്റത്തിന്റെ വക്താക്കള്‍ ആകാനുള്ള ത്വരയും രണ്ടു യുവാക്കളെ ഒരു പുതിയ ദൗത്യത്തില്‍ എത്തിച്ചു. ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയും കരസ്ഥമാക്കുക എന്ന് സാധാരണ പാതയില്‍ കൂടി അവര്‍ മുന്നോട്ടു പോയി. കാണ്‍പൂരിലെ ഒരു ട്യൂഷന്‍ സ്ഥാപനത്തില്‍ കണ്ടുമുട്ടിയ ആ രണ്ട് യുവാക്കള്‍ പിന്നീട് കിട്ടിയ ജോലി ഉപേക്ഷിച്ച്, സ്വന്തം നാടായ കാണ്‍പൂരില്‍ തിരിച്ചെത്തി. അവിടെ പവിത്രമായ ഗംഗാ നദി ശുദ്ധികരിക്കുക എന്ന് ലക്ഷ്യത്തോടെ ഹെല്‍പ് അസ് ഗ്രീന്‍ എന്ന് സാമൂഹിക സംരംഭം 2015ല്‍ ആരംഭിച്ചു. അങ്കിത് അഗര്‍വാളും, കരണ്‍ രസ്സ്‌തോഗിയുമാണ് ഈ നൂതന ആശയത്തിന് ചുക്കാന്‍ പിടിച്ച ആ രണ്ടു യുവാക്കള്‍.

പരിസ്ഥിതിയില്‍ താല്‍പര്യം വിടരുന്നു

26 വയസ്സുള്ള കരണ്‍ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്നും ബിസിനസ് അനലിട്ടിക്‌സിലും കണ്‍സല്‍ട്ടിങ്ങിലും മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുന്ന സമയത്ത് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും കാര്‍ബണ്‍ ക്രെഡിറ്റ്‌സിനെ കുറിച്ചും പഠിക്കാന്‍ തീരുമാനിച്ചു.

മൂന്ന് വര്‍ഷം സയിമാന്‍ടെക് കോര്‍പറേഷനില്‍ ജോലി ചെയ്ത ശേഷമാണ് 26 വയസ്സുള്ള അങ്കിത് കാണ്‍പൂരില്‍ തിരിച്ചെത്തിയത്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം അദേഹം പുനെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റില്‍ നിന്നും ഇന്‍വേഷന്‍ മാനേജ്‌മെന്റ് എന്ന് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം നേടി.

ഉപേക്ഷിക്കപ്പെടുന്ന വണ്ടികളുടെ ടയര്‍ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ പറ്റിയുള്ള ഗവേഷണമാണ് അദ്ദേഹത്തെ സുസ്ഥിര വികസനത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്തത്. വിവിധ അന്താരാഷ്ട്ര മാസികകളില്‍ അദ്ദേഹം 13 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് പേറ്റന്റ്റ് ഓഫീസ് പരിശോധിച്ചു വരികയാണ്.

സ്വന്തം നാടിനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നത്തെ പറ്റിയും അത് എങ്ങനെ പരിഹരിക്കാം എന്നതുമായിരുന്നു വിവിധ സ്ഥലങ്ങളിലേക്ക് ഉള്ള യാത്രയില്‍ അവരുടെ ചൂടേറിയ ചര്‍ച്ച. അങ്ങനെയിരിക്കെ ഒരു ചര്‍ച്ചയില്‍ അവര്‍ പവിത്രമായ ഗംഗാ നദിയെ പറ്റിയുള്ള ആശങ്ക പങ്കിട്ടു.

ഗംഗ ജലം ശരിക്കും ശുദ്ധമാണോ?

ലോകത്തിലെ ഏറ്റവും മലിനമായ രണ്ടാമത്തെ നദിയാണ് ഗംഗാ, 400 മില്യണ്‍ ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ ശിശു മരണനിരക്കിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായ കോളറ, കരള്‍വീക്കം, മാരകമായ അതിസാരം തുടങ്ങിയ അസുഖങ്ങള്‍ക്കും മൂല കാരണം ഗംഗയിലെ മലിനീകരണമാണ്.

'രാജ്യത്തെ 1.21 ബില്ല്യന്‍ ജനങ്ങള്‍ അമ്പലങ്ങളിലും മുസ്ലിം പള്ളികളിലും പിന്നെ ഗുരുദ്വാരകളിലുമായി പൂക്കള്‍ ഭക്ത്യാദരപുരസ്സരം അര്‍പ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പൂക്കളുടെ പവിത്രത നിലനിര്‍ത്താന്‍ അവ നദികളില്‍ ഒഴുക്കണം എന്ന് അവര്‍ വിശ്വസിക്കുന്നു. അനന്തരഫലത്തെ പറ്റി ആരും ചിന്തിക്കുന്നില്ല. സങ്കടകരമായ കാര്യം, ഈ വിശുദ്ധ പൂക്കള്‍ ചീഞ്ഞളിഞ്ഞ മീനുകളെ കൊല്ലുകയും ജലാശയത്തിന്റെ ആവാസ വ്യവസ്ഥതിയും താറുമാറാക്കുന്നു, കൂടാതെ വ്യാപകമായ മലിനീകരണവും,' അവര്‍ പറഞ്ഞു.

ഓരോ വര്‍ഷവും 800,000 ടണ്‍ പൂ മാലിന്യമാണ് രാജ്യത്തെ ഓരോ നദികളിലും ഉപേക്ഷിക്കുന്നതും, അതിന്റെ നാശത്തിന് കാരണമാകുന്നതും. ഗംഗാ നദി അഭിമുഖിക്കരിക്കുന്ന മാലിന്യ വിപത്തിന് വലിയ തോതിലുള്ള ഈ പൂ മാലിന്യ പുറംതള്ളല്‍ ഒരു വിധത്തില്‍ സഹായ ഘടകമാകുകയും ചെയ്യുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ സ്വഭാവം മാറ്റാന്‍ ശ്രമിച്ചാല്‍ വിജയ സാധ്യത പരിമിതമാണെന്നും കൂടാതെ എതിര്‍പ്പും നേരിടേണ്ടി വരുമെന്നും അങ്കിതിനും കരണിനും നന്നായി അറിയാമായിരുന്നു.

പൂക്കളുടെ ശക്തി

കുടുംബത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും, രണ്ടു പേരും അവരുടെ ലക്ഷ്യവുമായി മുന്നോട്ടു പോയി. പൂക്കള്‍ എങ്ങനെ ജൈവവളമാക്കാന്‍ പറ്റുമെന്നതിനെ കുറിച്ചുള്ള ഗവേഷണം അവര്‍ ആരംഭിച്ചു. സസ്യശാസ്ത്ര അധ്യാപകര്‍, കൃഷിക്കാര്‍, വളം ഉണ്ടാക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, അമ്പല കമ്മിറ്റികള്‍, ജൈവവള ഉത്പാദകര്‍, പൂ കച്ചവടക്കാര്‍ തുടങ്ങിയവരുമായി രണ്ടു പേരും ചര്‍ച്ചകള്‍ നടത്തി.

ഉയര്‍ന്ന മൂല്യമുള്ള എന്‍പികെ (നൈട്രജന്‍ഫോസ്ഫറസ്‌പൊട്ടാസിയം) ജൈവ മിശ്രിതം കിട്ടാന്‍ അവര്‍ പശു, കുതിര, ആട്, കോഴി, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ ചാണകം വ്യത്യസ്ത രീതിയില്‍ സമ്മിശ്രണം ചെയ്ത പരീക്ഷണം നടത്തി. ആറു മാസങ്ങള്‍ക്ക് ശേഷം, പ്രകൃതിദത്തമായ 17 മൂലധാതുക്കള്‍ അഥവാ 17 കൂട്ട് ഉപയോഗിച്ച് പൂക്കളെ മണ്ണിരയുടെ സഹായത്തോടെ വളമാക്കി മാറ്റുന്ന ചേരുവ കണ്ടുപിടിച്ചു. ഈ ചേരുവയിലെ ഒരു മൂലധാതു കാണ്‍പൂരിലെ കടകളില്‍ നിന്നും അവര്‍ ശേഖരിച്ച കാപ്പിയുടെ അവശിഷ്ടമാണ്. ജൈവവളത്തിലെ നൈട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാപ്പിയുടെ അവശിഷ്ടം സഹായിക്കുന്നു. ധാതു സമ്പുഷ്ടമായ, പോഷകഗുണമുള്ള പ്രോട്ടിന്‍ വസ്തുക്കള്‍ അടങ്ങിയ ഉത്പന്നത്തിന് 'മിട്ടി' എന്ന് പേരും നല്‍കി.

'മിട്ടി' മറ്റ് രാസവളങ്ങളെക്കാള്‍ സുരക്ഷിതവും മികച്ച ഇതരമാര്‍ഗ്ഗവും കൂടിയാണ്. രാസപദാര്‍ത്ഥങ്ങള്‍ തീരെ ഇല്ലാത്തതു കൊണ്ട് 'മിട്ടി' ഉപയോഗിച്ച് വളര്‍ത്തുന്ന ചെടികളും പച്ചക്കറികളും പൂര്‍ണമായും ശുദ്ധമായിരിക്കും.

'മിട്ടി' യുടെ വിജയത്തിന് ശേഷം അങ്കിതും കരണും സാമ്പ്രാണിതിരിയെ പറ്റിയുള്ള പഠനത്തില്‍ മുഴുകി. കുറച്ചു നാളുകള്‍ക്ക് ശേഷം, പരമ്പരാഗതമായ ശൈലിക്ക് പകരം, പൂക്കള്‍ കൊണ്ട് സാമ്പ്രാണിതിരി ഉത്പാദിപ്പിക്കുന്ന രീതി അവര്‍ വികസിപ്പിച്ചെടുത്തു. സ്റ്റിക്ക്‌സും

സ്റ്റോണ്‍സും എന്നാണ് കൈകൊണ്ട് ഉരുട്ടി പ്രകൃതിദത്തമായി നിര്‍മ്മിച്ച സാമ്പ്രാണിതിരിക്ക് പേര് നല്‍കിയിരിക്കുന്നത്.

മിട്ടിയും സ്റ്റിക്ക്‌സും സ്റ്റോണ്‍സും നിര്‍മ്മിക്കാന്‍ ആവശ്യമായ പൂക്കള്‍, പാല്‍ കവറുകള്‍, മാല കെട്ടാന്‍ ഉപയോഗിക്കുന്ന നൂല്‍, പേപ്പര്‍, ചെറിയ പാത്രങ്ങള്‍ (വെള്ളിയും, പ്ലാസ്റ്റിക്കും) തുടങ്ങിയവ

ഓരോ ദിവസവും വിവിധ ആരാധനനലയങ്ങളില്‍ നിന്നും അവര്‍ ശേഖരിക്കുന്നു.

പേപ്പറില്‍ നിന്നും വിത്തിലേക്ക്

ദൈവങ്ങളുടെ ചിത്രം ഉത്പന്നതിന്റെ പുറംചട്ടയില്‍ ഉപയോഗിക്കുന്നത് വില്‍പന വര്‍ദ്ധിപ്പിക്കും, പക്ഷെ മതപരമായ വിശ്വാസങ്ങള്‍ കൊണ്ട് ജനങ്ങള്‍ അവ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കില്ല എന്ന് പാക്കറ്റ് നിര്‍മ്മാണത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ അവര്‍ക്ക് ബോദ്ധ്യമായി. അങ്ങനെ അവര്‍ പൂക്കളുടെ വിത്തുകളും ഉള്‍പ്പെടുത്തി കൊണ്ട് ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്ള നൂതന പാക്കറ്റ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. ചട്ടിയില്‍ വിത്ത് നടുന്നത് പോലെ ഈ കവര്‍ നിക്ഷേപിച്ചാല്‍, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിത്ത് മുളയ്ക്കുകയും കവറിന്റെ മറ്റ് ഭാഗങ്ങള്‍ മണ്ണില്‍ ലയിക്കുകയും ചെയ്യും. ഈ നീക്കം പരിപൂര്‍ണ വിജയമാകുകയും ചെയ്തു.

അവാര്‍ഡുകളുടെ പ്രവാഹം

ഈ രണ്ടു യുവാക്കളുടെ നൂതന ആശയത്തിന് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഐഎസ്ബി ഐദിയ ചാലഞ്ച് 2015, ഐഐഎം ഇന്‍ഡോര്‍ കല്പവൃക്ഷ ചാലഞ്ച് 2015 പിന്നെ ഐഐടി കാണ്‍പൂര്‍ സോഷ്യല്‍ ചാലഞ്ച് 2015 ലും അവര്‍ വിജയികളായി. ഈ അംഗീകാരങ്ങള്‍ അവരുടെ കുടുംബങ്ങളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും അവരെ കുറിച്ചുള്ള അഭിപ്രായത്തിന് വന്‍ മാറ്റം വരുത്തി.

സ്വാധീനം

500 കിലോ മാലിന്യം ദിവസവും സംസ്‌കരിക്കാറുണ്ട്. ആകെ മൊത്തം 1,35,000 കിലോ മാലിന്യം പ്രവര്‍ത്തനം തുടങ്ങി ഇതു വരെ സംസ്‌കരിച്ചിട്ടുണ്ട്. 13 അമ്പലങ്ങളില്‍ നിന്നും 3 മുസ്ലിം പള്ളികളിലും നിന്നുമാണ് പൂക്കള്‍ ശേഖരിക്കുന്നത്. കാണ്‍പൂരിലെ 85 നിര്‍ദ്ധന കുടുംബത്തിലെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം സൃഷ്ടിക്കാന്‍ ഹെല്‍പ് അസ് ഗ്രീന്‍ എന്ന് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സ്ത്രീകള്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള രംഗത്ത് പ്രവര്‍ത്തന പരിചയവും നല്‍കുന്നുണ്ട്.

മുന്‍തൂക്കം കയറ്റുമതിക്ക്

'കയറ്റുമതിയിലാണ് ഇപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. സ്വിസ്സ്ര്‍ലാന്‍ഡും ജര്‍മ്മനിയുമാണ് പ്രധാന വിപണി. ഉത്പാദനത്തിന്റെ അളവ് കുറവായത് കൊണ്ടും, പുറംരാജ്യങ്ങളില്‍ നിന്നും നല്ല ലാഭം ലഭിക്കുമെന്നുള്ളത് കൊണ്ടാണ് കയറ്റുമതി ഉന്നം വയ്ക്കുന്നത്,' കരണും അങ്കിതും പറയുന്നു

48,743 കോടി രൂപയാണ് ലോകത്തിലെ ജൈവ ഉത്പന്ന വിപണിയുടെ മൂല്യം. അതില്‍ സാമ്പ്രാണിതിരിയുടെ വിപണിയാകട്ടെ 3,000 കോടി രൂപയുടെതും. ഈ വിപുലമായ വ്യവസായ സാദ്ധ്യതകളാണ് കയറ്റുമതി വിപണിയിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിയാന്‍ കാരണം. മറ്റൊരു കാരണം പാശ്ചാത്യ ലോകം ഹരിത സംരംഭങ്ങളെ സുസ്വാഗതം ചെയുന്ന മേഖലയും ഉത്പന്നങ്ങള്‍ക്ക് മികച്ച വില നല്‍കി മേടിക്കാന്‍ താല്‍പര്യം കാണിക്കുന്നവരുമാണ്. അതെ സമയം ഇന്ത്യയില്‍ വില കിഴിവ് മനസ്സില്‍ കണ്ടുകൊണ്ട് ജനങ്ങള്‍ വില കുറഞ്ഞ ഉത്പന്നങ്ങള്‍ മേടിക്കാനാണ് താല്പര്യം കാണിക്കുന്നത്, അവര്‍ പറയുന്നു.

ഹെല്‍പ് അസ് ഗ്രീന്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചെറിയ രീതിയില്‍ ചുവട് വെച്ചു തുടങ്ങി. 'യാഗ്യ' എന്ന് ഉത്പന്നം പ്രമുഖ ഇകൊമ്മേര്‍സ് വെബ്‌സൈറ്റുകളായ ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ്ഡീല്‍ തുടങ്ങിയവയില്‍ ലഭ്യമാക്കുകയും ചെയ്തു.

ഇതൊരു തുടക്കം മാത്രം

ഹെല്‍പ് അസ് ഗ്രീനിന്റെ പ്രവര്‍ത്തനം ഗംഗാ നദിയോട് ചേര്‍ന്ന് കിടക്കുന്ന 2,000 കിലോമീറ്റര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുക, കൂടാതെ 25,000 സ്ത്രീകള്‍ക്ക് ജോലി നല്‍കുക, അവരുടെ കുട്ടികളുടെ പഠനത്തിന് സഹായിക്കുക എന്നിവയാണ് ഈ രണ്ടു യുവാക്കള്‍ സ്വപ്‌നം കാണുന്നത്. ഈ ശുദ്ധികരണ പദ്ധതി രാജ്യം മുഴുവനും വ്യാപിപ്പിക്കാനും അതിന് രാജ്യത്തിന്റെ പിന്തുണയും അവര്‍ പ്രതീക്ഷിക്കുന്നു.