കുടുംബശ്രീ 3000 സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കും: മന്ത്രി ഡോ. കെ. ടി. ജലീല്‍

കുടുംബശ്രീ 3000 സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കും: മന്ത്രി ഡോ. കെ. ടി. ജലീല്‍

Wednesday July 26, 2017,

1 min Read

കുടുംബശ്രീ 3000 പുതിയ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജീവനം പദ്ധതി തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

image


 നൂതന ആശയങ്ങള്‍ പ്രയോജനപ്പെടുത്തി കുടുംബശ്രീ പുതിയ പ്രവര്‍ത്തന മേഖലകളിലേക്ക് കടക്കണം. വിദ്യാസമ്പന്നരായവരെ ഒപ്പം കൂട്ടി പുതിയ സംരംഭങ്ങള്‍ കുടുംബശ്രീ തുടങ്ങണം. ഇത്തരത്തില്‍ പാരലല്‍ കോളേജുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫാര്‍മസികള്‍ എന്നിവ തുടങ്ങുന്നത് പരിഗണിക്കണം. നിലവില്‍ 30,000 സൂക്ഷ്മ സംരംഭങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിജയകരമായി നടക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുടുംബശ്രീയെ മാതൃകയാക്കിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ. തുളസി ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി, കുടുംബശ്രീ ഡയറക്ടര്‍ എസ്. നിഷ, പ്രോഗ്രാം ഓഫീസര്‍ കെ. വി. പ്രമോദ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജിത് ചാക്കോ, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ. ആര്‍. ഷൈജു എന്നിവര്‍ സംസാരിച്ചു