മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി 'കബാദ ഡോട്ട് കോം'

മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി 'കബാദ ഡോട്ട് കോം'

Wednesday December 09, 2015,

2 min Read

അനുദിനം എന്തെല്ലാം പാഴ് വസ്തുക്കളാണ് നമ്മുടെ നിത്യോപയോഗങ്ങളില്‍നിന്ന് ഉണ്ടാകുന്നത്. ഇവയില്‍ മിക്കതും നാം അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിച്ച് കളയുകയോ ഒക്കെയാണ് ചെയ്യുന്നത്. പാഴ് വസ്തുക്കളില്‍നിന്ന് കാശുണ്ടാക്കാമെന്ന കാര്യം നമ്മള്‍ മനപൂര്‍വ്വം പറക്കുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം.

മൊഹ്നീഷ് ഭരദ്വാജ് വേനലവധിക്ക് കോളജ് ഹോസ്റ്റലില്‍നിന്ന് വീട്ടിലെത്തിയതാണ്. ഭാരതീയര്‍ വളരെ സൂക്ഷമമായ ബിസിനസ് ചിന്താഗതിയുള്ളവരാണ്. ചെറിയ കാര്യങ്ങളില്‍നിന്നു പോലും അവര്‍ സമ്പാദ്യം ഉണ്ടാക്കും. ഇന്ത്യക്കാരുടെ സമ്പാദ്യശീലത്തെക്കുറിച്ച് ഉത്തമ ബോധമുള്ള മൊഹ്നീഷ് അപ്പോഴാണ് ഒരു കാര്യം ചിന്തിച്ചത്. തന്റെ കോളജ് ഹോസ്റ്റലില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന നിരവധി വസ്തുക്കള്‍ ചവറ്റുകുട്ടയിലേക്ക് തള്ളാറാണുള്ളത്. ഉദാഹരണത്തിന് പഴയ പത്രങ്ങള്‍, ബുക്കുകള്‍, രജിസ്റ്ററുകള്‍ എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ എടുത്ത് കളയുകയും ഹോസ്റ്റല്‍ അധികൃതര്‍ അത് വിറ്റ് കാശാക്കുകയും ചെയ്യുന്നു.

image


എതെങ്കിലും ഒരു സംരംഭം തുടങ്ങണമെന്ന് വിചാരിച്ചിരുന്ന മൊഹ്നീഷ് ഈ വഴിക്ക് തന്നെ തന്റെ നീക്കം തുടങ്ങി. അങ്ങനെ തന്റെ സുഹൃത്ത് ആശിഷ് യാദവുമായി ചേര്‍ന്ന് കബാദ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മൊഹ്നീഷ് തുടങ്ങി. ഡെറാഡൂണില്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ഇരുവര്‍ക്കും ഈ മേഖലയെക്കുറിച്ച് കൂടുതല്‍ അറിവും ഉണ്ടായിരുന്നു. ആളുകള്‍ക്ക് ഡീലറെ കാത്തുനില്‍ക്കാതെ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നതാണ് കബാദ ഡോട്ട് കോം എന്ന സംരംഭം.

ആവശ്യക്കാര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യുകയോ നേരിട്ട് വിളിക്കുകയോ അതല്ലെങ്കില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുകയോ ചെയ്യാം. ഇത് കണ്ട് ഒരു കച്ചവടക്കാരന്‍ സാധനങ്ങളെടുക്കാന്‍ ആവശ്യക്കാരുടെ വീടുകളിലെത്തും. സാധആരണ കച്ചവടക്കാരെ അപേക്ഷിച്ച് കുറച്ചുകൂടി മാന്യമായ പ്രതിഫലമാണ് കബാദ ഡോട്ട് കോം ആക്രി സാധനങ്ങള്‍ക്ക് നല്‍കുന്നത്. നഗരത്തെ ഓരോ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഓരോരുത്തരെയായി ഏല്‍പിക്കുകയാണ് കബാദ ചെയ്യുന്നത്.

നഗരത്തെ ഓരോ ഭാഗങ്ങളായി വിഭജിച്ച് ആ പ്രദേശത്തുള്ള ഓരോ കച്ചവടക്കാരെ ഏല്‍പിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ ആരെങ്കിലും കബാദയെ സമീപിച്ചാല്‍ വിവരം അടുത്തുള്ള കച്ചവടക്കാരെ അറിയിക്കും. അവര്‍ വീടുകളിലെത്തി പാഴ് വസ്തുക്കള്‍ ശേഖരിക്കും. പിസ ഡെലിവറി സര്‍വീസ് പോലെ വളരെ വേഗത്തിലാണ് കബാദയുടെയും പ്രവര്‍ത്തനം.

നിലവിലുള്ള കച്ചവടക്കാരെ മാറ്റുകയോ അവരുടെ വരുമാനത്തില്‍നിന്ന് എന്തെങ്കിലും ആവശ്യപ്പെടുകയോ ഒന്നും കബാജ ചെയ്യുന്നില്ല. പകരം ഒരു കമ്മീഷന്‍ അടിസ്ഥാനമാക്കിയാണ് കച്ചവടക്കാരെ തിരഞ്ഞെടുക്കുന്നത്.

മൂന്ന് മാസത്തിന് മുമ്പ് തുടങ്ങിയ സ്ഥാപനം ഇതിനോടകം തന്നെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്. 8000 ഓളം ആവശ്യക്കാരാണ് ഇതിനോടകം കബാദക്ക് ഉള്ളത്. മറ്റ് നഗരങ്ങളില്‍നിന്നും കബാദക്ക് ആവശ്യക്കാരെത്തിയിട്ടുണ്ട്.

ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴുള്ള പ്രവര്‍ത്തനം. ഇന്ത്യയില്‍ പ്രതിവര്‍ഷം 42 മില്യന്‍ ടണ്‍ പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കുന്നതായാണ് കണക്കാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇവര്‍ക്ക് ഒരു ക്ലിക്കിലൂടെ തങ്ങളുടെ സാധനങ്ങള്‍ വിറ്റഴിക്കാമെന്നതാണ് കബാദയുടെ പ്രത്യേകത. ഭാവിയില്‍ രാജ്യം മുഴുവന്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പാഴ് വസ്തുക്കളുടെ എണ്ണം കൂടുന്നത് പരിസ്ഥിതിക്ക് വളരെ ദോശകരമാകുന്നുണ്ട്. സാധനങ്ങള്‍ വില്‍ക്കുക മാത്രമല്ല അവ റീസൈക്കിള്‍ ചെയ്യാന്‍കൂടിയുള്ള സംവിധാനവും കബാദ ചെയ്യുന്നുണ്ട്. സാധനങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന വിദിഷയില്‍നിന്നുള്ള ഭംഗാര്‍ചന്ദ് എന്ന സ്ഥാപനത്തിനെ തങ്ങള്‍ സമീപിച്ചിരുന്നു. ഇത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയ സംരംഭമാണ്. പാഴ് വസ്തുക്കളുടെ എണ്ണം കൂടു വരുന്നതിനാല്‍ ഈ മേഖലയിലേക്ക് ഇനിയും നിരവധി സ്ഥാപനങ്ങള്‍ കടന്നുവരേണ്ടതായുണ്ടെന്ന് മൊഹ്നീഷ് പറയുന്നു.