ബസ് കാത്തിരിക്കാം ഫൈവ് സ്റ്റാര്‍ ഫെസിലിറ്റിയോടെ

0


തലസ്ഥാനത്ത് ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇനി ഫൈവ് സ്റ്റാര്‍ ഫെസിലിറ്റികള്‍. 18 ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളാണ് ഇതിനായി ഉടന്‍ വരുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണിവ. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാദ്ധ്യതകളും സാധാരണക്കാരന് ലഭ്യമാക്കി തീര്‍ത്തും പരിസ്ഥിതി സൗഹൃദ രീതിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് തിരുവനന്തപുരം.

ഗുണമേന്മയുള്ള ഇരിപ്പിടങ്ങള്‍, ടൈലുകളുപയോഗിച്ച് ആകര്‍ഷകമാക്കിയ ഫ്‌ളോര്‍, ഇരുപത്തിനാല് മണിക്കൂറും സൗജന്യ വൈഫൈ സേവനം. രാവിലെ ആറ് മുതല്‍ വൈകുരേം ആറ് വരെ എഫ് എം റേഡിയോ. മൊബൈലുകളും ലാപ്‌ടോപ്പുകളും ചാര്‍ജ്ജ് ചെയ്യാന്‍ പ്രത്യേക സംവിധാനം. ന്യൂസ്‌പേപ്പര്‍-മാഗസിന്‍ കിയോസ്‌കുകള്‍, സര്‍ക്കാറിന്റെ അറിയിപ്പുകള്‍ക്കായി പ്രത്യേക യു എസ് ബി ഓഡിയോ സംവിധാനം, മെക്‌സിക്കന്‍ കാര്‍പെറ്റ് ഗ്രാസ് ഉപയോഗിച്ച പുല്‍ത്തകിടി, റോയല്‍പാം വൃക്ഷങ്ങള്‍, ഗോള്‍ഡന്‍ സൈപ്രസ് പ്ലാന്റുകള്‍, നന്ദ്യാര്‍വട്ടച്ചെടികള്‍... ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

മന്ത്രി വി എസ് ശിവകുമാറിന്റെ എം എല്‍ എ-ആസ്തി വികസന ഫണ്ടില്‍നിും 89,74,800 രൂപ വിനിയോഗിച്ചാണ് ആധുനിക സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍, സാധാരണക്കാരന് ലഭ്യമാക്കുന്ന ഈ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഏജീസ് ഓഫീസ്, എല്‍ എം എസ് ജംഗ്ഷന്‍, പാളയം ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആദ്യത്തെ സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക. നിര്‍മാണം ഈ മാസം തന്നെ പൂര്‍ത്തിയാകും.

തീര്‍ത്തും പരിസ്ഥിതി സൗഹൃദ രീതിയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്ബസ് ഷെല്‍ട്ടറുകളില്‍ മൊബൈല്‍ ചാര്‍ജറുകളും,എഫ് എം റേഡിയോയും ഇറ്റര്‍നെറ്റ് വൈഫൈ മോഡവും സൗരോര്‍ജമുപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുക . ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുകളും മറ്റും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേക യു എസ് ബി ഓഡിയോ സംവിധാനവും സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

ഓരോ കാത്തിരിപ്പ് കേന്ദ്രത്തിന്റ്റെയും നിര്‍മാണ ചുമതല പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ പ്രതീക്ഷ ബസ് ഷെല്‍ട്ടേര്‍സാണ് ഏറ്റെടുത്തിട്ടുള്ളത്.പണി വളരെ ദ്രുതഗതിയിലാണ് നടക്കുന്നതെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. എല്ലാ ഷെല്‍ടട്ടുകളും ഒരേ നിറത്തിലും മാതൃകയിലുമാണ് തയ്യാറാക്കിയിട്ടുള്ളത്. പഴയ മാതൃകയില്‍ നിന്നും വ്യത്യസ്തമായാണ് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. വളരെക്കാലം ഈടുനില്‍ക്കുന് രീതിയിലുള്ളതാണ് നിര്‍മാണ സാമഗ്രികള്‍. നഗരവാസികള്‍ക്ക് വളരെ സുരക്ഷിതമായ ഷെല്‍ട്ടറുകളാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്.