കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും 

0

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആനയറ സമേതിയില്‍ ഇന്ന് (മേയ് 31) രാവിലെ 11ന് കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും നടക്കും. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 

ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ഒരു ലക്ഷം യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള പെന്‍ഷന്‍ വിതരണ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന കേരളകര്‍ഷകന്‍ പ്രത്യേക പതിപ്പിന്റെ പ്രകാശനം, സമേതി രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ശിലാഫലകം അനാച്ഛാദനം, വാര്‍ഷിക പരിശീലന കലണ്ടര്‍ പ്രകാശനം തുടങ്ങിയ ചടങ്ങുകളും നടക്കും.

 മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ജില്ലാ കളക്ടര്‍ എസ്. വെങ്കിടേസപതി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കരിക്കകം വാര്‍ഡ് കൗണ്‍സലര്‍ ഹിമ സജി എന്നിവര്‍ പങ്കെടുക്കും.