ആവേശമായി ഇന്‍ഡിവുഡ് അവാര്‍ഡ് നിശ

ആവേശമായി ഇന്‍ഡിവുഡ് അവാര്‍ഡ് നിശ

Thursday February 16, 2017,

2 min Read

മൂന്നാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ പ്രഖ്യാപനവും ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് കര്‍ണ്ണാടക ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാര നിശയും ബാംഗ്ലൂരില്‍ സമാപിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാര നിശയോടനുന്ധിച്ച് ഫെബ്രുവരി 7ന് ബാംഗ്ലൂരില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇന്‍ഡിവുഡ്ഫിലിം കാര്‍ണിവലിന്റെ മൂന്നാം പതിപ്പ് വരുന്ന ഡിസംബര്‍ 1 മുതല്‍ 4 വരെ രാമോജി ഫിലിം സിറ്റിയില്‍ നടക്കുമെന്ന് കാര്‍ണിവലിന്റെ സ്ഥാപക ഡയറക്ടറും ഏരീസ്ഗ്രൂപ്പ് സി.ഇ.ഒ.യുമായ ശ്രീ. സോഹന്‍ റോയി അറിയിച്ചു.

image


പത്രസമ്മേളനത്തില്‍ പ്രമുഖ ഇസ്രായേലി സംവിധായകന്‍ ഡാന്‍ വോള്‍മാന്‍, കര്‍ണ്ണാടക ഗവണ്‍മെമെന്റ്‌ ഐ ടി ഡയറക്ടര്‍ ശ്രീ. എന്‍.ആര്‍. വിഷ്ണുകുമാര്‍, കര്‍ണ്ണാടക ഫിലിം ചേംബര്‍ പ്രസിഡന്റ്‌ ശ്രീമതി. സാറ ഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.

image


ഭാരതത്തിലെ സിനിമ വിപണിയെ 'ഇന്‍ഡിവുഡ്'എന്ന ഒറ്റ വിപണിയായി രൂപാന്തരപ്പെടുത്തികൊണ്ടണ്ട് അന്താരാഷ്ട്ര സിനിമാവിപണിയുടെ നിറുകയിലെത്തിക്കുക എന്ന അതിബൃഹത്തായ ഒരു പദ്ധതിയ്ക്കാണ് 12,000 കോടി രൂപയുടെ മൂല്യമുള്ള 'പ്രോജക്ട് ഇന്‍ഡിവുഡ്' എന്ന പദ്ധതിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്‌.

image


മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വ്യാപ്തിയിലായിരിക്കും ഈ വര്‍ഷത്തെ 'ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍'സംഘടിപ്പിക്കുക. അന്തര്‍ദ്ദേശീയ ചലച്ചിത്ര മേള, ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്, മീഡിയ സംവാദങ്ങള്‍, അന്താരാഷ്ട്ര സമ്മേളനങ്ങള്‍, ശില്പ ശാലകള്‍, സെമിനാറുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 21 ഇനങ്ങളിലായി സംഘടിപ്പിക്കുന്ന'ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടും' ഈമേളയുടെ പ്രത്യേകതയാണ്.

image


വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്- കര്‍ണ്ണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര മേഖലയ്ക്കു നല്‍കിയ വിവിധ സംഭാവനകള്‍ വിലയിരുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുകയുണ്ടായി.

image


വരും തലമുറകള്‍ക്കുകൂടി പ്രചോദകമാകുന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന പുരസ്‌ക്കാരമായ ലൈഫ് ടൈം ആച്ചീവ്‌മെന്റ്‌ അവാര്‍ഡ് - BTV ന്യൂസ് എന്റര്‍ടൈന്‍മെന്റ്‌ ഹെഡ് ശ്രീ. കെ. സദാശിവ ഷേണായി, സിനി ജോഷ് ചീഫ് എഡിറ്റര്‍ ശ്രീമതി സാവിത്രി സുരേഷ് എന്നിവര്‍ക്ക് ലഭിച്ചു.

image


മറ്റ് അവാര്‍ഡുകള്‍

ടൈംസ് ഓഫ് ഇന്‍ഡ്യ- ബാംഗ്ലൂര്‍ ടൈംസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുകന്യാ സുരേഷ്, മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്രീ. പി. സുനില്‍കുമാര്‍, വിജയ കര്‍ണ്ണാടക ഫിലിം റിപ്പോര്‍ട്ടര്‍ ഹരീഷ് ബാസവരാജ്, ടൈംസ് ഓഫ് ഇന്‍ഡ്യ- മെട്രോ സപ്ലിമെന്റ് എഡിറ്റര്‍ കാവ്യാ ക്രിസ്റ്റഫര്‍, വിജയവാണി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ഹര്‍ഷവര്‍ദ്ധന്‍, വിജയ കര്‍ണ്ണാടക എഡിറ്റര്‍ ശ്രീ. ഷാനു ഹുള്ളൂര്‍, ഹോസ ദിഗന്ത- കന്നഡന്യൂസ് റിപ്പോര്‍ട്ടര്‍ ജി എസ് കാര്‍ത്തിക് സുധന്‍, സുധി ടിവിയില്‍ നിന്നും ശ്രീ. ഗണേഷ് കാസര്‍ക്കോഡ്, BTV ന്യൂസ്- കന്നഡ പ്രോഗ്രം ഡയറക്ടര്‍ ശ്രീ. വേണു ഗോപാല്‍ ഷെട്ടി, ETV ന്യൂസ്- കന്നഡയുടെ ശ്രീ. മുരളീധര്‍, BTV സീനിയര്‍ ഫിലിം ജേര്‍ണ്ണലിസ്റ്റ് ശ്രീ. വിജയ് കോഡരു, ചിത്രധാര എഡിറ്റര്‍ ശ്രീ. മനു മനോഹര്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചു.

image


ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ച് നടന്ന (24,സെപ്റ്റംബര്‍ 2016) ആദ്യ അവാര്‍ഡ് നിശയിലും ഗോവയിലെ ഫിഡാന്‍ഗോയില്‍ കഴിഞ്ഞ നവംബര്‍ 21, 2016 ല്‍ നടന്ന 2-ാം അവാര്‍ഡ് പുരസ്‌ക്കാരനിശയിലും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തിരുന്നു.മാധ്യമരംഗത്ത് ക്രിയാത്മക സംഭാവനകള്‍ നല്‍കുന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം തുടര്‍ന്നും ഇത്തരം പുരസ്‌ക്കാരനിശകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

image


വിനോദമേഖലയോട് അഭിരുചിയുള്ള 2000 ത്തോളം വ്യവസായ ഉടമകളുടെ ശ്യംഖലയിലൂടെ രാജ്യത്തെ സിനിമാ മേഖലയെ മുഴുവന്‍ സംയോജിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര വിപണിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ച 10 ബില്യണ്‍ US ഡോളര്‍ മൂല്യമുള്ള സമഗ്ര പദ്ധതിയായ 'പ്രോജക്ട് ഇന്‍ഡിവുഡിന്റെ' ഭാഗമായാണ് ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്- കര്‍ണ്ണാടക ചാപ്റ്റര്‍ രൂപവല്‍ക്കരിക്കപ്പെട്ടത്.

image


ദേശീയ തലത്തിലുള്ള മീഡിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ 2017 ഡിസംബര്‍ 1 മുതല്‍ 4 വരെ രാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന ഇന്‍ഡിവുഡ് ഫിലിംകാര്‍ണിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ് നിശയില്‍ വെച്ച് വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.