33.1 കോടിയുടെ നിക്ഷേപവുമായി മുംബൈയിലെ അവന്തി ലേണിങ്ങ് സെന്റര്‍

0


വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വഴികാട്ടുകയാണ് മുംബൈയിലെ സ്റ്റാര്‍ട്ട് അപ്പായ അവന്തി ലേണിങ്ങ് സെന്റര്‍. അടുത്തിടെ 33.1 കോടി രൂപയാണ് അവര്‍ക്ക് നിക്ഷേപമായി ലഭിച്ചത്. മൈക്കള്‍ ആന്‍ഡ് സൂസന്‍ ഡെല്‍ ഫൗണ്ടേഷന്‍, ആശാ ഇമ്പാക്ട്, ടെഡ് ഡിന്റര്‍സ്മിത്ത്, പീയേര്‍സണ്‍ അഫോഡബിള്‍ ലേണിങ്ങ് ഫണ്ട് (PALF) എന്നിവര്‍ നടത്തിയ മൂന്നാം ഘട്ട ഫണ്ടിങ്ങിലാണ് ഇവര്‍ക്ക് ഇത്രയും നിക്ഷേപം ലഭിച്ചത്. ഈ നിക്ഷേപം ഉപയോഗിച്ച് ഇന്ത്യയിലൊട്ടാകെ 400 കേന്ദ്രങ്ങള്‍ തുടങ്ങി 50,000 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. കൂടാതെ അവരുടെ പാഠ്യപദ്ധതിയും സാങ്കേതികവിദ്യയും വിപുലീകരിക്കാനും ഉദ്ദേശിക്കുന്നു. 2013ല്‍ അവന്തി ലേണിങ്ങിന് ജഅഘഎല്‍ നിന്ന് കുറച്ചു നിക്ഷേപം ലഭിച്ചിരുന്നു. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ 2015 ഏപ്രിലില്‍ ജഅഘഎന്റെ പങ്കാളിത്തത്തോടെ മൈക്കിള്‍ & സൂസന്‍ ഡെല്‍ ഫൗണ്ടേഷന്‍ നടത്തിയ ഫണ്ടിങ്ങിന്റെ സീരീസ് എ റൗണ്ടില്‍ 9.6 കോടി രൂപ നിക്ഷേപമായി ലഭിക്കുകയുണ്ടായി.

'ഈ നിക്ഷേപം ലഭിച്ചതോടെ 5 വര്‍ഷം കൊണ്ട് 100,000 വിദ്യാര്‍ത്ഥികളിലേക്ക് എത്തുക എന്ന ഞങ്ങളുടെ ലക്ഷ്യം സാധ്യമാകും,' അവന്തി ലേണിങ്ങ് സെന്ററിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ കൃഷ്ണ രാംകുമാര്‍ പറയുന്നു. 2010 മാര്‍ച്ചില്‍ അക്ഷയ് സക്‌സേന, കൃഷ്ണ രാംകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ വ്യത്യസ്തമായ രീതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. കൂടാതെ ഇന്ത്യയിലൊട്ടാകെ IIT JEE/ CET/ AIPMT എന്നീ പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനവും നല്‍കുന്നു. സാധാരണ ക്ലാസുകളില്‍ 80 ശതമാനം സമയവും അദ്ധ്യാപകര്‍ സംസാരിക്കുകയും കുട്ടികള്‍ അത് ശ്രദ്ധിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ അവന്തിയിലെ പഠനരീതി വളരെ വ്യത്യസ്തമാണ്. വീഡിയോ ഉപയോഗിച്ചുള്ള പഠനരീതിയാണ് ഇവിടെയുള്ളത്. ഇതുവഴി ഓരോ കുട്ടികളേയും പ്രത്യേകമായി ശ്രദ്ധിക്കാന്‍ കഴിയും.

ഇതുവരെയുള്ള യാത്ര

കഴിഞ്ഞ സെയില്‍സ് സര്‍ക്കിളിന്റെ കണക്കനുസരിച്ച് അവന്തിയുടെ കേന്ദ്രങ്ങളുടെ എണ്ണവും വിദ്യാര്‍ത്ഥികളുടേയും എണ്ണവും 10 മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ കാലയളവില്‍ അവര്‍ക്ക് 20 നഗരങ്ങളില്‍ എത്താന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എഞ്ചിനിയറിങ്ങ് മേഖലയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളില്‍ 95 ശതമാനം പേരും അവരുടെ സംസ്ഥാനത്തിലെ നഗരങ്ങളില്‍ ഉള്ളവരാണ്. നിലവില്‍ ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളിലെ ചെറിയ നഗരങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ സയന്‍സ്, മാത്തമറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കേണ്ട രീതികളെക്കുറിച്ച് ചില സ്‌ക്കൂളുകളില്‍ ക്ലാസ്സ് നല്‍കുന്നു.

തിളക്കമാര്‍ന്ന വിജയങ്ങള്‍

'ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം പേരും IIT JEE മെയിന്‍സ് പരീക്ഷ വിജയിച്ചു, ഇത് ഇന്ത്യയില്‍ ഒട്ടാകെ 10 ശതമാനം ആണ്. കൂടാതെ 12ാം ക്ലാസ്സിലെ ബോര്‍ഡ് പരീക്ഷയില്‍ ഏറ്റവും മുന്നിലെത്തിയ 20 ശതമാനം പേരില്‍ 70 ശതമാനം പേരും ഇവിടത്തെ വിദ്യാര്‍ഥികളാണ്. അവന്തിയേക്കാള്‍ മൂന്നിരട്ടി ഫീസ് വാങ്ങുന്നവരെക്കാള്‍ വളരെ നല്ല പരീക്ഷാഫലമാണ് ഞങ്ങള്‍ക്കുള്ളത്,' അക്ഷയ് പറയുന്നു.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

അവന്തിയെ കൂടാതെ പുത്തന്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന മറ്റു സ്റ്റാര്‍ട്ട് അപ്പുകളാണ് വേദാന്തു, സിംപ്ലിലേണ്‍, ടോപ്പര്‍, ഐപ്രൂഫ്, മെറിറ്റ്‌നേഷന്‍, ടാലന്റ് എഡ്ജ്, വിസ് ഐക്യൂ, എമ്പൈമ്പ് ഡോട്ട് കോം എന്നിവര്‍. ഇവിടെയെല്ലാം നല്ല പരീക്ഷാഫലങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ എത്തിയതോടെ നിക്ഷേപകര്‍ക്കും അതിലുള്ള താത്പ്പര്യം വര്‍ദ്ധിച്ചു കഴിഞ്ഞു. ഫിഡെലിറ്റി ഗ്രോത്ത് പാര്‍ട്ട്‌നേസ് ഇന്ത്യ, ടഅകഎ പാര്‍ട്ട്‌നേസ്, ഹീലിയന്‍ വെന്‍ച്വേസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഫണ്ടിങ്ങ് റൗണ്ടില്‍ മുംബൈയിലെ ടോപ്പര്‍ ഡോട്ട് കോമിന് 65 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. കലാരി ക്യാപ്പിറ്റല്‍, ഹീലിയന്‍ വെന്‍ച്വേര്‍ പാര്‍ട്ട്‌നേസ് എന്നിവരുമായി ചേര്‍ന്ന് മെയ്ഫീല്‍ഡ് നടത്തിയ മൂന്നാം ഘട്ട ഫണ്ടിങ്ങില്‍ സിംപ്ലിലേണിന് 15 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചു. ബൈജൂസ് ക്ലാസ്സസ്, മെറിറ്റ്‌നേഷന്‍, എഡ്യൂസിസ്, ക്ലാസ്സ്ടീച്ചര്‍, വേദാന്തു എന്നിവര്‍ക്കും നിക്ഷേപം ലഭിച്ചിട്ടുണ്ട്. പല എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ട് അപ്പുകളും അവരുടെ നിലനില്‍പ്പിനായി പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. ഇതിന്റെയെല്ലാം അന്തിമ ഗുണം ലഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.