നയൻസിന്റെ വിവാഹം കഴിഞ്ഞതായി തമിഴ് മാധ്യമങ്ങള്‍

0

തമിഴ് മാധ്യമങ്ങളിൽ നയൻസിന്റെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സംവിധായകൻ വിഘ്‌നേഷുമായാണ് താര സുന്ദരിയുടെ വിവാഹം കഴിഞ്ഞുവെന്ന് പ്രചരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് 2 മാസമായെന്നും ഇരുവരും എപ്പോൾ ഒന്നിച്ചാണ് താമസവുമെന്നാണ് പരക്കെ മാധ്യമങ്ങളിൽ നിന്ന് കിട്ടുന്ന വാർത്ത. നയൻസിന്റെയും വിഘ്‌നേഷിന്റെയും പ്രണയത്തെ സംബന്ധിച്ച വാർത്തകൾ ഏറെ മുമ്പും വന്നിരുന്നുവെകിലും ഇരുവരും അത് നിഷേധിക്കുകയായിരുന്നു. രണ്ടു പേരും ചെന്നൈയിലെ ഏഴുംപുരിലെ വീട്ടിൽ ഒരുമിച്ചാണ് താമസമെന്ന് ഗോസിപ്പികൾ ഉണ്ടെങ്കിലും ഇതുവരെ വിവാഹ വാർത്ത അംഗീകരിക്കാൻ തയ്യാറായിട്ടില്ല ….

തെന്നിന്ത്യൻ താരറാണിയായ നയൻതാരയുടെ സൂപ്പർ സ്റ്റാർ പദവിയും ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയെന്ന പദവിയും നഷ്ട്പ്പെട്ടുപോകുമെന്ന് പേടിയാണ് വിവാഹ വാർത്ത അംഗീകരിക്കാത്തതിന് കാരണമെന്നും പരക്കെ അഭ്യുഹങ്ങളുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ് തിട്ടുണ്ട്. വേദികളിൽ ഇരുവരും എപ്പോഴും ഒരുമിച്ച് പ്രത്യക്ഷപെടുന്നതും , ഒരുമിച്ചുള്ള ആഘോഷചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളതുമൊക്കെ ആരാധകരിൽ ഇവർ പ്രണയജോഡികളാന്നെന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്.

ഇരുവരും തങ്ങളുടെ കരിയറിലെ കൊടുമുടിയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു ഗോസ്സിപ്. നായിക പ്രാധാന്യമുള്ള സിനിമ കൾ മാത്രമാണ് നയൻസ് കമ്മിറ്റ് ചെയ്യുന്നത്. സൂര്യയെ നായകനാക്കിയുള്ള സിനിമയുടെ അണിയറ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് വിഘ്‌നേഷ് ശിവ.