ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു  

0

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദക്കര്‍ ന്യൂഡല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 

ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്നിഹിതനായിരുന്നു. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യവും കുറഞ്ഞതുമായ സൗരോര്‍ജ പാനലുകള്‍ സര്‍വകലാശാലയിലെ പ്രധാന കെട്ടിടങ്ങളുടെ മുകളിലാണ് സ്ഥാപിച്ചിട്ടുളളത്. റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍) വഴി നല്‍കിയ 83,85,200 രൂപയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ സ്ഥാപിച്ചിട്ടുളള സൗരോര്‍ജ പാനലുകള്‍ 25 വര്‍ഷത്തിലധികം പ്രവര്‍ത്തനശേഷിയുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.