നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ 'കരിയര്‍ പവര്‍' നിങ്ങളെ സഹായിക്കും

0


എല്ലാവരുടേയും സ്വപ്‌നമാണ് പഠനത്തിന് ശേഷം ഒരു സര്‍ക്കാര്‍ ജോലി. എന്നാല്‍ ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും ആ മോഹം പൂവണിയുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ജോലി എന്ന ഏവരുടേയും സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് 'കരിയര്‍ പവര്‍'. അതിന്റെ അമരക്കാരനാകട്ടെ ഒരു സാധാരണക്കാരനായ കര്‍ഷകന്റെ മകനും.

യു പിയിലെ ഒരു ചെറിയ ഗ്രാമമായ ഡന്‍കോറില്‍ ഒരു നിര്‍ധന കര്‍ഷകന്റെ മകനായി ജനിച്ച അനില്‍ സാഗര്‍ തന്റെ കഠിനാധ്വാനം കൊണ്ട് ഉയരങ്ങള്‍ കീഴടക്കുകയാണ്. കുട്ടിക്കാലം മുതല്‍ക്കേ തന്റെ ഭാവിയെ കുറിച്ച് അദ്ദേഹം നന്നായയി ചിന്തിച്ചു. അങ്ങനെ ഐ ഐ ടി, ജെ ഇ ഇ പരീക്ഷക്ക് തയ്യാറാകാന്‍ തീരുമാനിച്ചു. പരീക്ഷയെ എങ്ങനെ സമീപിക്കണം എന്ന് അറിയാതെ വന്നപ്പോള്‍ ഒരു കോച്ചിങ്ങ് സെന്ററില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. 1998ല്‍ അദ്ദേഹം പരീക്ഷ വിജയിച്ചു. അങ്ങനെ ഐ ഐ ടി ബി എച്ച് യുവില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക്ക് പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോര്‍പ്പറേറ്റ് ലേകത്ത് കുറച്ച് കാലം പ്രവര്‍ത്തിച്ചു. ജെയ്പീ ഗ്രൂപ്പ്, ലിക്‌വിഡ്(ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍), ഐ ടി എം സര്‍വ്വകലാശാല, കോഗ്‌നിസെന്റ് ടെക്‌നോളജി സൊല്ല്യൂഷന്‍സ് എന്നിവയില്‍ ജോലി ചെയ്തു. പിന്നീട് 2010ല്‍ പരീക്ഷക്ക് വേണ്ടി പരിശീലനം നടത്താനായി കരിയര്‍ പവര്‍ എന്ന സ്ഥാപനം ആരംഭിച്ചു. അതിനായി അദ്ദേഹത്തിന്റെ സുഹൃത്തായ സൈരവ് ബന്‍സാലും കൂടെച്ചേര്‍ന്നു. ഇതിനായി രണ്ടുപേരും ചേര്‍ന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നേടാനും പ്രവേശന പരീക്ഷകളില്‍ ഒന്നത വിജയം കൈവരിക്കാനും സഹായിക്കുന്ന സ്ഥാപനമാണ് 'കരിയര്‍ പവര്‍'. ഇന്ന് ഇന്ത്യയിലൊട്ടാകെ 70 ഫിസിക്കല്‍ ട്രെയിനിങ്ങ് സെന്ററുകളാണ് ഇവര്‍ക്കുള്ളത്. ആദ്യമയി ഒരു ഓണ്‍ലാന്‍ പരീക്ഷാ സംവിധാനം sscadda.com, bankersadda.com എന്നിവയിലൂടെ ആരംഭിച്ചത് തങ്ങളാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് അദ്ദേഹം എം ബി എ സ്വന്തമാക്കി. 32 കാരനായ സൗരഭ് ഡല്‍ഹി സര്‍വ്വകലാശാലയിലെ കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസില്‍ നിന്ന് ഫിനാന്‍സില്‍ ഗ്രാജുവേഷന്‍ നേടിയ വ്യക്തിയാണ്. ഗകജഇഛ ഗ്രൂപ്പിന്റെ കണ്‍സള്‍ട്ടിങ്ങ് സ്ഥാപനത്തിലും ICRA, Yes Bank എന്നിവിടങ്ങളില്‍ നിന്നായി 10 വര്‍ഷത്തെ അനുഭവ സമ്പത്ത് ഇദ്ദേഹം നേടിയിട്ടുണ്ട്.

ഒരു തിരിഞ്ഞുനോട്ടം

ഡല്‍ഹിയിലാണ് കരിയര്‍ പവര്‍ ആരംഭിച്ചത്. ആദ്യ ബാച്ചിലെ 32 വിദ്യാര്‍ഥികളില്‍ 26 പേര്‍ക്ക് ജോലി ലഭിച്ചതായി അവര്‍ ഓര്‍ക്കുന്നു. കൂടുതല്‍ സൗകര്യങ്ങല്‍ ലഭ്യമാക്കാനായി അവര്‍ ശ്രമിച്ചെങ്കിലും നിക്ഷേപം കുറവായതിനാല്‍ വെല്ലുവിളി നേരിടേണ്ടി വന്നു. തുടക്കത്തില്‍ വളരെ പതുക്കെയാണ് മുന്നോട്ട് നീങ്ങിയത്. എന്നാല്‍ ക്രമേണ വളര്‍ച്ചയും പണത്തിന്റെ മൂല്ല്യവും നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിച്ചു. 'ഞങ്ങളുടെ അക്ഷീണ പരിശ്രമം വഴി മത്സര പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ നന്നായി ശോഭിച്ചു. നിരന്തരം നടത്തുന്ന ടെസ്‌ര്‌റുകള്‍, അസൈമെന്റുകള്‍ എല്ലാം ഞങ്ങളുടെ കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായി.' നിലവില്‍ കരിയര്‍ പവറിന് 700ല്‍ കൂടുതല്‍ ജീവനക്കാരുണ്ട്. അതില്‍ 300 പരും അധ്യാപകരാണ്.

കോഴ്‌സുകള്‍

പ്രധാനമായും രണ്ട് പരീക്ഷകള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്. ബാങ്ക്, എസ് എസ് സി എന്നിവ. വിദ്യാര്‍ഥികള്‍ക്ക് എസ് എസ് സി, ബാങ്ക് എന്നിവയുടെ ഓണ്‍ലൈന്‍ സെസ്റ്റ് സീരീസ് പ്രയോജനപ്പെടുത്തി സ്വയം നിലവാരം മനസ്സിലാക്കാന്‍ സാധിക്കും. ഓരോ വിഷയങ്ങളില്‍ വിദഗ്ധരായവര്‍, പരിഭാഷ നടത്തുന്നവര്‍, ടൈപ്പിസ്റ്റുകള്‍ എന്നിവര്‍ പുതിയ അപ്‌ഡേറ്റുകള്‍ നടത്തുന്നുന്നു. പരീക്ഷ ഘടനയിലെ മാറ്റം, പുസ്തകങ്ങള്‍ തയ്യാറാക്കുക, മോക് ടെസ്റ്റ്, അസൈന്‍മെന്റകള്‍ എന്നിവ കൃത്യസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുന്നു. bankersadda.com, ക്വാണ്ടിറ്റേറ്റീവ് ആപ്ടിറ്റിയൂഡ്, റീസണിങ്ങ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, മാര്‍ക്കറ്റിങ്ങ്, ബാങ്കിങ്ങ്, ജി കെ എന്നീ വിഷയങ്ങളുടെ സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കുന്നു. sscadda.com, ക്വാണിടറ്റേറ്റീവ് ആപ്റ്റിട്യൂഡ്, ഇംഗ്ലീഷ്, ജനറല്‍ സ്റ്റഡീസ്, ജനറല്‍ ഇന്റലിജന്‍സ്, റെയില്‍വേ നോട്ടുകള്‍ എന്നിവയും നല്‍കുന്നു. റെഗുലര്‍ ക്ലാസ്‌റും കോഴ്‌സുകള്‍ക്ക് 10000 രൂപയാണ് ഈടാക്കുന്നത്. അടുത്ത 23 വര്‍ഷങ്ങളില്‍ റെയില്‍വേ, സി ടി ഇ ടി, എന്‍ ഡി എ, സി ഡി എസ് എന്നിവയ്ക്കുള്ള പരീശീലനവും ആരംഭിക്കാന്‍ ഇവര്‍ ഉദ്ദേശിക്കുന്നു.

'ഓഫ്‌ലൈന്‍ ക്ലാസ് മുറിയില്‍ നിന്ന് 2526 ശതമാനവും ഓണ്‍ലൈന്‍ ബിസിനസില്‍ നിന്ന് 50 ശതമാനവും ലാഭമാണ് ലഭിക്കുന്നത്.' അനില്‍ പറയുന്നു.

2015ല്‍ 28000 വിദ്യാര്‍ഥികളെയാണ് ഇവര്‍ പഠിപ്പിച്ചത്. അതില്‍ 16000 വിദ്യാര്‍ഥികള്‍ ക്ലാസ്‌റൂം പ്രോഗ്രാമില്‍ നിന്നും 12000 പേര്‍ ഓണ്‍ലൈന്‍ പ്രോഗ്രാമിലും ഉണ്ടായിരുന്നു. 2016ല്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികലെ പരിശീലിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. (ക്ലാസ് മുറികളില്‍ നിന്ന് 50000 പേരും ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നിന്ന് 50000 പേരും). അടുത്തിടെ നടന്ന പരീക്ഷകളില്‍ 1200 പേര്‍ക്ക് ഐ ബി പി എസ് പി ഒയിലും ഐ ബി പി എസ് ക്ലര്‍ക്കിലുംഇടം നേടി. കൂടാതെ എസ് ബി ഐ പി ഒ(പ്രിലിമിനറി) 2015ല്‍ ആയിരത്തില്‍ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ പുതിയ 30 ബ്രാഞ്ചുകള്‍ തുടങ്ങി ക്ലാസ്‌റൂം പ്രോഗ്രാമില്‍ 60000 പേരെ ഉള്‍പ്പെടുത്താനാണ് അവര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ ഡല്‍ഹി, ലക്‌നൗ, കാണ്‍പൂര്‍, പാറ്റന, റാഞ്ചി, കൊല്‍ക്കത്ത, ഭോപ്പാല്‍, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കരിയര്‍ പവറിന്റെ ബ്രാഞ്ചുകളുണ്ട്. ദക്ഷിണേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും ബംഗളുരു, ചെന്നൈ, പൂന, മുബൈ, നാഗാപൂര്‍, ത്രിച്ചു, വിശാഖപട്ടണം എന്നീ നഗരങ്ങളിലും 2016 ഓടെ 30 ബ്രാഞ്ചുകള്‍ സ്ഥാപിക്കാനും ഉദ്ദേശമുണ്ട്.

യുവര്‍‌സ്റ്റോറി പറയുന്നു

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ പിരിശീലന പരിപാടികളോടുള്ള താത്പര്യം കൂടി വരികയാണ്. ഏറ്റവും വിലിയ കോച്ചിങ്ങ് സെന്ററുകളായ TIME, കരിയര്‍ ലോഞ്ചര്‍ എന്നിവരും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ട് .കാടാതെ കോഴ്‌സറെ, യുഡെമി, ഉഡാസിറ്റി, ഖാന്‍ അക്കാദമിയും അവരുടെ ശൈലികളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ടോപ്പര്‍, എംബൈബ്, ഓണ്‍ലൈന്‍ തയാരി, എന്‍ട്രന്‍സ് പ്രൈ, ക്രാക്കു, ക്രഞ്ച് പ്രെപ് എന്നിവയും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ എട്ട് ബില്ല്യന്‍ ഡോളറിന്റെ മൂല്ല്യമാണ് ഓണ്‍ലൈന്‍ ടെസ്റ്റ് പരിശാലന മേഖലയിലുള്ളത്. ബംഗളൂരുവിലെ 'വേദാന്തു'വിന് ആക്‌സല്‍ പാട്‌നേഴ്‌സില്‍ നിന്നും 15 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചു. ടോപ്പറിന് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്നും മേയില്‍ 65 കോടി ലഭിച്ചു. അഞ്ച് കോടി രൂപയാണ് ഒണ്‍ലൈന്‍ തയാരി സ്വന്തമാക്കിയത്.

'ഓഫ്‌ലൈന്‍ ബിസിനസില്‍ കഴിഞ്ഞ വര്‍ഷം 200 ശതമാനം വളര്‍ച്ചയും ഓണ്‍ലൈന്‍ മേഖലയില്‍ ഏകദേശം 500 ശതമാനം വളര്‍ച്ചയുമാണ് ഞങ്ങള്‍ കൈവരിച്ചത്.' അനില്‍ പറയുന്നു. ഉടന്‍തന്നെ വീഡിയോകള്‍, ലൈവ് ക്ലാസുകള്‍, ഓണ്‍ലൈന്‍ വഴിയുള്ള സംശയങ്ങള്‍ അകറ്റല്‍ എന്നീ സേവനങ്ങളും ലഭ്യമായിത്തുടങ്ങും.