സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കേന്ദ്രീകരിച്ച് 'ഗോസങ്ക് ഡോട്ട് കോം'

സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കേന്ദ്രീകരിച്ച് 'ഗോസങ്ക് ഡോട്ട് കോം'

Thursday December 24, 2015,

3 min Read

ആധുനിക രീതിയിലുള്ള ഒരു മൊബൈല്‍ ഫോണ്‍ കയ്യിലുള്ളത് ഇന്നത്തെകാലത്ത് എല്ലാവരുടേയും അഭിമാനത്തിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്. പഴയതാണെങ്കിലും എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ഫോണ്‍ വെണമെന്നതാണ് എല്ലാ പ്രായക്കാരുടേയും ഇന്നത്തെ ആവശ്യം. ഇത് എങ്ങനെ വാങ്ങാം എന്നതിലാണ് ആശയക്കുഴപ്പം. ഈ ആശയക്കുഴപ്പം തീര്‍ക്കുകയാണ് ഗോസങ്ക് ഡോട്ട് കോം. കോളജിലെ സഹപാഠികളായിരുന്ന മോഹിത് ബന്‍സല്‍, അനുഭവ് അദ്‌ലഖ എന്നിവര്‍ ചേര്‍ന്നാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. പഴയ മൊബൈല്‍ ഫോണുകള്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഒരു വെബ്‌സൈറ്റ് ആയിരുന്നു അത്. പഴയ മൊബൈലിന് മൂന്ന് മാസത്തെ വാറന്റി നല്‍കാനും 15 ദിവത്തിനുള്ളില്‍ തിരിച്ചെടുക്കുമെന്നുള്ള ഓഫറുകള്‍ നല്‍കാനും ഇവര്‍ക്ക് കഴിഞ്ഞു. ഗോസങ്ക് സന്ദര്‍ശിക്കാനും ആവശ്യമുള്ള മൊബൈലുകള്‍ തിരഞ്ഞെടുക്കാനും ആളുകള്‍ക്ക് അവസരമുണ്ടാക്കി. മൂന്ന് നഗരങ്ങളിലുള്ള കടകളുമായുള്ള നല്ല ബന്ധമാണ് ഈ സംരംഭം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇവരെ സഹായിച്ചത്.

image


അലഹബാദ്, ജലന്ദര്‍, ലുധിയാന, ജയ്പൂര്‍ എന്നിവിടങ്ങളിലെ 50 കടകളുമായി സഹകരിച്ചാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഉപയോഗിച്ച മൊബൈലുകള്‍ ധാരാളമായി എത്താറുണ്ട്. ഇവയാണ് ഓണ്‍ലൈന്‍ വഴി വിറ്റിരുന്നത്. തങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ എത്തുന്ന ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്താന്‍ ഈ മൊബൈലുകള്‍ വളരെ സഹായകമായിരുന്നു. ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന ഫോണുകള്‍ ഒരാഴ്ചക്കുള്ളില്‍ ഓഫ് ലൈനിലൂടെ വിറ്റുപോയിരിന്നു. എന്നാല്‍ ഓഫ്‌ലൈനിലൂടെ ലഭിക്കുന്നത് അത്രവേഗം ഓണ്‍ലൈനിലൂടെ വിറ്റുപോയിരുന്നില്ല. മോഹിതിന്റെ സംരംഭക യാത്ര ആരംഭിച്ചത് 2005ല്‍ തന്റെ ജോലി ഉപേക്ഷിച്ചതോടെയാണ്. ഡബല്‍ു ഡബ്‌ള്യു ഡബ്‌ള്യു ഡോട്ട് ലേണിംഗ് അവര്‍ ഡോട്ട് കോം എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ പോര്‍ട്ടല്‍ ആയിരുന്നു ആദ്യം ആരംഭിച്ചത.് അത് യു കെ, യു എസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലുള്ളവര്‍ക്കായാണ് നടത്തിയിരുന്നത്.

2007 ഏപ്രിലില്‍ എഡ്യകോമ്പ് സോല്യൂഷന്‍സ് സംരംഭം ഏറ്റെടുത്തെങ്കിലും മോഹിത് കമ്പനിയുടെ നേതൃത്വം എറ്റെടുത്ത് എം ഡിയായി തുടര്‍ന്നു. ഇത് വിജയകരമായി തുടരുമ്പോള്‍ തന്നെയാണ് 2014ല്‍ ഡബ്‌ള്യു ഡബ്‌ള്യു ഡബ്‌ള്യു ഡോട്ട് അഡ്ഡ52 ഡോട്ട് കോം എന്ന സൈറ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റത്.

15ലധികം വര്‍ഷങ്ങളായുള്ള സൗഹൃദമായിരുന്നു മോഹിതും അനുഭവും തമ്മിലുള്ളത്. ഒരുമിച്ച് ഇന്‍ഡോര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. മോഹിത് ഒരു മാനേജ്‌മെന്റ് ബിരുദദാരിയായിരുന്നു. പിന്നീട് ഐ ഐ എം അഹമ്മദാബാദില്‍ നിന്നും എം ബി എ നേടി. എന്നാല്‍ അനുഭവ് ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദദാരി ആയിരുന്നു.

അനുഭവ് നിരവധി കമ്പനികളില്‍ ജോലി നോക്കിയിട്ടുണ്ട്. ഇന്ത്യയിലും ഹോങ്‌കോങ്ങിലുമായി എച്ച് എസ് ബി സി, മെരില്‍ ലിഞ്ച്, മോര്‍ഗാന്‍ സ്റ്റാന്‍ലി എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ചു. 2013ലാണ് അനുഭവിന്റെ സംരംഭക യാത്ര ആരംഭിച്ചത്. തന്റെ ബാങ്കിംഗ് ജോലി അവസാനിപ്പിച്ച അനുഭവ് ഒരു എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി സ്റ്റാര്‍ട്ട് അപ്പില്‍ സ്ഥാപകരിലൊരാളായി ബിസിനസ്സ് വളര്‍ത്താനായി പരിശ്രമിച്ചു. അതേ സമയം ഒരു പേഴ്‌സണ്‍ കരീര്‍ മനേജ്‌മെന്റ് സ്റ്റാര്‍ട്ട് അപ്പ് ആയ ഗോള്‍സ്‌കെച്ച് ഡോട്ട് കോമിലും പ്രവര്‍ത്തിച്ചു. കരിയര്‍ ബില്‍ഡിംഗ് ആയിരുന്നു ഇതിന്റെ ലക്ഷ്യം. ഈ സംരംഭം അവസാനിപ്പിച്ചിട്ട് അധികനാളുകളായിട്ടില്ല. മതിയായ പരിചയ സമ്പന്നതയും സംരംഭം മുന്നോട്ടുകൊണ്ടുപോകാനുള്ള സാമ്പത്തിക ഭദ്രതയും ഇല്ലാതിരുന്നതാണ് ഇത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നതിന് പ്രധാനകാരണം.

ബിസിനസ്സുമായി നമ്മുടെ വ്യക്തിപരമായ വികാരങ്ങളെ കൂട്ടികലര്‍ത്തരുത്, എപ്പോഴും മികച്ച ഫലം പ്രതീക്ഷിച്ചായിരിക്കണം മുന്നോട്ടുപോകേണ്ടത്, തകര്‍ച്ചകളില്‍ എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞുനോക്കി വിലയിരുത്തിയശേഷം മുന്നോട്ടുപോകുക, തെറ്റുകള്‍ സംഭവിക്കാം, അതില്‍ നിന്നും ശരി കണ്ടെത്തി മുന്നോട്ടു പോകുക എന്നിവയായിരുന്നു അനുഭവ് തന്റെ സംരംഭക യാത്രയിലൂടെ പഠിച്ച പാഠങ്ങള്‍.

20 ലക്ഷം രൂപയാണ് ഗോസങ്ക് ഡോട്ട് കോമിന് വേണ്ടി ചെലവഴിച്ചത്. സംരംഭം ആരംഭിച്ച് കുറച്ചു നാളത്തേക്ക് ലാഭമോ നഷ്ടമോ ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ആദ്യ 45 ദിവസം 90 മൊബൈലുകള്‍ വാങ്ങുകയും അവ വില്‍ക്കുകയും ചെയ്തു. മാസം തോറും 200 ശതമാനം എന്ന കണക്കിലാണ് ഇതിന്റെ വളര്‍ച്ച ഗ്രാഫ് ഉയര്‍ന്നത്. കുറഞ്ഞ സാങ്കേതിക വിദ്യയുള്ള ഫോണുകള്‍ വില്‍ക്കുമ്പോള്‍ ലാഭത്തിന്റെ ഗ്രാഫ് ഉയരുകയും ഉയര്‍ന്ന സാങ്കേതിക വിദ്യയുള്ളവ വില്‍ക്കുമ്പോള്‍ ഉയര്‍ന്നും നില്‍ക്കും. അഞ്ച് ലക്ഷം രൂപയാണ് രണ്ട് മാസത്തിനുള്ളില്‍ വരുമാനമായി ലഭിച്ചത്. അടുത്ത വര്‍ഷങ്ങളില്‍ 20 മുതല്‍ 25 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. 2016ല്‍ 500 ഫോണുകള്‍ വിറ്റഴിച്ചപ്പോള്‍ 2017ല്‍ അത് 5000 ആക്കാനാണ് ശ്രമം.

ഈ മേഖലയിലെ മികച്ച സൈറ്റുകളില്‍ ഒന്നായി ഇതിനെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒമ്പത് പേരാണ് സംരംഭത്തില്‍ ഇപ്പോഴുള്ളത്. ഒരു സാങ്കേതിക വിദഗ്ധന്‍, ഒരു ഡിസൈനര്‍, നാല് സെയില്‍സ്മാന്‍മാര്‍, പിന്നെ രണ്ട് സ്ഥാപക അംഗങ്ങളും. ക്വിക്കര്‍, ഒ എല്‍ എക്‌സ് എന്നിവയാണ് ഈ മേഖലയില്‍ മത്സരം നിലനില്‍ക്കുന്ന മറ്റ് രണ്ട് സ്ഥാപനങ്ങള്‍. വിട്ടുപകരണങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, കാര്‍, ബൈക്ക് ജോലി, മറ്റ് സേവനങ്ങളൊക്കെ ക്വിക്കര്‍ നല്‍കുന്നുണ്ട്. പഠന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2013ല്‍ ഓണ്‍ലൈന്‍ ക്ലാസ്സിഫൈഡ്‌സില്‍ 1,800 കോടിയുടെ ബിസിനസ്സാണ് നടന്നത്. ഇത് 2018ല്‍ 4,500 കോടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാറണ്ടി നല്‍കുന്നതുകൊണ്ടുതന്നെ ഗോസങ്കിന് വലിയ പ്രാധാന്യം ഈ മേഖലയില്‍ ഉണ്ട്.