യുവ മനസ് കീഴടക്കാന്‍ ടോര്‍ക്ക് ഇന്ത്യയുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍

യുവ മനസ് കീഴടക്കാന്‍ ടോര്‍ക്ക് ഇന്ത്യയുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍

Monday April 25, 2016,

2 min Read

പ്രാവര്‍ത്തികമായ ഇലക്ട്രിക്കല്‍ മൊബിലിറ്റി സൊല്യൂഷന്‍സ് കൊണ്ടുവരികയായിരുന്നു 2009ല്‍ കപില്‍ ഷെല്‍കെ ആരംഭിച്ച ടോര്‍ക്ക് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ലക്ഷ്യം. എയ്ഞ്ചല്‍ ഫണ്ടിംഗിലൂടെയാണ് ഇവരുടെ പുതിയ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ തയ്യാറാകുന്നത്. ഒലയുടേയും ഹര്‍പ്രീത് ഗ്രോവറിന്റേയും സ്ഥാപകാംഗങ്ങളും കൊക്ക്യൂബ്‌സിന്റെ സ്ഥാപക അംഗവും സി ഇ ഒയുമായ ഭാവിഷ് അഗര്‍വാളും അങ്കിഷ് ഭാട്ടിയുമാണ് ഇതിനായി ഫണ്ടിംഗ് നടത്തിയത്. മോട്ടോര്‍സൈക്കിളിന്റെ മാതൃക പുറത്തിറക്കിയതിലൂടെ വന്‍ പ്രതികരണമാണ് യുവാക്കളില്‍ നിന്നും ലഭിച്ചത്. ദേശീയ തലത്തില്‍ മികവ് തെളിയിച്ച സ്ഥാപനമാണിത്. മെക്കയില്‍ നടന്ന ഇലക്ട്രിക് റെസിംഗിലും വോള്‍ഡ്‌സ് പ്രീമിയര്‍ ഇലക്ട്രിക് മോട്ടോര്‍സ്‌പോര്‍ട്ട് റേസ് സീരീസിലും ടോര്‍ക്ക് വിജയം നേടി.

image


മാതൃക പുറത്തിറക്കിറക്കിയതോടെ മികച്ച രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത റേസിംഗിന്റെ സാധ്യത പരിശോധിക്കുകയോ ഫണ്ട് സ്വീകരിക്കുകയോ അല്ല ഇപ്പോള്‍ ഇവരുടെ ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉത്പന്നത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ഉത്സാഹത്തിലാണ് ടോര്‍ക്ക് അധികൃതര്‍. ആദ്യ മോഡലായ ടി-6-എക്‌സ് അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. നിരവധി പ്രത്യേകതകളുള്ള മോട്ടോര്‍ സൈക്കിളാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ക്ലൗഡ് കണക്ടിവിറ്റി, ഇന്റഗ്രേറ്റഡ് ജി പി എസ്, ഇന്‍- ബില്‍റ്റ് നാവിഗേഷന്‍ കേപ്പബിലിറ്റീസ് എന്നിവയായിരുന്നു പ്രത്യേകത. ആദ്യത്തെ സ്മാര്‍ട്ട് മോട്ടോര്‍ സൈക്കിളാക്കുകയാണ് ലക്ഷ്യം. വിപണിയില്‍ ലക്ഷ്യമാകുന്ന ഏതൊരു ഇലക്ട്രിക് വാഹനത്തേക്കാളും മികച്ചതായിരിക്കും ഇതെന്ന് ഇവര്‍ക്ക് ഉറപ്പു നല്‍കാനാകും. ഒരു സിംഗിള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നത് പ്രധാന പ്രത്യേകതയാണ്. എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാകും എന്നതിലുപരി പെട്രോള്‍ വാഹനങ്ങളേക്കാള്‍ എളുപ്പത്തില്‍ ചെലവുകുറച്ചും അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കും.

ഫണ്ട് സ്വീകരിച്ച് നടത്തുന്ന സംരംഭമായതിനാല്‍ ഇത് തിരിച്ചടക്കാനുള്ള വഴിയും കാണേണ്ടത് കപിലിന് വെല്ലുവിളിയായി. തങ്ങളുടെ പരിചയസമ്പന്നരായ എന്‍ജിനിയറിംഗ് ടീമാണ് ഇത്തരം വെല്ലുവിളികള്‍ മറികടന്ന് മുന്നോട്ടുപോകാന്‍ പ്രചോദനമായത്. വാഹനത്തിന്റെ പവറിലും സ്പീഡിലും യാതൊരു കുറവും സംഭവിക്കാതെ തന്നെ വിലയില്‍ കുറവു വരുത്താന്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന് സാധിച്ചു. എത്രയും വേഗം മോട്ടോര്‍സൈക്കിള്‍ വിപണിയിലിറക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 90 ശതമാനം വില സംബന്ധിച്ച് തീരുമാനമായി. എന്നാല്‍ ഇതിന്റെ മെക്കാനിക് ഭാഗങ്ങള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് മറ്റ് കച്ചവടക്കാരുമായി ചര്‍ച്ച തുടരുകയാണ്.

image


ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളായിരിക്കും വിപണി കീഴടക്കുക. ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയും പെട്രോള്‍-ഡീസല്‍ വാനങ്ങളില്‍ നിന്നും പുറംതള്ളുന്ന വിഷപ്പുകയും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധപ്പിക്കും. ദിനംപ്രതിയുള്ള ഉപയോഗത്തിന് ഇത്തരം വാഹനങ്ങളാണ് മികച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായി ആതെര്‍ ആണ് പുറത്തിറങ്ങിയത്. ആരംഭത്തില്‍ ആതെര്‍ ഒരു വിജയമായിരുന്നില്ല. പല നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ചാണ് ഇതിന്റെ മാര്‍ക്കിറ്റിംഗ് നിലനിര്‍ത്തിയത്. നിക്ഷേപകര്‍ ഇക്കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായതാണ് ഒടുവിര്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിജയമാകാന്‍ കാരണമായതെന്ന് ആതെറിന്റെ സ്ഥാപകാംഗം തരുണ്‍ മേത്ത പറയുന്നു.

2013 ഫെബ്രുവരി 23നാണ് ഇത് ലോഞ്ച് ചെയ്തത്. 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പദ്ധതി-2020 പ്രഖ്യാപിച്ചു. ഇത് നടപ്പാക്കാന്‍ താമസിച്ചത് ടു വീലര്‍ നിര്‍മാതാക്കളുടെ എണ്ണം കുറച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫേഴ്‌സിന്റെ കണക്കനുസരിച്ച് ഇലക്ട്രിക് ടു വീലര്‍ നിര്‍മാതാക്കളുടെ എണ്ണം 2011 മുതല്‍ 12 വരെ 28ഉം 2014 മുതല്‍ 15 വരെ അത് ഏഴും ആയി മാറി. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയും 2011-12ല്‍ 100,000 ആയിരുന്നത് 2014-15ല്‍ 16,000 ആയി മാറി.

image


എന്നാല്‍ 2020തോടെ സര്‍ക്കാര്‍ എഴ് മില്ല്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹി, വെസ്റ്റ് ബംഗാള്‍, ഒറീസ്സ എന്നിവിടങ്ങളില്‍ 2,50,000 ഇ റിക്ഷാകളാണ് ഓടിയിരുന്നത്. ഗുജറാത്തില്‍ യോ ബാക്കുകള്‍, മാത്രമല്ല ഹിറോ ആര്‍ എന്‍ ടി ഡീസല്‍ ഹൈബ്രിഡ് സ്‌കൂട്ടര്‍, ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്, ഹീറോ ലീപ്പ്, മഹീന്ദ്ര ജെന്‍സ്, ടി വി എസ് ക്യൂബ് തുടങ്ങിയ വയാണി നിലവിലുള്ളത്. കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയുള്ള ആമ്പിയര്‍ ഇലക്ട്രിക്കും ഈ മേഖലിയലെ പ്രമുഖ കമ്പനിയാണ്.