നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് ആരെഴുതും 

0

പുതിയ ഒരു സ്ഥാപനത്തിന് വലിയ പ്രോത്സാഹനമാണ് മാധ്യമങ്ങളില്‍ അതേക്കുറിച്ച് വരുന്ന വാര്‍ത്തകള്‍. ഇത്തരത്തില്‍ യുവര്‍സ്‌റ്റോറി തുടങ്ങിയപ്പോഴും തന്റെ സ്ഥാപനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരണമെന്ന് യുവര്‍‌സ്റ്റോറി സ്ഥാപക ശ്രദ്ധ ശര്‍മ്മയും ആഗ്രഹിച്ചിരുന്നു. അക്കാലത്തെ ഓര്‍മ്മകള്‍ ശ്രദ്ധ ശര്‍മ്മ യുവര്‍സ്‌റ്റോറിയിലൂടെ പങ്കുവെക്കുന്നു.

ലോകമെമ്പാടും അറിയപ്പെടണമെന്ന ആഗ്രഹത്തിലാണ് 2008ല്‍ യുവര്‍സ്‌റ്റോറി തുടങ്ങുന്നത്. യുവര്‍‌സ്റ്റോറി മാധ്യമങ്ങളുടെ തലക്കെട്ടായി മാറുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍ ആരും യുവര്‍‌സ്റ്റോറിയെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചില്ല. നല്ല ശമ്പളം വാങ്ങി വന്നിരുന്ന കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് താന്‍ സ്വന്തം സ്റ്റാര്‍ട്ട് അപ് തുടങ്ങുമ്പോള്‍ ഇതൊന്നുമല്ലായിരുന്നു പ്രതീക്ഷ. താന്‍ ജോലി ചെയ്തിരുന്ന സി എന്‍ ബി സി- ടിവി 18ലെ യംഗ് ടര്‍ക്ക് ഷോയില്‍ പോലും എന്റെ യുവര്‍സ്‌റ്റോറിയെ ഉള്‍പ്പെടുത്തിയില്ല. പരമ്പരാഗത മാധ്യമങ്ങളും തന്നെ കണ്ടതായി നടിച്ചില്ല. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യവസായ ഗ്രൂപ്പ് താനുള്‍പ്പടെ മുന്ന് പേര്‍ക്ക് അവാര്‍ഡ് നല്‍കിയപ്പോള്‍ മറ്റു രണ്ടു പേരെക്കുറിച്ചും ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഡെയ്‌ലിയില്‍ വാര്‍ത്ത വന്നു. തന്നെ ഒഴിവാക്കി. താന്‍ പത്രങ്ങളില്‍ വാര്‍ത്തകള്‍ ആവര്‍ത്തിച്ചു വായിച്ചുവെങ്കിലും തന്റെ പേര് ഒരിടത്തും പരാമര്‍ശിച്ചതായി കണ്ടില്ല. 

ഒരു പക്ഷേ താന്‍ കാണാത്തതായിരിക്കുമെന്ന് കരുതി സമാധാനിച്ചു. യുവര്‍‌സ്റ്റോറിയെന്ന തന്റെ പ്രസ്ഥാനം എവിടെയെങ്കിലും പരാമര്‍ശിച്ചു കാണുവാന്‍ വല്ലാതെ ആഗ്രഹിച്ച കാലമായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തന്നെക്കുറിച്ച്, തന്റെ പ്രസ്ഥാനത്തെക്കുറിച്ച് ചിലപ്പോഴെല്ലാം ചിലയിടത്ത് പരാമര്‍ശങ്ങള്‍ വരാന്‍ തുടങ്ങി. അതില്‍ താന്‍ സംതൃപ്തയുമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും കടകവിരുദ്ധമായി യുവര്‍‌സ്റ്റോറി എന്നത് പുത്തന്‍ സംരഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഏറ്റവും കൂടുതല്‍ ഇടം നല്‍കുന്ന പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനകം ഏതാണ്ട് 30000ല്‍പ്പരം പ്രസ്ഥാനങ്ങളെക്കുറിച്ചും സ്റ്റാറ്റാര്‍ട്ട്അപ്പുകളെക്കുറിച്ചുമുള്ള സ്റ്റോറികളാല്‍ സജീവമാണ് ഇന്ന് യുവര്‍സ്‌റ്റോറി.

അതു കൊണ്ടു തന്നെ ഒരു സംരഭക എന്ന നിലയില്‍ മറ്റു സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ അവരുടെ കഥകള്‍ ജനങ്ങളിലെത്തിക്കേണ്ടത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് എനിക്കിന്ന് ബോധ്യമുണ്ട്. യുവര്‍സ്‌റ്റോറിയുടെ വരവിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന താത്പര്യം പ്രകടമാണ്. ഇന്ന് ഒരു പുതിയ സ്റ്റാര്‍ട്ട് അപ് രംഗത്തു വന്നാല്‍ അവരെക്കുറിച്ച് സ്റ്റോറികള്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇടം നല്‍കുക എന്നത് പുത്തന്‍ ബിസിനസ് രംഗത്ത് പ്രാധാന്യമുള്ള ഒരു കാര്യമാണെന്ന് മുന്‍നിര മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. യുവര്‍‌സ്റ്റോറിയുടെ വരവ് ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ കാഴ്ച്ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ശ്രദ്ധ ശര്‍മ്മയുടെ വിലയിരുത്തല്‍