കെ സ്റ്റാര്‍ട്ടിനെക്കുറിച്ച് ബാംഗ്ലൂര്‍ ബോയ്‌സിന് പറയാനുള്ളത്

കെ സ്റ്റാര്‍ട്ടിനെക്കുറിച്ച് ബാംഗ്ലൂര്‍ ബോയ്‌സിന് പറയാനുള്ളത്

Monday February 15, 2016,

3 min Read


ഒലയുടെ ഭാവിഷ് അഗര്‍വാള്‍, ഇന്‍മൊബിയുടെ നവീന്‍ തിവാരി, മിന്ത്രയുടെ സ്ഥാപകനായ മുകേഷ് ബെന്‍സാല്‍, ഫ്രീചാര്‍ജിന്റെ കുണാല്‍ ഷാ എന്നീ നാലു ബാംഗ്ലൂര്‍ ബോയ്‌സ് ആയിരുന്നു കലാരി ക്യാപിറ്റലിന്റെ കെസ്റ്റാര്‍ട്ട് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. തങ്ങളുടെ കമ്പനികളെ ഇന്നു കാണുന്ന നിലയില്‍ എത്തിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങളും പോരാട്ടങ്ങളുമായിരുന്നു സംവാദത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. വയേര്‍ഡ് യുകെ മാഗസിന്റെ എഡിറ്റര്‍ ഡേവിഡ് റോവന്‍ ആയിരുന്നു മോഡറേറ്റര്‍

image


ബാംഗ്ലൂര്‍ ബോയ്‌സിന്റെ വാക്കുകള്‍

നിങ്ങളൊരു തത്വശാസ്ത്ര ബിരുദധാരിയാണെങ്കില്‍ ഒരു സ്റ്റാര്‍ട്ടപ് തുടങ്ങുക അത്ര എളുപ്പമാകില്ല– കുണാല്‍ ഷാ ( ഫ്രീചാര്‍ജ്)

ഒരു ഓഫീസില്‍ ജോലിക്കായി ഇന്റര്‍വ്യൂവിന് പോകുന്നതിന് ഒരു സമയമുണ്ട്. പക്ഷേ അവര്‍ ചെല്ലുമ്പോള്‍ വീടാണ് ഓഫീസെങ്കിലോ. അവര്‍ തീര്‍ച്ചയായും അവിടെ നിന്നും തിരിച്ചു പോകും– മുകേഷ് ബെന്‍സാല്‍ (മിന്ത്ര)

ലാഭത്തില്‍ നോട്ടം വയ്ക്കുന്നതാണ് വലിയ തെറ്റ്. ജനങ്ങക്കള്‍ക്കായിരിക്കണം ആദ്യ പരിഗണന നല്‍കേണ്ടത്– നവീന്‍ തിവാരി ( ഇന്‍മൊബി)

നിക്ഷേപം നേടിയെടുക്കുകയായിരുന്നു എനിക്കേറ്റവും പ്രയാസകരമായ കാര്യം. ഞാനെപ്പോഴാണ് എംബിഎ ചെയ്യുകയെന്ന് ഒരു വര്‍ഷത്തോളം എന്റെ അച്ഛന്‍ ചോദിക്കുമായിരുന്നു– ഭാവിഷ് അഗര്‍വാള്‍ (ഒല)

ടീമിന്റെ രൂപീകരണം

നടപ്പാക്കാത്ത ലക്ഷ്യം വെറുതെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നതുപോലെയാണ്. ലക്ഷ്യം നടപ്പാക്കാന്‍ അത്യാവശ്യമായി വേണ്ടത് നല്ലൊരു ടീമിനെയാണ്. ആഗ്രഹം കൊണ്ട് മാത്രം ഒന്നും നേടാന്‍ കഴിയില്ല. അതിനു പരിശ്രമം വേണം. കഴിവുള്ള മികച്ചൊരു ടീമും വേണം. സ്ഥാപകന്റെ ആശയം നടപ്പിലാക്കാന്‍ കഴിയുമെന്നു ആത്മവിശ്വാസം ഉള്ളവരായിരിക്കണം ടീമംഗങ്ങള്‍. ബാംഗ്ലൂര്‍ ബോയ്‌സ് അവരുടെ ടീം രൂപപ്പെടുത്തിയതിന്റെ അനുഭവങ്ങള്‍ നിങ്ങളോടു പങ്കുവയ്ക്കുമെന്നു കലാരി ക്യാപിറ്റലിന്റെ മാനേജിങ് പാര്‍ട്‌നര്‍ വാണി കോല ആമുഖമായി പറഞ്ഞു.

ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയപ്പോള്‍ തന്നെ മിന്ത്രയുടെ ആശയം മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന മികച്ച സഹപ്രവര്‍ത്തകരെ കണ്ടെത്തുക പ്രയാസകരമായിരുന്നു. ഒരു സ്റ്റാര്‍ട്ടപ്പിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആരും അവരുടെ ജോലി കളയാന്‍ തയാറാവില്ല. ഇതിനു തയാറാകുന്ന വ്യക്തികളെ കണ്ടെത്തുക തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ എനിക്ക് വേണ്ടത് വ്യവസായ സംരംഭകനാവാന്‍ മനസ്സുള്ള വ്യക്തികളെ തന്നെയായിരുന്നു– മുകേഷ് പറഞ്ഞു.

image


മുകേഷ് പങ്കുവച്ച കാര്യം തനിക്കും ദുഷ്‌കരമായിരുന്നുവെന്നു കുണാലും അഭിപ്രായപ്പെട്ടു. ടെക്‌നോളജി ആസ്പദമാക്കിയുള്ള സംരംഭമായിരുന്നു എന്റേത്. ടെക്‌നോളജി അറിയാവുന്ന ആള്‍ക്കാരെയായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും മുകേഷ് പറഞ്ഞു.

ഒലയുടെ കാര്യം ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. മുംബൈയില്‍ നിന്നും മാറിയാണ് ഒല പ്രവര്‍ത്തനം തുടങ്ങിയത്. മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് മാറാതിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഒലയ്ക്ക് വളരാന്‍ കഴിയുമായിരുന്നില്ലെന്ന് ഭാവിഷ് വ്യക്തമാക്കി. മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. മികച്ചൊരു ടെക് ടീമിനെ രൂപീകരിക്കാനും അതിലൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും സാധിച്ചു. കാരണം ബെംഗളൂരുവില്‍ ഞങ്ങള്‍ക്കനുയോജ്യരായ വ്യക്തികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു– ഭാവിഷ് പറഞ്ഞു.

സംസ്‌കാരം കളയരുത്

സ്ഥാപനത്തിന്റെ സംസ്‌കാരത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഇന്‍മൊബി എപ്പോഴും ശ്രമിച്ചിട്ടുള്ളതായി നവീന്‍ പറഞ്ഞു. ജോലിക്കാരുടെ എണ്ണം കൂട്ടുന്നതിലല്ല കാര്യം. നാടകീയമായ സാഹചര്യം നേരിടേണ്ടി വരുമ്പോള്‍ മാത്രമാണ് മാറ്റം അനിവാര്യമാണെന്നു നിങ്ങള്‍ മനസ്സിലാക്കുക. ഇന്‍മൊബി നിരവധി പേരെ ജോലിക്ക് എടുക്കുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിറകോട്ട് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ ചെയ്തത് തെറ്റാണെന്നു മനസ്സിലായി. തെറ്റുകള്‍ തിരുത്തി. എത്ര പേര്‍ ജോലിക്കാരായുണ്ട് എന്നതിലല്ല കാര്യം. തങ്ങള്‍ ചെയ്യുന്നതെന്താണെന്ന് ജോലിക്കാര്‍ മനസ്സിലാക്കണം. എങ്കില്‍ അവര്‍ ആ സ്ഥാപനത്തോടൊപ്പം നില്‍ക്കുമെന്നും താന്‍ മനസ്സിലാക്കിയതായി നവീന്‍ പറഞ്ഞു.

മല്‍സരിക്കാം അല്ലെങ്കില്‍ മല്‍സരിക്കാതിരിക്കാം

യൂബര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. അവര്‍ ഒരു ആഗോള കമ്പനിയാണ്. എന്നാല്‍ ഡ്രൈവര്‍മാരുടെയും ഉപഭോക്താക്കളുടെയും ഇടയില്‍ ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത കമ്പനിയുടെ പേര് ഞങ്ങളെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചു. ഒലയ്‌ക്കൊപ്പം മല്‍സരിക്കാന്‍ യൂബര്‍ എത്തയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഭാവിഷ് ഇങ്ങനെ പറഞ്ഞത്.

മല്‍സരം കൂടുതല്‍ കരുത്തും ഊര്‍ജവും നല്‍കുമെന്നാണ് പലരുടെയും വിശ്വാസം. കുണാല്‍ നേരെ മറിച്ചാണ് വിശ്വസിക്കുന്നത്. ഇന്ത്യന്‍ വിപണി വളരെ വലുതാണ്. ഇവിടെ ആര്‍ക്കു വേണമെങ്കിലും സ്റ്റാര്‍ട്ടപ് തുടങ്ങാം. മല്‍സരം ചില സമയത്ത് മൂല്യങ്ങളെ കാര്‍ന്നുതിന്നുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവിപണിയിലേക്ക് ചെന്നെത്തുക ആയിരുന്നു ഇന്‍മൊബിയുടെ ലക്ഷ്യം. പുതിയൊരു വിപണി കണ്ടെത്തുന്നതുപോലെയായിരുന്നു അത്. അവിടെ ചെന്നെത്തിയപ്പോള്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും നവീന്‍ വ്യക്തമാക്കി.

image


ഒരേ സമയം ശുഭാപ്തി വിശ്വാസമുള്ളവരും വിഷാദാത്മക ചിന്താഗതിക്കാരുമാണ് ഞങ്ങളുള്‍പ്പെടുന്ന വ്യവസായ സംരംഭകര്‍. ഞങ്ങളുടെ ടീമംഗങ്ങളോട് സംസാരിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും മുഖത്തു വരുത്താന്‍ ശ്രമിക്കും. എന്നാല്‍ തനിച്ചാകുമ്പോള്‍ അടുത്ത് എന്തായിരിക്കും എന്നതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കും. എപ്പോഴും ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെടാറുണ്ടെന്നും കുണാല്‍ പറഞ്ഞു.

അനുബന്ധ സ്‌റ്റോറികള്‍

1. വിജയം ഒരിക്കലും നിങ്ങളുടെ തലയ്ക്ക് മുകളിലാകരുത്: നവീന്‍ തിവാരി

2. സൗജന്യ സിവില്‍ സര്‍വീസ് പരിശീലനവുമായി രാജീവ് ഗാന്ധി സിവില്‍ സര്‍വീസ് അക്കാദമി

3. ഹേമന്ത് ഗൗര്‍; ഉരുളക്കിഴങ്ങ് കൃഷിയിലെ രാജാവ്

4. അമിതാഭ് ബച്ചന്റെ സിനിമ വഴിത്തിരിവായി; ഫുട്പാത്തില്‍ നിന്ന് കോടിപതിയിലെത്തി രാജാ നായക്

5. മിനോണ്‍ സ്‌കൂളില്‍ പോകാത്ത കുട്ടി