12 തദ്ദേശ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ്

12 തദ്ദേശ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ്

Thursday August 31, 2017,

1 min Read

ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, വയനാട് ജില്ലകളിലെ രണ്ട് നഗരസഭ വാര്‍ഡുകളിലും ആലപ്പുഴയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. 

image


മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 18 മുതല്‍ നാമനിര്‍ദ്ദേശം സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25. സൂക്ഷ്മ പരിശോധന 26നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 29 ആണ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. സെപ്റ്റംബര്‍ 15 രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. കൊല്ലം- ആദിച്ചനല്ലൂര്‍- തഴുത്തല തെക്ക്, തേവലക്കര- കോയിവിള പടിഞ്ഞാറ്, ആലപ്പുഴ- ചേര്‍ത്തല തെക്ക്- കളരിക്കല്‍, കണ്ടല്ലൂര്‍- കൊപ്പാറേത്ത് എച്ച്.എസ്, കോട്ടയം-പാമ്പാടി- കാരിയ്ക്കാമറ്റം, കാഞ്ഞിരപ്പള്ളി- മാനിടുംകുഴി, മലപ്പുറം- പെരുവള്ളൂര്‍- കൊല്ലംചിന, കോഴിക്കോട്- തിക്കൊടി-പുറക്കാട്, കണ്ണൂര്‍- രാമന്തളി- രാമന്തളി സെന്‍ട്രല്‍. ആലപ്പുഴ- ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്, മലപ്പുറം- തിരൂര്‍ നഗരസഭയിലെ തുമരക്കാവ്, വയനാട്- കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി എന്നിവ.