ഇറ്റാനഗറില്‍ ഒരു ഇന്‍കുബേഷന്‍ സെന്റര്‍

ഇറ്റാനഗറില്‍ ഒരു ഇന്‍കുബേഷന്‍ സെന്റര്‍

Wednesday January 06, 2016,

1 min Read


കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യ (എസ് ടി പി ഐ) ഒരു ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങാന്‍ പോകുന്നു. ഇറ്റാനഗറിലാണ് ഇത് സ്ഥാപിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഐ ടി എക്‌സ്‌പോര്‍ട്ടുകളും വ്യവസായവും ഉത്തേജിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

image


കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഒരു കരാര്‍ ഒപ്പിട്ടതായി ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. എസ് ടി പി ഐയുടെ സീനിയര്‍ ഡയറക്ടറായ ദേവേഷ് ത്യാഗിയും അരുണാചല്‍ പ്രദേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡയറക്ടറായ നീലം യാപിന്‍ താനയും ചേര്‍ന്ന് ന്യൂ ഡല്‍ഹിയില്‍ വച്ചാണ് കരാറില്‍ ഏര്‍പ്പെട്ടത്. സംസ്ഥാന ഗവണ്‍മെന്റ് ഇന്‍കുബേഷന്‍ സെന്ററിന് വേണ്ടി 12000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ഒരു കെട്ടിടവും അഞ്ച് ഏക്കറും സൗജന്യമായി നല്‍കിയതായി പറയുന്നു.

ഇത് ഐ ടി/ഐ ടി ഇ എസ് എക്‌സ്‌പോര്‍ട്ട് യൂണിറ്റുകള്‍ക്കായി ഒരു റിസോഴ്‌സ് സെന്ററായി പ്രവര്‍ത്തിക്കുന്നു. ഇവിടെ ഹൈ സ്പീഡ് ഡേറ്റ ലഭ്യമാക്കുന്നതായും റിലീസില്‍ പറയുന്നു. 6 മാസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകും. ആ പ്രദേശത്തെ ഐ ടി ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങല്‍ കൂടും.

രാജ്യത്തെ ഐ ടി/ഐ ടി ഇ എസ് എക്‌സ്‌പോര്‍ട്ടുകളെ പ്രോത്സാഹിപ്പിക്കാനായി 1991 ലാണ് എസ് ടി പി ഐ സ്ഥാപിച്ചത്. ഒരു ഏകജാലക സംവിധാനമാണ് ഇതിനായി രൂപീകരിക്കുന്നത്. ഇത് എസ് ടി പി, ഇ എച്ച് ടി പി സ്‌കീമുകള്‍ക്ക് കീഴിലായിരിക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും യുവ വ്യവസായികള്‍ക്കും ഇത് വേണ്ട സൗകര്യങ്ങല്‍ നല്‍കുന്നു. ഐ ടി/ഐ ടി ഇ എസ് എക്‌സ്‌പോര്‍ട്ടുകള്‍ക്കായി എച്ച് എസ് ഡി സി സേവനവും ലഭ്യമാക്കുന്നു.

'ബ്രാര്‍ഡ് ഇന്ത്യ' ഉണ്ടാക്കാനായി എസ് ടി പി ഐ ഒരു നല്ല പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയെ ഏറ്റവും മികച്ച ഐ ടി സൗഹൃദ രാജ്യമായി മാറ്റി. ഇറ്റാനഗറിലെ എസ് ടി പി ഐ സെന്റര്‍ വ്യവസായികള്‍ക്ക് ആഗോള തലത്തില്‍ ശോഭിക്കാനുള്ള അവസരം നല്‍കും.

    Share on
    close