വീല്‍ ചെയറില്‍ തനിച്ച് ലോകം ചുറ്റിക്കാണുന്ന സ്ത്രീ

വീല്‍ ചെയറില്‍ തനിച്ച് ലോകം ചുറ്റിക്കാണുന്ന സ്ത്രീ

Sunday November 29, 2015,

1 min Read

പര്‍വീന്ദര്‍ ചൗളക്ക് 15 വയസ്സുള്ളപ്പോഴാണ് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയത്. സ്‌പോര്‍ട്‌സിലും കഥക്കിലും തന്റെ കഴിവ് തെളിയിച്ച ഒരു കൊച്ചു പെണ്‍കുട്ടി ആയിരുന്നു അവള്‍. അവസാനം ഒരു വീല്‍ ചെയറില്‍ അവര്‍ ഒതുങ്ങി. ഇനി ഒരിക്കലും നടക്കാന്‍ കഴിയില്ലെങ്കിലും അവരുടെ സ്വപ്നങ്ങല്‍ സജീവമായിരുന്നു. ഇന്ന് തന്റെ 46-ാം വയസ്സില്‍ ഈ ഊര്‍ജ്ജസ്വലയായ സ്ത്രീ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നു.

image


എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതിലൂടെ എപ്പോഴും ആത്മവിശ്വാസത്തോടെ ഇരിക്കാന്‍ അവര്‍ പഠിച്ചു. ഇന്റര്‍നെറ്റ് വഴി ലേകത്തിന്റെ പല സ്ഥലങ്ങളിലും സുഹൃത്തുക്കളെ ഉണ്ടാക്കി. ഏപ്പോഴും തന്റെ കുടുംബവും സുഹൃത്തുക്കളും താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നു. 'ഞാന്‍ രോഗത്തോടുള്ള എന്റെ കാഴചപ്പാട് അപ്പാടെ മാറ്റി. ഞാന്‍ ചുറ്റുപാടുമുള്ളവരോട് ഒരുപാട് കടപ്പെട്ടിരുന്നു. എന്റെ സുഹൃത്തുക്കളാണ് എന്റെ ഏറ്റവും വലിയ ശക്തി. എനിക്ക് രോഗം വന്നപ്പോള്‍ എന്നെ ഏറ്റവുമധികം സമാധാനിപ്പിച്ചത് അവരാണ്. എന്റെ അമ്മ എപ്പോഴും എന്നെ നടക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്.' പര്‍വീന്ദര്‍ പറയുന്നു.

പര്‍വീന്ദറിന്റെ അച്ഛന്‍ മുബൈയിലെ ഒരു റെസ്റ്റോറന്റ് ഉടമയാണ്. പിന്നീട് തന്റെ അച്ഛന്റെ സഹായത്തോടെ ലണ്ടനിലേക്ക് പോകാന്‍ തീരുമാനിച്ചു. അവിടെ ഇന്റര്‍നെറ്റ് വഴിയുള്ള നരവധി സുഹൃത്തുക്കള്‍ അവര്‍ക്കുണ്ടായിരുന്നു. അവര്‍ അവിടെ എത്തിയപ്പോള്‍ എല്ലാവരും ഒരുപാട് സ്‌നേഹം നല്‍കി. ഇതായിരുന്നു എല്ലാ യാത്രകളുടേയും തുടക്കം. അന്ന് തൊട്ട് ഇന്നുവരെ ഏകദേശം 11 രാജ്യങ്ങല്‍, യു.എസ്.എ, ജക്കാര്‍ത്ത, ബാലി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അവര്‍ക്ക് സഞ്ചരിക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നു. യാഹുവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു. 'ഇന്ത്യയിലൂടെ സഞ്ചരിക്കുമ്പോള്‍ എനിക്ക് രണ്ടുതവണ ചിന്തിക്കേണ്ടി വരുന്നു. ഏത് സ്ഥലത്ത് പോകണമെന്ന് ഏപ്പോഴും ആശയക്കുഴപ്പമാണ്. ടൂറിസ്റ്റ് സ്ഥലങ്ങളില്‍ വികലാംഗര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യങ്ങലെ കുറിച്ച് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്.'