സ്ത്രീകള്‍ക്കായി ഷട്ടില്‍ ബസ് സര്‍വീസുമായി 'സിപ്പ് ഗോ'

0

ഷട്ടില്‍ സര്‍വ്വീസ് സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു സ്റ്റാര്‍ട്ട് അപ്പ് ആണ് 'സിപ്പ് ഗോ.' ഈ അടുത്ത കാലത്താണ് ഇവര്‍ സ്ത്രീകള്‍ക്കായി ഒരു ബസ് സര്‍വ്വീസ് ഡല്‍ഹിയില്‍ ആരംഭിച്ചത്. ഡല്‍ഹിയിലെ ഗുര്‍ഗാവോണ്‍, ദ്വാരക, മനേസര്‍ എന്നീ സ്ഥലങ്ങളിലാണ് ഈ സേവനം ലഭിക്കുക. നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ഇത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ബസ് സര്‍വ്വീസ് ആയിരിക്കും എന്ന് 'സിപ്പ് ഗോ'യുടെ സ്ഥാപകരില്‍ ഒരാളായ ജിതേന്ദര്‍ ശര്‍മ്മ പറയുന്നു. തുടക്കം എന്ന നിലയില്‍ നിരവധി ഓഫറുകളും നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്ക് 100 രൂപ വരെയുള്ള യാത്ര സൗജന്യമായി നടത്താം. യാത്ര ചെയ്തശേഷം മറ്റുള്ളവരോട് സംസാരിച്ച് യാത്രക്കാരെ എത്തിക്കുന്നവര്‍ക്ക് 250 രൂപ നല്‍കും. മാത്രമല്ല Paytm വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 50 ശതമാനം ബോണസും നല്‍കും.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറക്കുക എന്നതാണ് ഇങ്ങനെ ഒരു പദ്ധതി കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. ഡല്‍ഹിയില്‍ ഏറ്റവും അധികം യാത്രാ പ്രശ്‌നങ്ങള്‍ നേരിടുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ഇത് അവര്‍ക്ക് ഒരു ആശ്വാസമാകും.

'എയര്‍ കണ്ടീഷനോടുകൂടിയ വൃത്തിയുള്ള ബസ്സാണ് ഞങ്ങള്‍ക്കുള്ളത്. ബുക്കിങ്ങും ട്രാക്കിങ്ങും എല്ലാം വളരെ എളുപ്പമാണ്. എല്ലാത്തിനും പുറമേ സ്ത്രീകള്‍ മാത്രമാണ് കൂടെയുള്ളത് എന്നത് ഓരോ യാത്രക്കാരിലും സമാധാനവും ആശ്വാസവും പകരുന്നു.' ജിതേന്ദര്‍ പറയുന്നു. ടാക്‌സികള്‍ ഉണ്ടെങ്കിലും ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയില്ല. ഒരു മോഡല്‍ തയ്യാറാകകിയ ശേഷം ഡ്രൈവര്‍മാര്‍ക്ക് അതിന്റെ പ്രവര്‍ത്തന രീതികള്‍ പറഞ്ഞ് കൊടുക്കുന്നു. സാങ്കേതിക വിദ്യയിലൂടെ ടാക്‌സികളുടെ പ്രാധാന്യം വര്‍ധിച്ചതുപോലെ ബസ്സുകളും ഇതേ രീതിയില്‍ സേവനങ്ങള്‍ നല്‍കുന്നു.

ചില പ്രത്യാക മോഡലിന്റെ അടിസ്ഥാനത്തിലാണ് 'സിപ്പ് ഗോ' പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഗുണമേന്മയുടേയും ഡ്രൈവറുടെ സ്വഭാവത്തിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഡ്രൈവര്‍മാരുടെ പശ്ചാത്തലം, വിവരങ്ങള്‍, പിന്നെ പോലീസ് വെരിഫിക്കേഷന്‍ ഇതൊക്കെ അറിഞ്ഞാലും 5 തരത്തിലുള്ള ഇന്റര്‍വ്യൂവും വെരിഫിക്കേഷനും കഴിഞ്ഞുമാത്രമേ അവരെ തിരഞ്ഞെടുക്കാറുള്ളൂ.

ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നു. 'എന്തെങ്കിലും ചെറിയ തെറ്റ് കണ്ടാല്‍ ഒരിക്കലും അയാളെ കൂടെ നിര്‍ത്തില്ല.' ജിതേന്ദര്‍ പറയുന്നു.

യുവര്‍ സ്റ്റോറിയുടെ പക്ഷം

വിദഗ്ധരുടെ അഭിപ്രായത്തില്‍ ബസ്സ് സേവനങ്ങളുടെ വിപണിയിലുള്ള മൂല്യം ടാക്‌സി സേവനങ്ങളെക്കാള്‍ വളരെ കൂടുതലാണ്. ഏകദേശം 60000 കോടി രൂപയുടെ മൂല്ല്യമാണ് കണക്കാക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി നിരവധി പേര്‍ ഈ മേഖലയില്‍ എത്തിച്ചേരുന്നുണ്ട്. 'ഒല' എന്ന കാബ് അഗ്രിഗേറ്റര്‍മാര 120150 കോടി രൂപയാണ് ബസ്സ് സേവനങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ ഒരുങ്ങുന്നത്. നിധിപേര്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതോടെ വരും ദിവസങ്ങളില്‍ വലിയ നേട്ടം തന്നെ ഈ മേഖലക്ക് കൈവരിക്കാന്‍ സാധിക്കും.

സര്‍ക്കാരിന്റെ ചില നയങ്ങള്‍ ഈ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു വിലങ്ങുതടിയായി മാറുന്നുണ്ട്. 'സിപ്പ് ഗോ' ആദ്യം ബാംഗ്ലൂരിലാണ് തുടങ്ങിയത്. അവിടുത്തെ നയങ്ങളും നിയന്ത്രണങ്ങളും കാരണം വേണ്ട രീതിയില്‍ ശോഭിക്കാന്‍ സാധിച്ചില്ല.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഷട്ടില്‍ സര്‍വ്വീസ് 'സിപ്പ് ഗോ'യ്ക്ക് നേട്ടമുണ്ടാകും എന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ആരംഭിച്ച ടാക്‌സി സര്‍വ്വീസുകളായ പ്രയദര്‍ശിനി ടാക്‌സീസ്, വീര കാബ്‌സ്, ജി കാബ്‌സ് എന്നിവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷമായി നിലനില്‍പ്പിനായി കഷ്ടപ്പെടുകയാണ്.

'സ്ത്രീകള്‍ സ്ത്രീകള്‍ക്കുവേണ്ടി' എന്ന ശീര്‍ഷകത്തോ 'ഒല' ഒരു ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന യൂബറിലെ പീഡന പ്രശ്‌നത്തോടെ ഈ പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. അടുത്തകാലത്ത് 'ഒയോ' ഒരു പുതിയ ബ്രാന്‍ഡായി 'ഒയോ വീ' ആരംഭിച്ചു. ഇതും സ്ത്രീകള്‍ക്ക് വേണ്ടിയാണ്. ഇതിലെ ജീവനക്കാരും സ്ത്രീകളാണ്.