ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ 13 കോടിരൂപ അല്‍ട്ടിീഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബില്‍ നിക്ഷേപിച്ചു

0

ബംഗലൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ അള്‍ട്ടീ ഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബില്‍ നിക്ഷേപിച്ചു. ഇലക്ട്രിക്ക് ട്രെയിനുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന കമ്പനിയാണിത്.

ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ,ഡിസൈന്‍ ഇന്‍ ഇന്ത്യ,സ്മാര്‍ട്ട് സിറ്റി,തുടങ്ങിയ സംരഭങ്ങളില്‍ മുതല്‍മുടക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി മുംബൈയില്‍ ഇറക്കിയ പ്രസ്ഥാവനയില്‍ അറിയിച്ചു.

അള്‍ട്ടീഗ്രീന്‍ വികസിച്ച ഒരു ഹൈബ്രീഡ് സാങ്കേതിക വിദ്യയാണ്,ഹൈബ്രീഡ് ആയ ഏതുവാഹനത്തെയും കാര്യക്ഷമമാക്കാന്‍ ഇതിനു കഴിയും, കമ്പനിയുടെ സാങ്കേതിക വിദ്യകള്‍വഴി വികസ്വര രാഷ്ട്രങ്ങള്‍ അഭിമുഖികരിക്കുന്ന ഹരിത ഗൃഹവാതകങ്ങളുടെ പുറത്തള്ളലിനെ നിയന്ത്രിക്കാനും കഴിയും' ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ ഡയറക്ടര്‍ സുധാകര്‍ ഗാന്‍ഡേ പറഞ്ഞു. അള്‍ട്ടീ ഗ്രീന്‍ ഇന്ത്യന്‍മാര്‍ക്കറ്റിലെ ഹൈബ്രീഡ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് നിരന്തരം ഗവേഷണങ്ങളും മറ്റും നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധനങ്ങളുടെ കാര്യക്ഷമത കൂട്ടാനും അതോടൊപ്പം, ടെയില്‍പൈപ്പ് വാതകങ്ങളുടെ ദൂഷ്യഫലം കുറയ്ക്കാനും മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതിയ വാഹനങ്ങള്‍ക്കുമാത്രമല്ല, നിലവിലുള്ള ട്രക്കുകള്‍ക്കും കാറുകള്‍ക്കും ഇത് ഉപയോഗിക്കാം നാല് സഹ ഉടമകളും,ശക്തമായ എഞ്ചിനീയിറിങ്ങ് ടീമും, ഉപദേശക സമിതിയും ഉള്‍പ്പെടുന്നതാണ് അള്‍ട്ടിഗ്രീന്‍