തലസ്ഥാനത്തെ പുളകം കൊളളിച്ച് ഐഡിയ ജല്‍സയുടെ പത്താം പതിപ്പ്

0


ഐഡിയ ജല്‍സ മ്യൂസിക് ഫോര്‍ ദി സോള്‍ പത്താം പതിപ്പില്‍ അനന്തപുരിയുടെ കലാപ്രേമികള്‍ക്ക് ലഭിച്ചത് മറക്കാനാകാത്ത സംഗീത സന്ധ്യ. കേരളത്തിലെ പ്രശസ്തമായ ഫോക്ക് ബാന്‍ഡായ വയല്ലി ബാംബൂ, വളര്‍ന്നു വരുന്ന താരം എസ്. ജനനി എന്നിവരുടെ പ്രകടനങ്ങളും, ഇതിഹാസ താരങ്ങളായ ഡോ. കദ്രി ഗോപാല്‍, പ്രവീണ്‍ ഗോദ്ഖിന്ദി എന്നിവരുടെ കലാവിരുന്നും കൂടിച്ചേര്‍ന്ന് തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു. വര്‍ഷംതോറുമുള്ള ഐഡിയ ജല്‍സയുടെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായാണ് ഇത്തവണ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

ഐഡിയ ജല്‍സയുടെ ഈ വര്‍ഷത്തെ 12 നഗരങ്ങളിലെ പര്യടനം ചെന്നൈയില്‍ നിന്നാണ് ആരംഭിച്ചത്. അവിടെ നിന്നും തിരുവനന്തപുരത്തേത് എത്തിച്ചേരുകയായിരുന്നു. പത്താം വാര്‍ഷകത്തില്‍ എത്തി നില്‍ക്കുന്ന ഐഡിയ ജല്‍സ മ്യൂസിക് ഫോര്‍ ദി സോള്‍ വരും ദിവസങ്ങളില്‍ ഭുവനേശ്വര്‍, അഗര്‍ത്തല, ഇന്‍ഡോര്‍, ലുധിയാന, ന്യൂഡല്‍ഹി, അംബാല, പൂനെ എന്നീ നഗരങ്ങള്‍ ചുറ്റി മാര്‍ച്ച് 26 ന് ബംഗളുരുവിലെ കലാവിരുന്നോടെ ഈ വര്‍ഷത്തെ ഇന്ത്യാടൂറിന് സമാപനം കുറിക്കും.

ഭാഷയുടേയോ, ജാതിയുടേയോ, മതത്തിന്റെയോ അതിരുകളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരുന്നതിനുള്ള കഴിവ് ഇന്ത്യന്‍ സംഗീതത്തിനുണ്ട്. അതുകൊണ്ടുതന്നെ ഐഡിയ സെല്ലുലാര്‍ തങ്ങളുടെ ബ്രാന്‍ഡ് ബില്‍ഡിങ് ആന്റ് കസ്റ്റമര്‍ കണക്ട് സ്ട്രാറ്റജിയില്‍ പ്രധാന പങ്ക് നല്‍കിയിരിക്കുന്നത് സംഗീതത്തിനാണ്. 2006 ല്‍ ഐഡിയ ജല്‍സ പിറവിയെടുത്തത് മുതല്‍ വൈവിധ്യമാര്‍ന്ന ഈ പരിപാടിയുടെ പങ്കാളിയാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്. ഓരോ വര്‍ഷവും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന ഈ പരിപാടി മികവിലൂടെയും ഗുണമേന്‍മയിലൂടെയും രാജ്യത്താകമാനമുള്ള വലിയൊരു വിഭാഗം സംഗീത പ്രേമികളെ ആകര്‍ഷിച്ചിട്ടുണ്ട്.

ഇതിഹാസ താരങ്ങളേയും, ആചാര്യന്‍മാരേയും യുവ പ്രതിഭകളേയും, വളര്‍ന്നുവരുന്ന കലാകാരന്‍മാരേയും ഒന്നിച്ച് ചേര്‍ത്ത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ഐഡിയ ജല്‍സ തുറന്ന് കാട്ടിത്തരുന്നു. സംഗീതത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഏഴായിരത്തോളം കലാകരന്‍മാര്‍ ഐഡിയ ജല്‍സയുടെ വേദികളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ടൂറിസം മന്ത്രാലയം പരിപാടിക്ക് നല്‍കി വരുന്ന പിന്തുണ വര്‍ദ്ധിപ്പിച്ചത് ഇത്തവണ ഐഡിയ ജല്‍സയെ സംബന്ധിച്ച് അഭിമാനകരമായ ഒരു നേട്ടമാണ്.

'തിരുവനന്തപുരത്ത് അരങ്ങേറിയ ഐഡിയ ജല്‍സയില്‍ പണ്ഡിറ്റ് പ്രവീണ്‍ ഗോദ്ഖിന്ദിയോടൊപ്പം പരിപാടി അവതരിപ്പിക്കുന്നത് എന്നെ വളരെയധികം ആവേശഭരിതനാക്കി. സംഗീതം സാംസ്‌കാരികപരമായി ദൈനംദിന ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതു കൊണ്ടുതന്നെ തിരുവനന്തപുരത്തെ കാണികള്‍ വളരെ മികച്ച ആസ്വാദകരും സംഗീതബോധം ഉള്ളവരുമാണ്. അത്തരം കാണികള്‍ക്ക് മുന്നില്‍ പരിപാടി അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. എന്നാല്‍ ഞങ്ങളുടെ കലാവിരുന്ന് അവര്‍ ആസ്വദിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഇത്തരം നൂതനമായ ആശയങ്ങള്‍ക്കും വിരുന്നുകള്‍ക്കും ഐഡിയ ജല്‍സ വേദി ഒരുക്കുന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു,' ഡോ. കദ്രി ഗോപാല്‍ അഭിപ്രായപ്പെട്ടു.

'ഐഡിയ ജല്‍സ എല്ലായ്‌പ്പോഴും ഇത്തരം വൈവിധ്യമാര്‍ന്ന സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകോത്തര കലാകാരന്‍മാരുടെ മനോഹരമായ ജുഗല്‍ബന്ധിയായിരുന്നു അരങ്ങേറിയത്. ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിനെ സജീവമാക്കുന്നതിനായി ഇത്തരം വേദികള്‍ ഒരുക്കുന്നതിന് ഞാന്‍ ദുര്‍ഗ്ഗാജിയെ അഭിനന്ദിക്കുന്നു. ഫോക്, ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് തുടങ്ങി എല്ലാ സംഗീതങ്ങളും ഒത്തു ചേര്‍ന്ന ഒരു രാവായിരുന്നു ഇന്നത്തേത്', പ്രവീണ്‍ ഗോദ്ഖിന്ദി അഭിപ്രായപ്പെട്ടു.

'ഐഡിയ ജല്‍സ 2016 കണ്‍സേര്‍ട്ടില്‍ കര്‍ണാട്ടിക് ക്ലാസിക്കല്‍ മ്യൂസിക് അവതിപ്പിക്കുന്നതില്‍ വളരെ ആവേശഭരിതയായിരുന്നു ഞാന്‍. ഇതിഹാസ താരങ്ങള്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞത് വളരെ അനുഗ്രമായാണ് ഞാന്‍ കാണുന്നത്. എല്ലാ സംഗീത വിഭാഗങ്ങള്‍ക്കും ഉള്ള വേദിയായ ഐഡിയ ജല്‍സ ശരിക്കും മ്യൂസിക് ഫോര്‍ ദി സോള്‍ തന്നെയാണ്. ഈ വേളയില്‍ ആര്‍ട്ട് ആന്റ് ആര്‍ട്ടിസ്റ്റ്‌സ്, ദുര്‍ഗ്ഗാജി, നീരജ് ജി, ഐഡിയ സെല്ലുലാര്‍ 4 ജി ഒപ്പം തിരുവനന്തപുരത്തെ കാണികള്‍ എന്നിവര്‍ക്കെല്ലാം ഞാന്‍ നന്ദി അറിയിക്കുകയാണ്', കാണികളെ ഇളക്കി മറിച്ച കലാപ്രടനത്തിന് ശേഷം ഭാവി താരം എസ്.ജനനി അഭിപ്രായപ്പെട്ടു.

'2006 ല്‍ ഐഡിയ സെല്ലുലാറിന്റെ പിന്തുണയോടെ പ്രയാണം ആരംഭിച്ച് ഇതിനോടകം നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട ഐഡിയ ജല്‍സ ഇന്ത്യയിലെ വിവിധ സംഗീത മേഖലകളിലെ ഏറ്റവും വലിയ വേദിയാണ്. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം, ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെ 30 കോടിയിലധികം സംഗീത പ്രേമികളിലേക്ക് എത്തിച്ചേരല്‍, ലൈവ് വെബ്കാസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ മ്യൂസിക് പ്രോഗ്രാം, സീ ഇന്റര്‍നാഷണലിലൂടെ 165 ഓളം രാജ്യങ്ങളില്‍ സംപ്രേക്ഷണം, പതിനഞ്ചോളം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ ഇന്‍ഫ്‌ലൈറ്റ് എന്റര്‍ടെയിന്‍മെന്റ് എന്നിങ്ങനെ നിരവധി ബഹുമതികള്‍ ഐഡിയ ജല്‍സയ്ക്ക് സ്വന്തമായുണ്ട്. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ഭാഗമായി ഈ പരിപാടിയെ പിന്തുണയ്ക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തയ്യാറായത് ഞങ്ങളെ വിനയാന്വിതരാക്കുന്നു,' ആര്‍ട്ട് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫൗണ്‍ണ്ടര്‍ & ഡയറക്ടര്‍ ദുര്‍ഗ്ഗാ ജസ് രാജ് അഭിപ്രായപ്പെട്ടു.

'വളരെക്കാലത്തിന് ശേഷം തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനും ഐഡിയ ജല്‍സ ഇവിടെ അവതരിപ്പിക്കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഈ നഗരത്തിലെ സംഗീത പ്രേമികള്‍ക്കായി വളരെ സവിശേഷമായ ഒരു സായാഹ്നമാണ് ഞങ്ങള്‍ ഒരുക്കിയത്. മുളകള്‍ കൊണ്ട് പ്രത്യേകമായ രൂപകല്‍പ്പന ചെയ്ത ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ സംഗീത ബാന്‍ഡായ വയല്ലി ബാംബുവിന്റെ കര്‍ണാടിക് മ്യൂസിക്, ഞങ്ങളെ സംബന്ധിച്ച് പരമ്പരാഗത മെലഡി സംഗീതം വൈവിധ്യമാര്‍ന്ന രീതിയില്‍ ഈ സന്ധ്യയില്‍ അവതരപ്പിക്കാന്‍ ലഭിച്ച മികച്ച അവസരമായിരുന്നു. വളര്‍ന്നു വരുന്ന താരമായ എസ്. ജനനിയുടെ പ്രകടനം സ്റ്റേജില്‍ മാസ്മരികത തീര്‍ത്തു. ആത്മാവില്‍ തൊടുന്ന പോലുള്ള ഇന്ത്യന്‍ സംഗീതത്തിന്റെ അവതരണം ഈ സന്ധ്യയെ കൂടുതല്‍ തരളിതമാക്കി. തങ്ങളുടെ സാന്നിധ്യത്തിലൂടെ അനുഗ്രഹം ചൊരിഞ്ഞ തിരുവനന്തപുരത്തിന്റെ കാണികള്‍ക്കും പിന്തുണ നല്‍കിയ ഇന്‍ക്രെഡിബിള്‍ ഇന്ത്യയ്ക്കും സ്‌പോണ്‍സര്‍ എല്‍ഐസിക്കും ഈ സന്ധ്യ ഒരു വന്‍വിജയമാക്കി തീര്‍ത്തതില്‍ ഞാന്‍ നന്ദി പറയുന്നു,' ദുര്‍ഗാ ജസ് രാജ് കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തെ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമായാണ് സംഗീതത്തെ ഐഡിയ സെല്ലുലാര്‍ കാണുന്നത്. ഇന്ത്യന്‍ സംഗീത കുടുംബത്തിലെ ഇതിഹാസങ്ങളേയും ആചാര്യന്‍മാരേയും യുവതാരങ്ങളേയും വളര്‍ന്നു വരുന്ന കലാകാരന്‍മാരേയും ഒന്നിച്ച് അണിനിരത്തി ഇന്ത്യയുടെ സമ്പന്നവും വൈവിധ്യവുമായ സംസ്‌കാരം വിളിച്ചോതുന്നതിനുള്ള വേദിയാണ് ഐഡിയ ജല്‍സ. ഈ വൈവിധ്യപൂര്‍ണമായ കലാകാരന്‍മാരേയും സംഗീതജ്ഞരേയും തിരുവനന്തപുരത്ത് എത്തിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു, ഒപ്പം ഈ സംഗീതത്തിന്റെ ആഘോഷത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു,' ഐഡിയ സെല്ലുലാര്‍ കേരളാ സി ഒ ഒ വിനു വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു.

ഐഡിയ സെല്ലുലാര്‍

170 മില്ല്യണ്‍ ഉപഭോക്താക്കളുമായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന സ്ഥാനം ഐഡിയ സെല്ലുലാര്‍ അലങ്കരിക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വളരെ ബൃഹത്തായ നെറ്റ് വര്‍ക്കിലൂടെ ഐഡിയ ലോകോത്തര സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നത്. ഇന്ത്യയിലെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഐഡിയ സ്ഥാനം നേടിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷനായ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ കമ്പനിയാണ് ഐഡിയ സെല്ലുലാര്‍. 2011 ലെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ നാലാം സ്ഥാനത്തും ഏഷ്യാ പസഫികില്‍ ഒന്നാം സ്ഥാനത്തുമാണ് ആദിത്യ ബിര്‍ളാ ഗ്രൂപ്പ്. 42 രാജ്യങ്ങളിലെ 1,36,000 ജീവനക്കാരുമായി 36 ലധികം രാജ്യങ്ങളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.

ആര്‍ട്ട് ആന്റ് ആര്‍ട്ടിസ്റ്റ്‌സ്

ഇന്ത്യയിലെ ആദ്യ മള്‍ട്ടി മ്യൂസിക് പ്രോഗ്രാമിങ് കമ്പനിയായ ആര്‍ട്ട് ആന്റ് ആര്‍ട്ടിസ്റ്റ്‌സിന് 1999 ലാണ് ദുര്‍ഗാ ജസ് രാജ് തുടക്കം കുറിച്ചത്. 2009 മുതല്‍ നിരജ് ജെയ്റ്റ്‌ലി ഇതില്‍ പങ്കാളിയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള പതിനഞ്ചോളം രാജ്യങ്ങളിലെ അറുപത്തിയഞ്ചിലധികം നഗരങ്ങളിലായി ലൈവ് ഐപി ഇവെന്റ്‌സ്, ഇന്ത്യന്‍ മ്യൂസിക് അക്കാദമി അവാര്‍ഡ്, തിരംഗ, പഞ്ചതത്വ, ഐഡിയ ജല്‍സ തുടങ്ങി നാനൂറിലധികം ലൈവ് പ്രോഗ്രാമുകള്‍ കമ്പനി ഇതുവരെ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ നെറ്റ് വര്‍ക്ക്, സോണി, സീ ടി.വി, ഡി.ഡി നാഷണല്‍ തുടങ്ങി ദേശീയ-അന്തര്‍ ദേശീയ ചാനലുകള്‍ക്ക് വേണ്ടി മുപ്പത്തിയഞ്ചോളം പ്രോഗ്രാമുകള്‍ നിര്‍മിച്ച് നല്‍കുകയും പരിപാടികള്‍ക്ക് വേണ്ട ആശയങ്ങള്‍ രൂപപ്പെടുത്തി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുപ്പത് കോടിയിലധികം ജനങ്ങളിലേക്കെത്തിയ ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും വലിയ വേദിയായ ഐഡിയ ജല്‍സയും ആര്‍ട്ട് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് കമ്പനിയുടെ സംഭാവനയാണ്. ഇരുനൂറിലധികം സംഗീത വിഭാഗങ്ങളിലെ പതിനായിരത്തോളം സംഗീതജ്ഞരുമായി ആര്‍ട്ട് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഡിയ ജല്‍സ ഐപി പ്രോഡക്ഷന്‍, തിരംഗ, പഞ്ചതത്വ എന്നിവയ്ക്ക് മൂന്ന് ലിംകാ ബുക്ക് റെക്കോഡുകള്‍ ആര്‍ട്ട് ആന്റ് ആര്‍ട്ടിസ്റ്റ്‌സിന്റെ പേരിലുണ്ട്.