വേദിയില്‍ രാജാവായി ഷാറൂഖ് ഖാന്‍

വേദിയില്‍ രാജാവായി ഷാറൂഖ് ഖാന്‍

Saturday December 19, 2015,

2 min Read


ബംഗലൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ നേതൃത്വ സമ്മേളനത്തില്‍ ബോളിവുഡ് താരരാജാവ് ഷാറൂഖാന്‍ എത്തിയത് കാണികളില്‍ ആവോശത്തോടൊപ്പം അറിവും പകര്‍ന്നു. സിനിമയിലെന്ന പോലെ മുന്നിലിരിക്കുന്ന ജനങ്ങളെ തന്റെ നര്‍മ്മബോധം കൊണ്ടദ്ദേഹം കൈയ്യിലെടുത്തു. തന്റെ വിജയപാതയില്‍ അദ്ദേഹം പിന്നിട്ട പരീക്ഷണങ്ങളെക്കുറിച്ചും അതില്‍നിന്നും ലഭിച്ച ജീവിത വിജയത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

image


ഒരു നല്ല അഭിനേതാവിന് എപ്പോഴും വെല്ലുവിളികളെ നേരിടാനും തന്റെ സ്വപ്‌നങ്ങള്‍ക്കു ചിറകുകള്‍ നല്‍കാനും കഴിയണം. ഒരിക്കലും ചിന്തകള്‍ക്ക് അതിരുകള്‍ നല്‍കരുത്. അതിരുകള്‍ നല്‍കിയാല്‍ നമ്മുടെ സര്‍ഗ്ഗശേഷിയെ ഒരിക്കലും പരിപോഷിപ്പിക്കുവാന്‍ സാധിക്കില്ല. നാം ചിന്തിക്കുന്നതിലും അധികം നമുക്ക് ചെയ്യാന്‍ സാധിക്കണം. എങ്കില്‍ മാത്രമേ നല്ല സൃഷ്ടികള്‍ ജനിക്കുകയുള്ളു. അഭിനയപാഠവവും സര്‍ഗശേഷിയുമുള്ള നടന്‍ നല്ല കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കും.

വിജയത്തിലേക്കെത്താന്‍ എളുപ്പവഴികള്‍ ഒന്നുംതന്നെയില്ല. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ചവിട്ടുപ്പടി. തെറ്റുകളില്‍ നിന്നാണ് ശരികള്‍ പഠിക്കുന്നത്. നാം ചെയ്യുന്നത് തെറ്റാണെന്ന് കരുതി മാറിയിരുന്നാല്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കുകയില്ല.

image


ഒരു നടന്‍ എപ്പേഴും തന്റെ പ്രവൃത്തിയില്‍ നൂറുശതമാനം അത്മാര്‍ത്ഥത കാണിക്കണം. ഒരിക്കലും ബോക്‌സോഫീസിലെ ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുകള്‍ അവനില്‍ സ്വാധീനം ചെലുത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല.

തകര്‍ച്ചകളില്‍ ഒരിക്കലും മനസ്സുതളരാന്‍ പാടില്ല, തളര്‍ന്നാല്‍ ഒരിക്കലും മുന്നേറാന്‍ സാധിക്കില്ല.ധൈര്യം കൈവിടാതെ പ്രതിസന്ധികളെ നേരിടണം. വിജയവും പരാജയവും ഇടകലര്‍ന്നതാണ് മനുഷ്യ ജീവിതം എന്നും നമുക്കു വിജയം മാത്രമേയുള്ളു എന്നൊരിക്കലും കരുതരുത്. പരാജയത്തെ സധൈര്യം നേരിടുക. ഒരു നടനെ സംബന്ധിച്ചിടത്തോളം എല്ലാ സിനിമകളും വിജയിക്കണമെന്നില്ല അതിനാല്‍ എല്ലാം നേരിടാനുള്ള മനോധൈര്യം ഉണ്ടാകണം. വിജയങ്ങളെ സ്വീകരിക്കുന്നതുപോലെ പരാജയത്തെയും ഇരുകൈകളും നീട്ടി സ്വീകരിക്കുക. ആ പരാജയം എന്തു കൊണ്ടു സംഭവിച്ചു എന്നു വിശകലനം ചെയ്ത് അടുത്തതില്‍ തെറ്റ് ആവര്‍ത്തിക്കാതെ വിജയം കൈവരിക്കുക. തന്റെ ജീവിതത്തിലും പല പരാജയങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അതില്‍ വിഷമിച്ചിട്ടുണ്ടെങ്കിലും അത് മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിച്ചിട്ടില്ല. തന്റെ സ്വകാര്യനിമിഷങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നമ്മുടെ മനസ്സാണ് ഏറ്റവും വലിയ വഴികാട്ടി. മനസ്സില്‍ പുതിയ ആശയങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കണം. ക്കൊണിരിക്കണം. മനസ്സ് എപ്പോഴും യുവത്വമാര്‍ന്നതാകണം.തനിക്കു വയസ്സ് 50 ആയെങ്കിലും 7 മുതല്‍ 70 വയസ്സു വരെയുള്ള കുട്ടികളും സ്ത്രീകളും തന്നെ ഒരുപോലെ ഇന്നും സ്‌നേഹിക്കുന്നു. എനിക്കും അവരെ തിരിച്ചു സ്‌നേഹിക്കാനും കഴിയുന്നു. ഇന്നും എന്റെ മനസ്സ് ഒരു യുവാവിനെപ്പോലെയാണ്. തുറന്ന ഹൃദയത്തോടുകൂടി ജീവിക്കുക എന്നാല്‍ മാത്രമേ ലോകത്തിന് വരുന്നമാറ്റങ്ങള്‍ നമ്മളിലും പ്രതിഫലിക്കുകയുള്ളു. മനസ്സാകുന്ന വിത്ത് ഹൃദയമാകുന്ന മണ്ണില്‍ മുളപ്പിക്കുക.