വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണോ; ഹലാബോല്‍ ഉണ്ട്; ഒരു വിരല്‍പ്പാടകലെ

0

സമൂഹനന്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും പണവും പിന്‍തുണയും പ്രശ്‌നമാകുന്നവര്‍ക്ക് സഹായഹസ്തവുമായി ഹലാബോല്‍ ഇന്റര്‍നെറ്റ് കൂട്ടായ്മ.

സമൂഹത്തിന് പ്രയോജനകരമാകുന്ന വിഷയങ്ങളില്‍ താല്‍പര്യമുള്ളവരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാലാബോല്‍ ആരംഭിച്ചിരിക്കുന്നത്. ഹാലാബോലില്‍ ഒരു അക്കൗണ്ട് തുറക്കുന്നതോടെ സമൂഹനന്‍മക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായും വ്യക്തികളുമായും നിക്ഷേപകരുമായും ബന്ധപ്പെടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. വെബ്‌സൈറ്റിലൂടെ ബ്ലോഗുകള്‍ പോസ്റ്റു ചെയ്യാനും,പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും,ഒപ്പുേശഖരണം നടത്താനും സാധിക്കും. ഇതിനോടൊപ്പം വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്താനും, ഫണ്ട് ശേഖരണത്തിനും വെബ് സൈറ്റ് ഉപകരിക്കും.

ഹലാബോലിന്റെ സ്ഥാപകനും സി ഇ ഒയുമായ അങ്കുര്‍ ഗുപ്ത
ഹലാബോലിന്റെ സ്ഥാപകനും സി ഇ ഒയുമായ അങ്കുര്‍ ഗുപ്ത

വെബ്‌സൈറ്റ്‌ തുടങ്ങിയനെക്കുറിച്ച് സിഇഒ അങ്കുര്‍ ഗുപ്ത

'ഇന്ത്യയില്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ വ്യത്യസ്ഥമായ കാര്യങ്ങളാണ് ചെയ്യുന്നത്. ചിലര്‍ ഇന്ത്യാ ഗേറ്റില്‍ ദീപം തെളിയിക്കുന്നു. ചിലരാകട്ടെ ഫേസബുക്കില്‍ പോസ്റ്റു ചെയ്യുന്നു. ചിലര്‍ വീടുകളില്‍ നിശബ്ദ പ്രാര്‍ഥന നടത്തുന്നു. എന്നാല്‍, എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഇല്ലായിരുന്നു. ഹലാബോല്‍ ആരംഭിക്കുന്നത് ഇതിനൊരു മാറ്റം വരുത്താനാണ്. മാറ്റത്തിന് വേണ്ടി,ഓരോ വ്യക്തിയേയും പ്രവര്‍ത്തനമേഖലയിലേക്ക് ഇറക്കാനുള്ള ഒരുണര്‍ത്തുപാട്ടാണിത്. കൂട്ടമായി ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ വലിയ മാറ്റം വരുത്താന്‍ കഴിയുംഅങ്കുര്‍ വ്യക്തമാക്കുന്നു.

എല്ലാ സംരംഭങ്ങള്‍ക്കും സംഭവിക്കാറുള്ളതുപോലെ തുടക്കത്തില്‍ മെല്ലെയായിരുന്നു സൈറ്റിന്റെ വളര്‍ച്ച. എന്നാല്‍,ആരംഭഘട്ടത്തില്‍ പോര്‍ട്ടിലിന്റെ കൂടെയുണ്ടായിരുന്ന അംഗങ്ങളെല്ലാം ഇന്നും കൂടെയുള്ളത് മികച്ച നേട്ടമായി അങ്കുര്‍ കരുതുന്നു. സ്വന്തം താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനും വേദനങ്ങള്‍ പങ്കുവയ്ക്കാനും ആളുകള്‍ പോര്‍ട്ടലിലേക്കെത്തുന്നു. അവര്‍ അനുഭവവും സങ്കടവും സന്തോഷവും അഭിപ്രായവും പങ്കുവയ്ക്കുന്നു. ആളുകള്‍ പോര്‍ട്ടലിലേക്കെത്തുന്നതിലെ സ്ഥിരതയാണ് ഏറ്റവും വലിയ നേട്ടമെന്നാണ് അങ്കുറിന്റെ കാഴ്ച്ചപാട്.

'ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ സഹായിക്കുന്നതായിരുന്നു പോര്‍ട്ടലിന്റെ ആദ്യത്തെ വിജയകരമായ ദൗത്യം. പോര്‍ട്ടല്‍ ഈ സംഭവം ഉയര്‍ത്തിക്കാട്ടിയതോടെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ അവള്‍ക്ക് സഹായവുമായി വന്നു. അവള്‍ക്കായി ഒപ്പു ശേഖരണം നടന്നു. അവളുടെ അക്കൗണ്ടിലേക്ക് പണമെത്തി. ഹാലാബോല്‍ ടിവി ജീവിതകഥ സംപ്രേക്ഷണം ചെയ്തശേഷം അവള്‍ മാധ്യമങ്ങളില്‍ താരമായി'അങ്കുര്‍ പറയുന്നു.

പെട്ടെന്നൊരുമാറ്റം എവിടേയും സാധ്യമല്ലെന്ന് അങ്കുര്‍ പറയുന്നു. 'എവിടേയും തടസങ്ങളുണ്ടാകാം. 'സാമൂഹ്യ നിക്ഷേപകന്‍' എന്നത് പുതിയ പദമായതിനാല്‍ ഇതിനെസംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടിവരും. സാമൂഹ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഫണ്ട് ആവശ്യമാണെന്നുള്ള കാര്യവും മനസിലാക്കികൊടുക്കേണ്ടതുണ്ട്. എന്തെന്നാല്‍ സമൂഹത്തില്‍ ഇടപെടല്‍ നടത്തുന്നതിന് അടിസ്ഥന സൗകര്യവും മികച്ച ടീമും ആവശ്യമാണ്. ഓരോ ദിവസവും ഹാലാബോലുമായിസഹകരിക്കാന്‍ വിദഗ്ധര്‍ എന്റെ ഓഫീസിലെത്തുന്നത് തന്നെ സാമൂഹ്യസേവന മേഖലയെക്കുറിച്ച് മാറിവരുന്ന കാഴ്ച്ചപാടിന് ഉദാഹരണമാണ്അങ്കുര്‍ പറയുന്നു.