ഫ്രീചാര്‍ജ്ജിന്റെ വിജയഗാഥ

0

ഫ്രീ ചാര്‍ജിന്റെ വന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത് എന്തൊക്കെ ഘടകങ്ങള്‍ ആണ് എന്ന് ജനങ്ങളുടെ ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണ് ഈ കുറിപ്പ്. കമ്പനിയുടെ വേറിട്ട സംസ്‌കാരം രൂപീകരിക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍ ഇവിടെ പരിശോധിക്കുകയാണ്.

സുതാര്യത എന്ന മാജിക് മരുന്ന്

കമ്പനിയുടെ ദൈനംദീന അവലോകന റിപ്പോര്‍ട്ട് എല്ലാ മാനേജര്‍മാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള അഭ്യന്തര ആശയവിനിമയ ഗ്രൂപ്പിലേക്ക് സ്ഥിരമായി അയച്ചു പോന്നു. ഒരു വ്യക്തിക്ക് മനസ്സിലാക്കാന്‍ പറ്റുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ അതില്‍ ഉണ്ടായിരുന്നെകിലും, സുതാര്യത ഉറപ്പു വരുത്താന്‍ വേണ്ടി ഞങ്ങള്‍ ഈ സമ്പ്രദായം തുടര്‍ന്നു കൊണ്ടേയിരുന്നു.

കമ്പനിയുടെ ദൈനദീന നടത്തിപ്പുകളെ (റീചാര്‍ജുകളുടെ എണ്ണം, പണമിടപാടുകള്‍) എന്നിവയെ പറ്റി ജീവനക്കാര്‍ക്ക് കൃതമായി അറിയാവുന്നത് കൊണ്ട്, ടീം അംഗങ്ങള്‍ക്ക് ഓരോ ദിവസാവസാനവും എത്ര ഇടപാടുകള്‍ നടക്കുമെന്ന പ്രവചിക്കാനുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചു, അവര്‍ പ്രവചിക്കുന്ന കണക്ക് നേടിയാല്‍ ആഘോഷിക്കുകയും ഇല്ലെങ്കില്‍ ആത്മവിശകലനവും നടത്തുകയും ചെയ്യും.

ഒരു ദിവസം ഒരു ലക്ഷം ഇടപാടുകള്‍ ലക്ഷ്യമിട്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങി. പക്ഷെ പെട്ടെന്ന് റീചാര്‍ജ് ഏകീകരിക്കുന്ന സംവിധാനത്തിന് തകരാര്‍ നേരിട്ടു, ലക്ഷ്യം നിറവേറിയുമില്ല. ഈ സംഭവം ഞങ്ങളെ

വേദനയില്‍ ആഴ്ത്തുകയും ചെയ്തു. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച അന്വേഷിക്കുകയും കാരണം കണ്ടെത്തുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്കുളില്‍ ഞങ്ങളുടെ ലക്ഷ്യം യാതൊരു തടസങ്ങളുമില്ലാതെ ഒരു ലക്ഷത്തിലധികം ഇടപാടുകള്‍ കൈവരിക്കുകയും ചെയ്തു. ടീം അംഗങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നു.

ഭാവിക്കു വേണ്ടി

കാലാകാലങ്ങളില്‍ പുതിയ പുതിയ പ്രവര്‍ത്തന ശൈലികള്‍ ഉദിക്കുകയും പുതിയ വിജയികളെ നിലവിലുള്ള വിപണിയില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കാലത്തിന് അനുസരിച്ച് മാറാതിരുന്നാല്‍ അവര്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. അത് കൊണ്ട് ഭാവി മുന്നില്‍ കണ്ടുകൊണ്ടാകണം ഇന്ന് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കേണ്ടത്. ഭാവിയെ കുറിച്ചുള്ള ദീര്‍ഘവീക്ഷണം വളരെ അത്യാവശ്യമാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറിന്റെ ഭീഷണി നേരിടുന്നതിനായി കാല്‍ക്യുലേറ്റര്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാല്‍ക്യുലേറ്റുകള്‍ വിപണിയില്‍ ഇറക്കി. കാര്‍ മേഖലയുടെ ശക്തമായ ഭീഷണി നേരിടുന്നതിനായി സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ആധുനിക സൈക്കിളുകള്‍ രംഗത്തിറക്കി. മികച്ച സൈക്കിള്‍ ആണോ അതോ കാര്‍ ആണോ ഉത്പാദിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള വ്യാവസായിക വിപണിയില്‍ സംഭവിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള വ്യവസായത്തിന്പ്രാധാന്യം നല്‍കാത്തവര്‍ ഇന്നു വിപണിയില്‍ അപ്രസക്തമാണ്.

മൊബൈല്‍ ഫോണ്‍ വഴി അഞ്ച് ശതമാനം ഇടപാടുകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് 2013 ഡിസംബറില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ ഞങ്ങളുടെ ആന്റോയിഡ് അപ്പ് അത്ര ആകര്‍ഷകമായിരുന്നില്ല. മൊബൈല്‍ ഫോണ്‍ അതിഷ്ടിതമായുള്ള മികച്ച സേവനത്തിന്റെ അവശ്യകത മനസ്സിലാക്കിയ ഞങ്ങള്‍ ഉടന്‍ തന്നെ ഒരു ടീമിനെ രൂപീകരിച്ച്, ആദ്യ ആന്റോയിഡ് അപ്പ് പുറത്തിറക്കി.

ഫ്രീ ചാര്‍ജിന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ലഭിച്ചത്. മുല്യം അടിസ്ഥാനമാക്കിയുള്ള സ്ഥാനനിര്‍ണ്ണയത്തില്‍ ഫ്രീ ചാര്‍ജ് ആപ്പ് 4.3 എന്ന് സ്‌കോര്‍ വളരെ പെട്ടെന്ന് നേടുകയും ചെയ്തു. കമ്പനിയുടെ 30 ശതമാനം ഇടപാടുകള്‍ മൊബൈല്‍ വഴി ആകുകയും ചെയ്തു.

വിശ്വാസവും സംസ്‌കാരവുമുള്ള കൂട്ടായ്മ

വന്‍ തോതിലുള്ള നിക്ഷേപം സമാഹരിക്കുന്ന ഈ സമയത്ത് സ്വാഭാവികമായി ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശമ്പളവും കൂട്ടുന്നത്തിലേക്ക് നയിക്കും. അത് കൊണ്ട് തന്നെ ജീവനക്കാരെ മനസ്സിലാക്കുന്ന, വിശ്വാസവും, ലക്ഷ്യബോധവും, സംസ്‌കാരവുമുള്ള ഒരു ടീം രൂപീകരിക്കുന്നതിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കിയത്. പണം മാത്രം അടിസ്ഥാനമാക്കിയല്ല. തന്റെ ജോലിയോട് അടങ്ങാത്ത അഭിനിവേശമുള്ള വ്യക്തി ജോലി സ്ഥലത്ത് പ്രധാനമായും ആഗ്രഹിക്കുന്നത് സ്വാതന്ത്യ്രവും പഠിക്കാനുള്ള അവസരവുമാണ്, പണമല്ല. ഇനി പണം മാത്രം അടിസ്ഥാനമാക്കി ജീവനക്കാരെ തിരഞ്ഞെടുത്താല്‍ അവര്‍ക്ക് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വലിയ താല്പര്യം കാണുകയുമില്ല.

അനുയോജ്യമായ തിരഞ്ഞെടുപ്പ്

സമൂഹത്തില്‍ നിന്നും ഏറ്റവും മികച്ച അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ശ്രമകരം. അവരെ കണ്ടെത്തി കഴിഞ്ഞാല്‍ അവര്‍ പിന്നീട് കാന്തം ആകര്‍ഷിക്കുന്നത് പോലെ മികച്ച പ്രതിഭകളെ കൊണ്ട് വരുകയും നല്ല ഒരു ടീമിനെ വാര്‍ത്തെടുക്കുകയും ചെയ്‌തോളും. ക്രമേണ കമ്പനിക്ക് മികച്ച ഉദ്യോഗസ്ഥരുടെ ഒരു ടീം ഉണ്ടെന്ന് പുറം ലോകം അറിയുകയും ചെയ്യും.

ഉത്പന്നവിപണന സന്തുലിതാവസ്ഥ

ഉത്പന്നങ്ങളില്‍ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുകയും ശരിയായ രീതിയുള്ള വിപണനവും സന്തുലിതാവസ്ഥയില്‍ പോയാല്‍ മാത്രമേ ഏതു സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളും വിജയിക്കുകയുള്ളു. എന്റെ അഭിപ്രായത്തില്‍ ഒരു കമ്പനി ദീര്‍ഘകാലം സുസ്ഥിര വികസനം നേടണമെങ്കില്‍ ഉത്പന്നങ്ങളില്‍ പുതുമ നിലനിര്‍ത്തണം. അതെ സമയം വിപണനത്തില്‍ (ബ്രാന്‍ഡ് സൃഷ്ടി ഉള്‍പ്പെടുത്താതെ) പുതുമ കൊണ്ട് വരുന്നത് ഹ്രസ്വകാലത്തേക്ക് തന്ത്രപരമായ വളര്‍ച്ച നേടി തരും.

എല്ലാവരും തുല്യര്‍

എല്ലാവര്‍ക്കും തുല്യ അധികാരക്രമമാണ് ഫ്രീ ചാര്‍ജില്‍ നല്‍കിയത്. എല്ലാ സാഹചര്യങ്ങളിലും ഈ അസാധാരണമായ നടപടിക്രമം വിജയിക്കണമെന്നില്ല. ഒരുപാടു അധികാരസ്ഥാനങ്ങള്‍ ഇല്ലാത്തത് കൊണ്ട് സമയം പാഴാക്കാതെ വളരെ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചു. ഈ ടീം ഘടനക്ക് ഒരുപാട് കോട്ടങ്ങള്‍ ഉണ്ടെങ്കിലും, അതിവേഗം വളരുന്ന കമ്പനിയില്‍ സംഭവിക്കുന്നത് പോലെ പല കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ചകളിലുടെയും തര്‍ക്കങ്ങളിലുടെയും പരിഹരിച്ച മുന്നോട്ടു പോയി. ഇപ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് ഫ്രീ ചാര്‍ജ് എന്ന് ബ്രാന്‍ഡ് കോടി കണക്കിന് ഉപഭോക്താക്കള്‍ റീചാര്‍ജിനു പകരം ഫ്രീചാര്‍ജിങ്ങ് ചെയ്യുമ്പോള്‍.