ടൂറിസം മേഖലയെ സുരക്ഷിതമാക്കാന്‍ എഞ്ചന്‍ കണ്‍സള്‍ട്ടന്‍സ്

0

കേരളത്തിന്റെ ടൂറിസം മേഖലയെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഫലപ്രദ മാതൃകയുമായി എഞ്ചന്‍ കണ്‍സള്‍ട്ടന്‍സ്. അശ്രദ്ധ, പരിചയക്കുറവ്, അധികഭാരം കയറ്റല്‍ , മതിയായ ഉപകരണങ്ങളുടെ കുറവ്, പരിപാലനത്തിലെ അശ്രദ്ധ എന്നിവയാണ് ചെറുതോണികളും ചെറുബോട്ടുകളും മറിഞ്ഞുള്ള അപകടങ്ങള്‍ പെരുകാന്‍ പ്രധാന കാരണം. ഇവ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും വിഫലമാണ്. സി ഇ ടി തിരുവനന്തപുരം തുടങ്ങിയിട്ടുള്ള ട്രസ്റ്റ ് റിസര്‍ച്ച് പാര്‍ക്കിലെ അംഗമാണ് എഞ്ചന്‍ കണ്‍സള്‍ട്ടന്‍സ് (ഇന്നോ വേഷന്‍ എക്‌സ്പീരിയന്‍സ്) എന്ന കമ്പനി. ഇവരാണ് വള്ളങ്ങളില്‍ ഘടിപ്പിച്ചാല്‍ വള്ളം മിറയുന്നതിനുള്ള സാധ്യത കുറക്കുന്ന സ്റ്റെബിലൈസറുകളുടെ കണ്ടുപിടുത്തം നടത്തി ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകുന്നത്. ഉള്‍നാടന്‍ ജല ഗതാഗതത്തിനെ ബാധിക്കുന്ന നിരന്തര ബോട്ടപകടങ്ങള്‍ക്കും വിരാമമിടാനാണ് ഇവരുടെ ശ്രമം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവിധ തരത്തിലുള്ള സ്റ്റെബിലൈസറുകളും ബോട്ടുകളും നിര്‍മിച്ച് പലതരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. സി ഇ ടി യിലെ ലാബിലും മറ്റുമായി നടന്ന പരീക്ഷണങ്ങളില്‍ അധ്യാപകരുടെ സേവനവും കമ്പനി പ്രയോജനപ്പെടുത്തി.

ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന ചെറുബോട്ട് നിര്‍മിച്ച് സ്റ്റെബിലൈസറുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം നടത്തി ആദ്യം നടത്തി. തുടര്‍ന്ന് നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ട് നിര്‍മിച്ച് വെള്ളായണികായലില്‍ പരീക്ഷണം നടത്തി. വള്ളങ്ങളുടെ ബാലന്‍സ് വളരെയധികം മെച്ചപ്പെട്ടതായി പരീക്ഷണങ്ങളില്‍ ബോധ്യപ്പെടുകയും ചെയ്തു. ഇത്തരം സ്റ്റെബിലൈസര്‍ പലതരം വള്ളങ്ങളില്‍ ഘടിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങളും നടത്തി. ഇപ്പോള്‍ നിര്‍മിച്ച സ്റ്റെബിലൈസര്‍ കടത്ത് വള്ളങ്ങള്‍ക്ക് അനുയോജ്യമാണ്. സംസ്ഥാനത്തെ കടത്ത് വള്ളങ്ങളില്‍ ഈ ഉപപകരണം ഘടിപ്പിക്കുന്നതിന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായം തേടിയിട്ടുണ്ട്.

മോട്ടോര്‍ ഉപയോഗിച്ചുള്ള ബോട്ടുകള്‍ക്കായി ഒരു ഓട്ടോമാറ്റിക് സ്റ്റെബിലൈസര്‍ രൂപകല്പന ചെയ്തുകഴിഞ്ഞു. വെള്ളത്തിലുള്ള ഘര്‍ഷണം ഒഴിവാക്കുവാനും അതുവഴി ഇന്ധന നഷ്ടം ഒഴിവാ ക്കുവാനും ഓട്ടോമാറ്റിക് സ്റ്റെബിലൈസറിന് കഴിയും. സി ഇ ടി യുടെ പുതിയ സംരംഭമായ ട്രസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് ജനോപകാരപ്രദമായ ഇത്തരം പദ്ധതികള്‍ക്ക് വേണ്ട ഗവേഷണത്തിനുള്ള സൗകര്യം നല്‍കുമെന്ന് പ്രോജക്ട ് അഡ്വെസറും കോളജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറുമായ ഡോ. കെ കൃഷ്ണകുമാര്‍ പറഞ്ഞു.

ഇന്നോവേഷന്‍ എക്‌സ്പീരിയന്‍സിന്റെ എം ഡിയായ ശ്യംകുമാര്‍ 1998 മുതല്‍ തന്നെ ബോട്ട് സ്റ്റെബിലൈസറുകളുടെ പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യകാലങ്ങളില്‍ തെര്‍മോകോളും പ്ലാസ്റ്റിക് കുപ്പി കളും ഉപയോഗിച്ച ് തുടങ്ങിയ പരീക്ഷണങ്ങള്‍ പിന്നീട് പി വി സി യും ഫൈബര്‍ ഗ്ലാസ്സും എച്ച് ഡി പി യുമൊക്കെയായി. ഇന്നോവേഷന്‍ എക്‌സ്പീരിയന്‍സ ് സി ഇ ടി ട്രസ്റ്റ ് റിസര്‍ച്ച് പാര്‍ക്ക് അംഗമായതോടെ പരീക്ഷണങ്ങള്‍ ശാസ്ത്രീയവും പ്രായോഗികവും ആക്കുവാന്‍ സാധി ച്ചു.

ഏകദേശം 1.63 ലക്ഷം രൂപയോളം ഇതുവരെ ഗവേഷണത്തിനായി ചിലവഴിച്ചു. കടത്ത് വള്ളങ്ങളില്‍ ഇത് ഘടിപ്പിക്കുവാന്‍ 5000 മുതല്‍ 15000 രൂപ വരെയാണ് ചിലവ്. ടൂറിസം രംഗത്തുള്ള വള്ളങ്ങള്‍ക്കും ഷിക്കാര ബോട്ടുകള്‍ക്കും ഇത് വളരെയധികം ഗുണം ചെയ്യും. ടൂറിസം രംഗത്ത് കേരള ജലാശയങ്ങള്‍ കൂടുതല്‍സുരക്ഷി തമാവുകയും ചെയ്യും.

സമീപകാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനി മയായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയും സ്റ്റെബിലൈസര്‍ നിര്‍മാണത്തിന്റെ പരീക്ഷണങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. സിനിമയിലെ നായികാ നായകന്‍മാരുടെ അവസ്ഥ ഇനി ആര്‍ക്കും വരാതിരിക്കുവാനായി സാമൂഹിക പ്രസക്തിയുള്ള ഈ സാങ്കേതിക വിദ്യ നാടിന് സമര്‍പ്പിക്കുകയാണ് സി ഇ ടിയും ഇന്നോവേഷന്‍ എക്‌സ്പീരിയന്‍സും പറയുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും അധികം കടത്തു വള്ളങ്ങളുള്ള അമ്പൂരിയില്‍ സഞ്ചരിക്കാവുന്ന ഒരു സ്റ്റെബിലൈസര്‍ ഘടിപ്പിച്ച ബോട്ട് നിര്‍മിച്ച് നല്‍കുവാന്‍ ഇന്നോവേഷന്‍ എക്‌സ്പീരിയന്‍സിന് പദ്ധതിയുണ്ട്. അമ്പൂരി ഗ്രാമപഞ്ചായത്തുമായി ഇതിനകം തന്നെ ബന്ധപ്പെട്ടു കഴിഞ്ഞു. നാട്ടുകാര്‍ക്ക് ഉപകാരമാകും എന്നതുകൂടാതെ ഇതിലേക്കാവശ്യമായ നാല് ലക്ഷത്തോളം രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.