നിരവധി സേവനങ്ങളുമായി അരിസ്‌റ്റോട്ടില്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

നിരവധി സേവനങ്ങളുമായി അരിസ്‌റ്റോട്ടില്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

Monday December 14, 2015,

2 min Read

സ്റ്റാര്‍ട്ട് അപ്പ് ലോകത്തില്‍ വ്യവസായികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പലപ്പോഴും പാലിക്കാന്‍ കഴിയുന്നില്ല. ബഡ്ജറ്റ് തീരെ കുറവായതുകൊണ്ട ജോലി ചെയ്യുന്നവര്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്നില്ല. റെഗുലേറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അനാവശ്യമായി സമയം ചിലവഴിക്കേണ്ടി വരുന്നു. ഈ സമയം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചിരുന്നെങ്കിള്‍ ഒരുപക്ഷേ നല്ല വിജയം കൈവരിക്കാന്‍ സാധിക്കുമായിരുന്നു.

2010ലാണ് അരിസ്റ്റോട്ടിള്‍ കണ്‍സള്‍ട്ടന്‍സി ഒരു എസ് എസ് എ ഇ ടൈപ്പ് 2 അംഗീകരിച്ച കമ്പനിയാണ്. ഇത് അക്കൗണ്ടിങ്ങ്, ഫിനാന്‍ഷ്യല്‍, അഡൈ്വസറി സേവനങ്ങള്‍ നല്‍കുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഒരു ഫിനാന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഡല്‍ഹി,ബംഗളൂരു,ചെന്നൈ എന്നിവിടങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നു.

ദീപക് ധമീജ കല്‍ക്കത്ത ഐ ഐ എമ്മില്‍ നിന്ന് ഗ്രാജ്വേറ്റായ വ്യക്തിയാണ്. വെന്‍ച്വര്‍ ഈസ്റ്റ് ഫണ്ടിന്റെ ഇന്‍വസ്റ്റ്‌മെന്റ് മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സമയത്ത് പല സ്റ്റാര്‍ട്ട് അപ്പുകളുടേയും സ്ഥാപകന്മാരുമായി ബന്ധപ്പെടാന്‍ സാധിച്ചു. ഇതില്‍ പലരും തങ്ങളുടെ കമ്പനിയില്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ട് നിയന്ത്രിക്കുന്നതിനായി ഒരാളെ തിരയുകയായിരുന്നു. ഐ എസ് ബി ഹൈദരാബാദില്‍ നിന്ന് വെന്‍ച്വര്‍ ക്യാപിറ്റല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി എകളുടെ സേവനങ്ങളും സ്റ്റാര്‍ട്ട് അപ്പുകളുടെ സേവനങ്ങളും തമ്മില്‍ ഒരുപാട്‌ല അന്തരം ഉള്ളതായി അദ്ദേഹം കണ്ടെത്തി. ഈ അന്തരം കുറയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ദീപക് ദൈംലര്‍ ക്രൈസ്ലെറിനു വേണ്ടി ബിസിനസ് സൊല്യൂഷന്‍ നല്‍കുന്ന ഒരു ടീമിനെ നയിച്ചിട്ടുണ്ട്.

image


അരിസ്റ്റോട്ടില്‍ കണ്‍സള്‍ട്ടന്‍സിയില്‍ സഹസ്ഥാപകനായ സഞ്ജീവ് ലാംബയാണ് അക്കൗണ്ടിങ്ങ് ആന്റ് ഫിനാന്‍സ് സേവനങ്ങളുടെ തലവന്‍.

3 ലക്ഷം രൂപയുടെ മൂലധനം കൊണ്ടാണ് ഇത് തുടങ്ങിയത്. പ്രാരംഭ ഘട്ടത്തില്‍ ഒരു ഡെലിവറി ഓഫീസ് ഡെല്‍ തുടങ്ങാനും തൊഴലാളികളെ നിസമിക്കാനും ഇത് ഉപയോഗിച്ചു. ഇതുവരെ നല്ല രീതിയിലാണ് ഇത് മുന്നോട്ട് പോകുന്നത്. ഫണ്ട് റേസിംങ്ങ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് ദീപക് പറയുന്നു.

ക്ലൈന്റിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അവരുടെ ധനകാര്യങ്ങളും,ബുക്ക് കീപ്പിങ്ങും എല്ലാം തുറന്നു കാട്ടുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. അരിസ്റ്റോട്ടില്‍ അതിന്റെ അനുഭവസമ്പത്തിന്റെ ബലത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നേര്‍വഴി കാട്ടികൊടുക്കുന്നു. '21 ഡേ മൊബിലൈസേഷന്‍ പ്രോസസ് ' അരിസ്റ്റോട്ടില്‍ നടത്തിയ ഒരു പരിപാടിയാണ്. ഒരു വിദഗ്ധ സമിതി ക്ലൈന്റുകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നു.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഒരു പാക്കേജ് രൂപീകരിച്ചിട്ടുണ്ട്, വിര്‍ച്വല്‍ സി എഫ് ഒ. ഒരു ചെറിയ സംരംഭത്തില്‍ ഫിള്‍ ടൈമായി ഒരു സി എഫ് ഓയെ കിട്ടുക അത്ര എളുപ്പമല്ല.

ഒരു ഷെയേഡ് റിസര്‍ച്ച് മോഡലാണ് ഇതിനുള്ളത്.ബാക്കിമരുന്ന സേവിങ്ങ്‌സിന്റെ ഗുണം ക്ലൈന്റുകള്‍ക്ക് ലഭിക്കും.അവരുടെ സേവനങ്ങള്‍ക്ക് ഒരാള്‍ക്ക് 25 മുതല്‍ 30 ശതമാനം വരെ സേവ് ചെയ്യാന്‍ കഴിയും.ജോലിയുടെ അളവനുസരിച്ച് 40000 രൂപ മുതല്‍ 15 ലക്ഷം വരെ ചിലവാകും.

നിലവിലുള്ള ഫിനാന്‍സ് ആന്റ് അക്കൗണ്ടിങ്ങ് സേവനങ്ങള്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളു.ഇത് വളരെ ചിലവേറിയതാണ്.

തുടക്കത്തില്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റ്,ഇന്ത്യ ഹോസ്പ്പിറ്റാലിറ്റി കോര്‍പ്പറേഷന്‍ എന്നിവരുമായി സഹകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഡെല്‍ഹി,ബാംഗ്ലൂര്‍,ചെന്നൈ എന്നിവിടങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം വ്യാപിച്ചു കഴിഞ്ഞു. ജബോങ്ങ്,ഫാബ്ഫര്‍ണിഷ്,ടൊലെക്‌സോ,ഗോജാവാസ്,ഫുഡ്പാണ്ട,പ്രിന്റ് വെന്യു സിറോക്‌സ് തുടങ്ങിയ 40 ക്ലൈന്റുകള്‍ അവരുടെ കൂടെയുണ്ട്.വിദേശത്തും ഇതിന് ക്ലൈന്റുകള്‍ ഉണ്ട് പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍.

നിലവില്‍ 100 പേരടങ്ങുന്ന ഒരു ടീമാണ് ഉള്ളത്.ഇതില്‍ 20 ശതമാനം പേരും സി.എകളാണ്. അവര്‍ക്ക് പേറോളിനും സെക്രട്ടറി സേവനങ്ങള്‍ക്കുമായി ഒരു ഇന്‍ ഹൗസ് ടീമുമുണ്ട്.

'വിഭവങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് കര്‍ശനമായ രീതിയിലാണ് ഞങ്ങള്‍ ക്ലൈന്റുകള്‍ക്ക് ചാര്‍ജ്ജ് ചെയ്യുന്നത്. ഫണ്ട് ലഭിക്കാത്ത സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഒരു 'സ്റ്റാര്‍ട്ട് അപ്പ് ബൂസ്റ്റര്‍' പാക്ക് ഞങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഇതുവഴി അവര്‍ തങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്നു',ദീപക് പറയുന്നു.

കഴിഞ്ഞ മൂന്ന് ക്വാര്‍ട്ടറുകളായി അരിസ്റ്റോട്ടില്‍ കണ്‍സള്‍ട്ടന്‍സിയുടെ വരുമാനം ഇരട്ടിയായതായി ദീപക് പറയുന്നു. പുതിയ സ്റ്റാര്‍ട്ട് അപ്പുകളെ കൂടെ നിര്‍ത്തി വളരെ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. അടുത്ത വര്‍ഷം ഇത് 6 കോടിയാകും

എന്നാണ് പ്രതീക്ഷിക്കുന്നത്.