അധിക സോളാര്‍ വൈദ്യുതി കെ എസ് ഇ ബിക്ക് കൈമാറി പരുമല സെമിനാരി

അധിക സോളാര്‍ വൈദ്യുതി കെ എസ് ഇ ബിക്ക് കൈമാറി പരുമല സെമിനാരി

Tuesday January 12, 2016,

2 min Read


പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാറില്‍ ഉത്പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറി പരുമല സെമിനാരി മാതൃകയാകുന്നു. പ്രതിദിനം 25 കീലോവാട്ട്‌സ് വൈദ്യുതിയാണ് ഇവിടെ സോളാറിലൂടെ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ പരുമല സെമിനാരിയിലെ ആവശ്യത്തിന് ശേഷം വരുന്ന 18 കിലോവാട്ട്‌സ് വൈദ്യുതിയാണ് ദിനംപ്രതി വൈദ്യുതി വകുപ്പിന് കൈമാറികൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാതൃകയാകുന്നത്. കേരളം മുഴുവന്‍ സോളാര്‍ എന്ന വിഷയം രാഷ്ടീയ വിവാദമായി കത്തി നില്‍ക്കുമ്പോഴും, ആഗോള താപവ്യതിയാനത്തില്‍ വന്ന മാറ്റം മൂലം ലോകം ഇന്ന് വലിയ ഭീഷണി നേരിടുമ്പോള്‍ െ്രെകസ്തവ സഭകള്‍ക്ക് എന്ത് സംഭാവന നല്‍കാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ.

image


പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്, അസിസ്റ്റന്റ് മാനേജര്‍ എ.ജി. ജോസഫ് റമ്പാന്‍ മുന്‍ സെമിനാരി മാനേജര്‍ ഔഗേന്‍ റമ്പാന്‍, കെ.എസ്.ഇ.ബി. എക്‌സിക്ക്യൂട്ടിവ് എഞ്ചിനിയര്‍ പ്രസന്നകുമാരി, ജോണ്‍ ജേക്കബ് വള്ളക്കാലില്‍ എന്നിവര്‍ പ്രസംഗിച്ചു. 2003ല്‍ 30 ലക്ഷം രൂപാ മുടക്കിയാണ് ഇവിടെ സോളാര്‍ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഒരു ആരാധനാലയത്തില്‍ നിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത് ഇതാദ്യമായിട്ടാണ്.

എല്ലാവരും കെ എസ് ഇ ബിയില്‍ നിന്ന് പണം കൊടുത്ത് വൈദ്യുതി വാങ്ങുകയെന്ന് പതിവ് തെറ്റിക്കുകയാണ് പരുമല സെമിനാരി. സെമിനാരിയില്‍ ഉദ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഇനി കെഎസ്ഇബിക്ക് അങ്ങോട്ട് നല്‍കും. പള്ളിയില്‍ സ്ഥാപിച്ച സോളാര്‍ പാനലില്‍ നിന്ന് പ്രതിദിനം കിട്ടുന്ന 25 കിലോവാട്ട് വൈദ്യുതിയില്‍ മിച്ചമാണ് കെ എസ് ഇ ബി ഏറ്റെടുക്കുന്നത്. വൈദ്യുതി ബില്ല് ലക്ഷം രൂപ കടന്നതോടെയാണ് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന തീരുമാനത്തിലേക്ക് പരുമല സെമിനാരി എത്തിയത്. 25 ലക്ഷം രൂപ മുടക്കി പള്ളിമേടക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. പ്രദിദിന ഉദ്പാദനം 25 കിലോവാള്‍ട്ട്. പള്ളിയുടെ ആവശ്യം കഴിഞ്ഞ് ശരാശരി 18 കിലോവാട്ട് കെഎസ്ഇബിക്ക് നല്‍കും. പാനല്‍ സ്ഥാപിച്ചതിന്റെ ചെലവ് കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം സോളാര്‍ വൈദ്യുതി പരുമലക്ക് ആദായം നല്‍കിത്തുടങ്ങുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

image


2013ലാണ് പ്ലാന്റ് കമ്മീഷന്‍ ചെയ്യ്ത. അന്നുമുതല്‍ പള്ളിയുടെ ആവശ്യത്തിന് വൈദ്യുതി കിട്ടുന്നുണ്ട്. എന്നാല്‍ നിസ്സാര സാങ്കേതിക തടസങ്ങളുടെ പേരില്‍ സോളാര്‍ വൈദ്യുതി വിലക്കെടുക്കാന്‍ കെഎസ്ഇബി തയ്യാറായിരുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി പാഴാകുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് നടപടികള്‍ വേഗത്തിലായത്.

    Share on
    close