ദാരിദ്ര്യ നിര്‍മാര്‍ജനം സ്ത്രീകളിലൂടെ

ദാരിദ്ര്യ നിര്‍മാര്‍ജനം സ്ത്രീകളിലൂടെ

Friday November 13, 2015,

2 min Read

ഗ്രാമീണരായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക വഴി ക്രമേണ ദാരിദ്ര്യം അകറ്റാന്‍ കഴിയും എന്നത് ഒരു വസ്തുതയാണ്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് പുരുഷന്‍മാരാണ്. പുകവലി, മദ്യം എന്നിവര്‍ക്കാണ് അവര്‍ കണക്കറ്റ് പണം ചിലവഴിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ അവരുടെ സമ്പാദ്യമെല്ലാം ആഹാരം, ചികിത്സ, സ്‌കൂള്‍ ഫീസ്, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ എന്നിവക്കാണ് ചിലവഴികുന്നത്.

2011ല്‍ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി തമിഴ്‌നാട്ടില്‍ ഗ്രാമാലയ മക്രോഫിന്‍ ഫൗണ്ടേഷന്‍(ജി. എം.എഫ്) എന്ന സ്ഥാപനം തുടങ്ങി. ാശഹമമു.ീൃഴ. ംംം.ാശഹമമു.ീൃഴ എന്ന വെബ്‌സൈറ്റ് വഴിയാണ് ഫണ്ട് ലഭിക്കുന്നത്. ജി.എം.എഫിലെ എല്ലാ സ്ത്രീകള്‍ക്കും ജി.എം.എഫ് ഗ്രാമാലയ എന്റര്‍പണേഴ്‌സ് അസോസിയേറ്റ് തമിഴ്‌നാട്(ജി.ആര്‍.ഇ.എ.ടി) ട്രൈനിംങ് സെന്റര്‍ വഴി പരിശീലനം നല്‍കുന്നു. ഇവര്‍ക്ക് വേണ്ട നൈപുണ്യ പരിശീലനം, സാങ്കേതിക സഹായം, മറ്റ് വ്യവസായ സാധ്യതകള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. ജൈവകൃഷി, വാഴകൃഷി, ഫാബ്രിക് പെന്‍ന്റിംങ് എന്നിവയാണ് ഇവയില്‍ പ്രധാനം. പരിശീലനം കഴിഞ്ഞ് അവര്‍ ഒരു സ്വയം സഹായ സംഘം രൂപീകരിക്കും. ഇതുവഴി ചെറിയരീതിയിലുള്ള വ്യവസായങ്ങള്‍ തുടങ്ങി അവയെവളര്‍ത്തുന്നു.

image


ജി.എം.എഫിന്റെ സി.ഇ.ഒ ആയ ഗീത ജഗന്‍ അവരുടെ സ്വപ്നം പങ്കുവക്കുന്നു. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിച്ച് അവരുടെ കുടുംബത്തിന് ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തിക എന്നതാണ് ആ സ്വപ്നം. 'പലപ്പോഴും ഒരു ബാങ്കിലേക്ക് പോകാന്‍ സ്ത്രീകള്‍ മടിക്കുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭര്‍ത്താവിന്റെയോ മകന്റെയോ സഹായം വേണ്ടിവരുന്നു. അതുകൊണ്ടുതന്നെ സമ്പാദ്യം വളരെ കുറവാണ്. സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു വരുമാനമാര്‍ഗ്ഗം നല്‍കാനാണ് ജി.എം.എഫിന്റെ ശ്രമം. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകള്‍ക്ക് വളരെ വലിയ പങ്ക് വഹിക്കാന്‍ കഴിയും. സ്ത്രീഗപുരുഷ അന്തരം കുറക്കാന്‍ ഇത് സഹായിക്കുന്നു. തുടക്കത്തില്‍ 10000 മുതല്‍ 12000 രൂപ വരെ ജി.എം.എഫ് വായ്പ നല്‍കുന്നു. 12 മുതല്‍ 18 മാസം വരെയാണ് തിരിച്ചടവ് കാലാവധി.

image


39 കാരിയായ രേവതി മുത്തുസവാമി ജി.എം.എഫിന്റെ ഒരു ഗുണഭോക്താവാണ്. അവര്‍ നേരമ്പോക്കിന് വേണ്ടിയാണ് തയ്യല്‍ തുടങ്ങിയത്. അതില്‍ നിന്ന് വലിയ വരുമാനം ഒന്നും കിട്ടിയിരുന്നില്ല. പിന്നീട് ജി.എം.എഫിനെ കുറിച്ച് അറിഞ്ഞ് അവരുടെ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇപ്പോള്‍ അവര്‍ അഞ്ചുപേരുള്ള ഒരു സ്വയം സഹായ സംഘത്തില്‍ അംഗമാണ്.

image


'ഞങ്ങളുടെ വിജയം ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നു. ഞങ്ങല്‍ അഞ്ചുപേരുടെയും ഭര്‍ത്താക്കന്‍മാര്‍ നല്ല പ്രോത്സാഹനമാണ് നല്‍കുന്നത്. എനിക്ക് പറയാനുള്ളത് എല്ലാ സ്ത്രീകളും എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകണം. ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. വിദ്യാഭ്യാസമൊന്നം ഇതിലൊരു ഘടകമല്ല. ജോലി ചെയ്യാനുള്ള മനസും വീട്ടുകാരുടെ സമ്മതമുമാണ് ആവശ്യം. ഒരു വീട്ടമ്മയെക്കാള്‍ ഉപരി ഒരുപാട് അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നന്നന്നു.' ഗീത പറയുന്നു.

    Share on
    close