വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം: മന്ത്രി എം.എം. മണി

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം: മന്ത്രി എം.എം. മണി

Friday September 01, 2017,

1 min Read

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. മുട്ടത്തറ 110 കെ.വി സബ് സ്‌റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

image


വിതരണരംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് നാം ഉത്പാദിപ്പിക്കുന്നത്. ബാക്കി വിവിധ മാര്‍ഗങ്ങളിലൂടെ വാങ്ങുകയാണ്. ഈ പരിമിതികളില്‍നിന്നുകൊണ്ടാണ് സമ്പൂര്‍ണ വൈദ്യുതീകരണം ഉള്‍പ്പെടെ നടപ്പാക്കിയത്. ഊര്‍ജം ഒഴിവാക്കി നാടിന്റെ പുരോഗതി സാധ്യമല്ല. സോളാര്‍, കാറ്റില്‍നിന്നുള്ള വൈദ്യുതി തുടങ്ങിയവ ഉത്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കൂടാതെ, ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികള്‍ സാധ്യതകള്‍ക്കനുസരിച്ച് തര്‍ക്കമില്ലാതെ പരമാവധി നടപ്പാക്കണമെന്നാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബീമാപ്പള്ളി റഷീദ്, സജീന ടീച്ചര്‍, സജിതാ നാസര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചീഫ് എഞ്ചിനീയര്‍ ട്രാന്‍സ്മിഷന്‍ (സൗത്ത്) സിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപറേഷന്‍ ഡയറക്ടര്‍ പി. വിജയകുമാരി സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ്. ഗീതാകുമാരി നന്ദിയും പറഞ്ഞു. മുട്ടത്തറ, ബീമാപ്പള്ളി, വലിയതുറ, അമ്പലത്തറ, കമലേശ്വരം എന്നീ പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മുട്ടത്തറയില്‍ 110 കെ.വി സബ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. ആള്‍സെയിന്‍സ്, ശംഖുമുഖം, വലിയതുറ, പ്രിയദര്‍ശിനി നഗര്‍, മുട്ടത്തറ വഴി വേളി സബ്‌സ്‌റ്റേഷനില്‍ നിന്ന് ഒന്‍പതു കിലോമീറ്റര്‍ 110 കെ.വി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചാണ് മുട്ടത്തറ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചാണ് സബ്‌സ്‌റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത്.