ബ്രൂസ് ലീയ്ക്ക് പ്രചോദനമേകിയ ഗാമ

ബ്രൂസ് ലീയ്ക്ക് പ്രചോദനമേകിയ ഗാമ

Wednesday December 23, 2015,

2 min Read

മഹാനായ ഗാമ, ഗാമ പെഹല്‍വാന്‍ എന്നിങ്ങനെ അറിയപ്പെട്ട വ്യക്തിയാണ് ഗുലാം മുഹമ്മദ്. അദ്ദേഹം ഈ ലോകത്തിലെ ഏറ്റവും മഹാനായ ഒരു ഗുസ്തിക്കാരനാണ്. ഗുസ്തിയില്‍ അഞ്ചു ദശാബ്ദക്കാലം അദ്ദേഹം അജയ്യനായി വാണു. 

ഇന്ത്യയുടെ സ്വാതന്ത്രത്തിനു മുമ്പ് ഒരു ഗ്രാമീണ മേഖലയിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. അവിടെ നിന്നാണ് ഗാമ എന്ന പെഹല്‍വാന്‍ ഇതിഹാസമായി മാറിയത്. അദ്ദേഹത്തിന്റെ പ്രശസ്തി വളരെ വലുതായിരുന്നു. ബ്രൂസ് ലീയ്ക്ക് വരെ പ്രചോദനമായ വ്യക്തിയാണ് അദ്ദേഹം.

image


image


ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നടനും സംവിധായകനുമായ പര്‍മീത് സേത്തി ജോണ്‍ എബ്രഹാമിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഗാമ പെഹല്‍വാന്റെ ജീവിതം ആസ്പ്പദമാക്കി എടുക്കുന്ന ചിത്രമാണിത്. ഇന്നും ഗാമ പെഹല്‍വാന്‍ സ്വാതന്ത്രത്തിനു മുമ്പുള്ള ഇന്ത്യയിലെ കായിക ഇതിഹാസമായി തുടരുന്നു.

image


1878ല്‍ അമൃത്സറിലാണ് ജനനം, ലണ്ടനില്‍ ലോകോത്തര നിലവാരമുള്ള ഗുസ്തിക്കാരെ പരാജയപ്പെടുത്തി അദ്ദേഹം 1910ലെ ലോക ഹെവിവെയിറ്റ് കിരീടം സ്വന്തമാക്കി. ഒരിക്കല്‍ 1200ഗ്രാം ഭാരമുള്ള ഒരു കല്ല് എടുത്ത് പൊക്കി അദ്ദേഹം ബറോഡയിലെ കാണികളെ അമ്പരിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ കല്ല് ഇപ്പോള്‍ ബറോഡയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

image


ഗാമ ഒരു ദിവസം അയ്യായിരം സ്‌ക്വാട്ടുകളും മൂവായിരം പുഷപ്പുകളും എടുക്കുമായിരുന്നു. കൂടാതെ ദിവസവും 10 ലിറ്റര്‍ പാല്‍, ആറ് നാടന്‍ കോഴികള്‍ പിന്നെ ബദാം ചേര്‍ത്ത വെള്ളവും കുടിക്കുമായിരുന്നു. പത്തുവയസ്സില്‍ തന്നെ അദ്ദേഹം തന്റെ വിജയപാത ആരംഭിച്ചു. അദ്ദേഹത്തെ വെല്ലുവിളിച്ച എല്ലാവരേയും തോല്‍പ്പിക്കാന്‍ തുടങ്ങി. വെറും 5 അടി 7 ഇഞ്ച് നീളമുള്ള അദ്ദേഹത്തെ മറ്റുള്ള ഗുസ്തിക്കാര്‍ ഒരുപാട് കളിയാക്കി. എന്നാല്‍ അദ്ദേഹം അതൊന്നും ശ്രദ്ധിച്ചില്ല.

image


1910ഓടെ ഇന്ത്യയിലെ എല്ലാ ഗുസ്തിക്കാരെയും അദ്ദേഹം തോല്‍പ്പിച്ചു. അദ്ദേഹത്തിന് മുമ്പില്‍ പുതിയൊരു വാതില്‍ തുറക്കപ്പെട്ടു. പാശ്ചാത്യ ലോകത്തിലേക്കുള്ള വാതിലായിരുന്നു അത്.

image


സ്റ്റാനിസ്ലോസ് ബിസ്‌കോ, ഫ്രാങ്ക് ഗോച്ച്, ബെഞ്ചമിന്‍ റോളര്‍ എന്നീ ലോക ചാമ്പ്യന്മാരെ അദ്ദേഹം തോല്‍പ്പിച്ചു. കുറച്ചു മിനിട്ടുകള്‍ കൊണ്ട് എതിരാളിയെ അദ്ദേഹം കീഴ്‌പ്പെടുത്തുമായിരുന്നു. ചിലര്‍ ഒരു മിനിട്ടിനുള്ളില്‍ തന്നെ തോല്‍വി സമ്മതിക്കുമായിരുന്നു.

image


1947ലെ വിഭജനത്തിനു ശേഷം അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോയി. 1952 വരെ അദ്ദേഹം വിരമിച്ചില്ല. അദ്ദേഹത്തിന് പുതിയ ഒരു എതിരാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 1960ല്‍ അദ്ദേഹം ലാഹോറില്‍ വച്ച് അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തിന് ആസ്മയും ഹൃദ്രോഗവും ഉണ്ടായിരുന്നു. ബ്രൂസ് ലീ അദ്ദേഹത്തില്‍ നിന്ന് ദി ക്യാറ്റ് സ്‌ട്രെച്ച് പഠിച്ചു. യോഗയെ അടിസ്ഥാനമാക്കിയുള്ള പുഷപ്പുകളാണ് ഇത്. അദ്ദേഹത്തില്‍ നിന്ന് പ്രചോദം ഉള്‍ക്കൊണ്ട് ലീ ബൈഥക്കും അഭ്യസിച്ചു.

image