നിങ്ങള്‍ ലോകം ചുറ്റാന്‍ ആഗ്രഹിക്കുന്നോ? എന്നാല്‍ ഈ ദമ്പതികള്‍ നിങ്ങളെ സഹായിക്കും

നിങ്ങള്‍ ലോകം ചുറ്റാന്‍ ആഗ്രഹിക്കുന്നോ? എന്നാല്‍ ഈ ദമ്പതികള്‍ നിങ്ങളെ സഹായിക്കും

Friday January 15, 2016,

3 min Read


ഈ ദമ്പതിമാര്‍ ബൈക്കില്‍ സഞ്ചരിച്ച് അവരുടെ സ്വപ്‌നങ്ങള്‍ പൂവണിയിക്കുന്നു. ഇവിടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അവര്‍.ലോകം ചുറ്റി സഞ്ചരിക്കാന്‍ ഇഷ്ടമില്ലാത്തവരുമായി ആരുമില്ല. അത് എല്ലാവരുടേയും സ്വപ്‌നമാണ്. അതൊരു യാഥാര്‍ഥ്യമാകാന്‍ ഒരുപക്ഷേ നമ്മുടെ സമയവും സാഹചര്യവും അനുവദിക്കുന്നില്ല. എന്നാത് ഇനി നാം പരിചയപ്പെടാന്‍ പോകുന്നത് സ്വപ്‌നങ്ങളുടെ പിന്നാലെ പറന്ന ഒരു ഭാര്യയേയും ഭര്‍ത്താവിനേയുമാണ്.

image


വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫര്‍മാരായ മോണിക്ക മൊഗെയും ഭര്‍ത്താവ് ശാരിക് വര്‍മ്മയും സ്വപ്‌നതുല്ല്യമായ ഒരു യാത്രയിലാണ്. ലോകം മുഴുവന്‍ ചുറ്റിക്കാണുക എന്നതാണ് അവരുടെ ദീര്‍ഘനാളത്തെ ആഗ്രഹം. ഇന്ന് സ്വന്തം മോട്ടോര്‍ ബൈക്കില്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയാണവര്‍. നിങ്ങള്‍ക്ക് അതിശയം തോന്നുണ്ടാകും. ഇത് ഒരു രാത്രി കൊണ്ട് ആസൂത്രണം ചെയ്തതല്ല. അവരുടെ അഞ്ചു വര്‍ഷത്തെ കഠിനാധ്വാനവും സമ്പാദ്യവുമാണ് ഇങ്ങനെ ഒരു യാത്രയ്ക്ക് വഴി തെളിച്ചത്. ഒരു ട്രിപ്പ് എങ്ങനെ ആസൂത്രണം ചെയ്യണം എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുകയാണ് അവര്‍. നിങ്ങളുടെ സമ്പാദ്യം എങ്ങനെ ഉപയോഗിക്കണം എന്ന് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.ഇല്ലെങ്കില്‍ കയ്യില്‍ ഉള്ളതുംകൂടി നഷ്ടമാകും.

image


ഞങ്ങള്‍ അഞ്ചു വര്‍ഷം കൊണ്ട് ഇങ്ങനെയൊരു യാത്രയ്ക്ക് പദ്ധതിയിടുകയാണ്. നമ്മളില്‍ പലര്‍ക്കും പലപ്പോഴും അവരുടെ ജോലിത്തിരക്കു കാരണം ഒരു യാത്രയ്ക്കുള്ള അവസരം ലഭിക്കാറില്ല. ഏതെങ്കിലും സ്ഥലം കാണണമെങ്കില്‍ ട്രാവല്‍ ഷോകളെ ആശ്രയിക്കുന്നു. അത് നേരിട്ട് കാണാനുള്ള സാഹചര്യം ലഭിക്കുന്നില്ല. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഒരു ഹോട്ടല്‍ ബുക്ക് ചെയ്ത് അവിടെ തങ്ങിയതുകൊണ്ടു മാത്രം ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയുകയില്ല, മോണിക്ക പറയുന്നു.

image


മോട്ടോര്‍ ബൈക്കില്‍ ലോകം ചുറ്റുക പ്രയാസമാണ്. മോണിക്കയും ശാരിക്കും അവരുടെ ട്രയഫ് ടൈഗര്‍ 800xc എന്ന ബൈക്കിലാണ് സഞ്ചരിക്കുന്നത്. അവരുടെ ബൈക്കിന്റെ കണ്ടീഷന്‍ ശരിയാണോ എന്നു ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. 'ഞങ്ങള്‍ ഒരു പെലിക്കന്‍ കെയ്‌സിലാണ് സാധനങ്ങള്‍ വയ്ക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരും സംഗീതജ്ഞരും ഉപയോഗിക്കുന്ന കെയ്‌സാണിത്.' മോണിക്ക കൂട്ടിച്ചേര്‍ത്തു. ഇത് വലിയ ഒരു ഉദ്യമമാണ്. അതുകൊണ്ടുതന്നെ ഇതിനെ നിസാരമായി കാണരുതെന്നും അവര്‍ ഉപദേശിക്കുന്നു. അതിനാല്‍ ഗുണമേന്മയുള്ള ഹെല്‍മറ്റുകളാണ് അവര്‍ ഉപയോഗിക്കുനനത്.

രാജ്യങ്ങള്‍ തോറും ഈ ബൈക്കുകള്‍ കൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പ്രത്യേകിച്ച് വിമാനങ്ങളില്‍ എയര്‍ കാര്‍ഗോ വഴി. പലല രാജ്യങ്ങളിലും 'കാര്‍നെറ്റ് ദി പാസേജ്' എന്ന ഡോക്കുമെന്റ് ഇതിനായി ആവശ്യമാണ്. ഒരു രാജ്യത്ത് നിന്ന് യാത്രചെയ്യാന്‍ കൊണ്ടുപോകേണ്ട വാഹനം തിരിച്ചെത്തിക്കണം എന്നാണ് ഇതില്‍ പറയുന്നത്.

എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതാണ്. ലോകം ചുറ്റാനായുള്ള പണം അവര്‍ എങ്ങനെ കണ്ടെത്തി എന്നത്. മോണിക്ക ഇത് വിശദീകരിക്കുന്നു. 'ഞങ്ങളുടെ സമ്പാദ്യം മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. 5 വര്‍ഷമായി ഞങ്ങല്‍ ഇതിനായി പണം മാറ്റിവെയ്ക്കുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു തരത്തിലുള്ള ത്യാഗവും ഞങ്ങള്‍ ഇതിനായി ചെയ്തിട്ടില്ല. ഒരു ആഢംബര റെസ്റ്റോറന്റില്‍ നിന്ന് പല ദിവസമായി ഭക്ഷണം കഴിക്കുന്ന പണം കൊണ്ട് നിങ്ങള്‍ക്ക് തുര്‍ക്കിയിലേക്ക് ഒരു ടിക്കറ്റ് വാങ്ങാന്‍ സാധിക്കും. ഇതുപോലെ കുറച്ച് ദിവസത്തേക്ക് ഇത്തരത്തിലുള്ള ഭക്ഷണം ഒഴിവാക്കിയാല്‍ നിങ്ങളുടെ കയ്യില്‍ പണമുണ്ടാകും. നിങ്ങളുടെ കാഴ്ചപ്പാടാണ് എല്ലാ മാറ്റങ്ങള്‍ക്കും കാരണം.' കൗച്ച് സര്‍ഫിങ്ങിലൂടെ ആള്‍ക്കാരുടെ കൂടെ തങ്ങിയാണ് അവര്‍ ഹോട്ടലുകളില്‍ താമസിക്കുന്നത് ഒഴിവാക്കിയത്.

image


ഇതുവരെ റോഡ് വഴി 33000 കിലോ മീറ്റര്‍ അവര്‍ യാത്‌ര് ചെയ്തു. ചില പ്രത്യാക അവസരങ്ങളില്‍ മാത്രമാണ് അവര്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അടുത്ത 45 വര്‍ഷം ഇങ്ങനെ യാത്ര ചെയ്ത് കുറച്ച് രാജ്യങ്ങള്‍ കൂടി കാണാനാണ് അവരുടെ തീരുമനം. എന്നാല്‍ ഇത്രയും വര്‍ഷം തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ സാധിക്കുമോ? 'ഞങ്ങളുടെ ബൈക്കില്‍ എപ്പോഴും പൊല്ല്യൂഷന്‍ ചെക്ക് നടത്താറുണ്ട്. മാത്രമല്ല മൈലേജ് കൂട്ടാനായി ഞങ്ങല്‍ ആവശ്യമുള്ള വേഗതയില്‍ മാത്രമേ ബൈക്ക് ഓടിക്കാറുള്ളൂ. ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുമ്പോള്‍ വായു മലിനീകരണവും അതനുസരിച്ച് കുറയും. ആവശ്യം കഴിഞ്ഞ ഞങ്ങള്‍ വിലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങളായ പ്ലേറ്റ്, ബൗള്‍, കള്‍ട്ടെറി, വാട്ടര്‍ബോട്ടില്‍ എന്നിവ ഒഴിവാക്കന്നു. ഞങ്ങളുടെ വാട്ടര്‍ ബോട്ടിലുകളില്‍ ആവശ്യമുള്ള സമയത്ത് വെള്ളം നിറയ്ക്കുന്നു. വീണ്ടും പായ്ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സാധനങ്ങളില്‍ ഭക്ഷണം വാങ്ങുന്നു. നീചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികള്‍ ഉപയോഗിക്കുന്നു. വളരെ കുറച്ച് സാധനങ്ങള്‍ മാത്രമേ ഞങ്ങല്‍ കൊണ്ടുനടക്കാറുള്ളൂ. കാമ്പ് ചെയ്ത കാടുകളും മറ്റ് പ്രദേശങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. നേരത്തെ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ അത് സംരക്ഷിച്ചു.' മോണിക്ക പറയുന്നു.

എല്ലാ കഠിനമായ സാഹചര്യങ്ങളിലും അവര്‍ ഒരുമിച്ചായിരുന്നു. അവരുടെ ബന്ധത്തെ ഇത് എങ്ങനെയാണ് ബാധിച്ചത്?

പല ദമ്പതികളും ഒരു ദിവസം 24 മണിക്കൂറും ഒരുമിച്ച് നില്‍ക്കാറില്ല. 'ഞങ്ങള്‍ ഒരു ചെറു പുഞ്ചിരിയോടെയാണ് ഓരോ ദിവസവും എഴുന്നേല്‍ക്കുന്നത്. ചിലപ്പോള്‍ തലേ ദിവസം എന്തെങ്കിലും വഴക്ക് ഉണ്ടാക്കിയിട്ടായിരിക്കും കിടന്ന് ഉറങ്ങുന്നത്. എന്നാല്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ അതൊക്കെ മാറുന്നു. ഒരു ചെറിയ ടെന്റില്‍ ആയാലും മറ്റൊരാളുടെ കൗച്ചില്‍ ആയാലും ഞങ്ങള്‍ സന്തോഷത്തോടെയാണ് ഉണരുന്നത്. അത് ശരിക്കും ഒരു വലിയ കാര്യം തന്നയാണ്.' ശാരിക് പറയുന്നു. മോണിക്കയ്ക്ക് ശാരിക്കിനോട് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ഉച്ചത്തില്‍ പറയണമായിരുന്നു. കാരണം ബൈക്കിന്റേയും കാറ്റിന്റേയും ശബ്ദത്തില്‍ ശാരിക്കിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഒരുമിച്ചുള്ള സമയങ്ങളില്‍ മോണിക്കയ്ക്ക് അരോചകമായി തോന്നാറുള്ളത്.

നേര്‍വെയില്‍ ഒരു ഫെറി ഓഫീസിലെ വെയിറ്റിങ്ങ് റൂമില്‍ തങ്ങിയതാണ് അവരുടെ ഏറ്റവും നല്ല അനുഭവമെന്ന് മോണിക്ക പറയുന്നു. 'ഞങ്ങള്‍ അന്ന് അവിടെ കണ്ട കാഴ്ച അത്രക്ക് മനോഹരമായിരുന്നു.' അവര്‍ പറയുന്നു.

ഇതാണ് അവരുടെ സ്വപ്‌ന സാഫല്യത്തിന്റെ നിമിഷങ്ങള്‍. ഇനിയും ഒരുമിച്ച് നിരവധി രാജ്യങ്ങളിലേക്ക് അവര്‍ക്ക് പോകാനുണ്ട്. ഇങ്ങനെ ഒരു വേള്‍ഡ് ടൂറിന് ആവശ്യമായ ഏറ്റവും നല്ല ടിപ്പും അവര്‍ നല്‍കുന്നു: നിങ്ങളുടെ ജോലി കളയാതിരിക്കുക, അത് കളഞ്ഞ് ഇരുട്ടിലേക്ക് നിങ്ങല്‍ നടക്കരുത്. കഠിനമായി അധ്വാനിച്ച് എല്ലാം പ്ലാന്‍ ചെയ്യുക. എല്ലാത്തിനും ഉപരി നിങ്ങളുടെ കഠിന പ്രയത്‌നമാണ് ഇങ്ങനെ ഒരു യാത്രക്ക് ആദ്യമായി വേണ്ടത്.

    Share on
    close