പൊള്ളുന്ന ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ബ്ലോസം കൊച്ചാറിന്റെ അരോമ മാജിക് ഫേഷ്യല്‍

0

പുറത്തിറങ്ങാന്‍ കഴിയാത്ത ചൂടു കൊണ്ട് തിളക്കുകയാണ് കേരളം. ചൂടിനെ പ്രതിരോധിക്കുന്ന പുതിയ മന്ത്രമായി മാറുകയാണ് ബ്ലോസം കൊച്ചാറിന്റെ അരോമ മാജിക് ഫേഷ്യല്‍ കിറ്റുകള്‍. കേരളത്തിലെ വേനല്‍ക്കാലത്തുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഉതകുന്ന ബ്ലോസം കൊച്ചാറിന്റെ അരോമ മാജിക് പ്രൊഫഷണല്‍ ഫേഷ്യല്‍ കിറ്റുകള്‍ ഔദ്യോഗികമായി പുറത്തിറക്കി. തങ്ങളുടെ ഉപഭോക്താക്കളുടെ ത്വക്കില്‍ വേനല്‍ക്കാലം സൃഷ്ടിക്കുന്ന പരുക്കുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെ ബ്യൂട്ടീഷ്യന്‍മാരെ സഹായിക്കുന്നതാണ് ഈ പുതിയ ശ്രേണിയിലെ ഫേഷ്യലുകള്‍. ജ്യൂവല്‍ ഫേഷ്യല്‍ കിറ്റ്, വിറ്റമിന്‍ സി ലൈറ്റെനിങ് ഫേഷ്യല്‍ കിറ്റ്, ഡെറ്റോക്‌സ് ബാംബൂ ചാര്‍ക്കോള്‍ ഫേഷ്യല്‍ കിറ്റ് എന്നീ മൂന്നു വേരിയന്റുകളാണ് പുതിയ ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

മനസ്സിന്റേയും ശരീരത്തിന്റേയും ആത്മാവിന്റേയും ഒത്തൊരുമയില്‍ അധിഷ്ഠിതമായ ആന്തരിക സൗഖ്യവും സൗന്ദര്യവും നിലനിര്‍ത്തുന്ന രീതിയാണ് അരോമ തെറാപ്പിയുടെ അടിസ്ഥാന ശില. കഠിനമായ രാസ വസ്തുക്കുളും ആള്‍ക്കഹോളും സള്‍ഫേറ്റും കൃത്രിമ വര്‍ണങ്ങളും ഗന്ധവും അടങ്ങാത്തവയാണ് ഇതിലെ ഉല്‍പ്പന്നങ്ങളെല്ലാം. ആവശ്യമായ എണ്ണകളും ഹെര്‍ബല്‍ ഘടകങ്ങളും ഉപയോഗിച്ചു തയ്യാറാക്കുന്ന ഇത് ത്വക്കിന്റെ യൗവനം നിലനിര്‍ത്തുന്നതിനു വഴിയൊരുക്കുകയും കേരളത്തിലെ വേനലിനേയും ഹുമിഡിറ്റിയേയും അന്തരീക്ഷ മലിനീകരണത്തേയും ചെറുക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു. അവശ്യമായ എണ്ണകളുടെ ഏറ്റവും ശുദ്ധമായ തലത്തിലുള്ളവയാണ് കിറ്റുകളില്‍ ഉപയോഗിച്ചിട്ടുള്ളതെന്നതിനാല്‍ ത്വക്കിനു തിളക്കം നല്‍കാനും പ്രകാശിപ്പിക്കുന്നതിനും അതു സഹായിക്കുന്നു.

ശില്‍പ്പശാലയില്‍ സംസാരിക്കുകയും ഇവയുടെ അവതരണം നടത്തുകയും ചെയ്ത് ഡോ. ബ്ലോസം കൊച്ചാര്‍ ഈ കിറ്റുകളുടെ സവിശേഷതകള്‍ വിവരിക്കുകയും ചെയ്തു. കേരളത്തിലെ ബ്യൂട്ടീഷ്യന്‍മാര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗന്ദര്യവും ത്വക്ക് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ലഭ്യമാക്കാനാവും വിധം രൂപ കല്‍പ്പന ചെയ്തിട്ടുള്ളവയാണ് ഈപ്രൊഫഷണള്‍ ഫേഷ്യല്‍ കിറ്റുകള്‍ എന്ന് ഡോ. ബ്ലോസം കൊച്ചാര്‍ ചൂണ്ടിക്കാട്ടി. 

നൂറു ശതമാനവും പ്രകൃതിയില്‍ നിന്നു വികസിപ്പിച്ചെടുത്തതും ഓര്‍ഗാനിക് ജീവിത ശൈലി പ്രോല്‍സാഹിപ്പിക്കുന്നതുമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളെന്നത് കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ച് ഏറെ ആവേശം പകരുന്നതാണ്. ഹരിതവും നൈസര്‍ഗ്ഗികവുമായ രീതിയില്‍ സൗന്ദര്യം പരിഹാരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ആശയം. 

തങ്ങളുടെ ഭക്ഷണം പോലെ തന്നെയായിരിക്കണം തങ്ങള്‍ പ്രയോഗിക്കുന്നതും എന്ന ആശയമാണിവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദീര്‍ഘകാലത്തെ പ്രയത്‌നത്തിന്റെ ഫലമായുള്ള ഈ ഉല്‍പ്പന്നങ്ങള്‍ ആത്മവിശ്വാസവും ആന്തരിക സൗന്ദര്യവും സന്തോഷവുമെല്ലാം വര്‍ധിപ്പിക്കാനും സാഹായിക്കുമെന്നും ഡോ. ബ്ലോസം കൊച്ചാര്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ ഈ ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തപ്പോള്‍ ഉണ്ടായ അതേ രീതിയിലെ ആഹ്ലാദമായിരിക്കും ഇത് ഉപയോഗിക്കുന്നവര്‍ക്കും ഉണ്ടാകുക എന്നും അവര്‍ പറഞ്ഞു.

എല്ലാ വിഭാഗത്തിലുമുള്ള ത്വക്കുകള്‍ക്കും യോജിച്ചതും വെറും 55 മിനിറ്റു വേണ്ടി വരുന്നതുമായ അഞ്ച് ഘട്ടങ്ങളായുള്ള പ്രൊഫഷണല്‍ ട്രീറ്റ്‌മെന്റാണ് ജ്യൂവല്‍ ഫേഷ്യല്‍ കിറ്റിലുള്ളത്. 50 മിനിറ്റു വേണ്ടി വരുന്ന ആറു ഘട്ട പ്രൊഫഷണല്‍ ട്രീറ്റ്‌മെന്റാണ് വിറ്റമിന്‍ സി ലൈറ്റനിങ് ഫേഷ്യല്‍ കിറ്റിലുള്ളത്. 30 മിനിറ്റു വേണ്ടി വരുന്ന മൂന്നു ഘട്ട ട്രീറ്റ്‌മെന്റാണ് ഡെറ്റോക്‌സ് ബാംബൂ ചാര്‍ക്കോള്‍ ഫേഷ്യല്‍ കിറ്റിലുള്ളത്.

ത്വക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായതും നീണ്ടു നില്‍ക്കുന്നതുമായ പരിഹാരങ്ങളാണ് ഇന്നത്തെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് ബ്ലോസം കൊച്ചാര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാമന്ത കൊച്ചാര്‍ ചൂണ്ടിക്കാട്ടി. ഇതും തങ്ങളുടെ കോര്‍പ്പറേറ്റ് തത്വങ്ങളും കണക്കിലെടുത്താണ് പുതിയ പ്രൊഫഷണല്‍ ഫേഷ്യല്‍ കിറ്റുകള്‍ അവതരിപ്പിച്ചതെന്നും സാമന്താ കൊച്ചാര്‍ ചൂണ്ടിക്കാട്ടി. ബ്ലോസം കൊച്ചാര്‍ അരോമ മാജിക് പ്രോ കിറ്റുകള്‍ ഇന്ത്യയിലെമ്പാടുമുള്ള പാര്‍ലറുകളിലും സലൂണുകളിലും ലഭ്യമാകും.