മെഡിക്കല്‍ സ്വാതന്ത്ര്യം; രാഷ്ട്രീയ അതിക്രമത്തിനെതിരെ വേള്‍ഡ്‌ മെഡിക്കല്‍ അസോസിയേഷന്‍  

0

ആരോഗ്യപരിപാലന മേഖലയിലുളളസ്വാതന്ത്ര്യസ്വയംഭരണാവകാശം നിര്‍ത്തലാക്കാന്‍ നിരന്തരമായി നടക്കുന്ന രാഷ്ട്രീയ ശ്രമങ്ങളെ ചൂണ്ടികാട്ടി കടുത്ത മുന്നറിയിപ്പുമായി വേള്‍ഡ്‌മെഡിക്കല്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ഡോ.കേതന്‍ ദേശായി. തായ്‌വാനില്‍വച്ച് നടന്ന വേള്‍ഡ്‌മെഡിക്കല്‍ അസോസിയേഷന്റെവാര്‍ഷിക സമ്മേളനത്തില്‍വച്ച് ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു മുന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഡോ. കേതന്‍ ദേശായി.

'തുര്‍ക്കി, ഇന്ത്യ, യുണൈറ്റഡ്കിംഗ്ഡം പോലുളള ഒട്ടനവധി രാജ്യങ്ങളില്‍ആരോഗ്യപരിപാലന മേഖലയിലുളളസ്വയംഭരണാവകാശം, ചികിത്സാവിധി സംബന്ധമായസ്വാതന്ത്ര്യം, തൊഴില്‍ സംബന്ധമായസ്വാതന്ത്ര്യംതുടങ്ങിയവയെലക്ഷ്യംവച്ച് നടത്തുന്ന ചിലരാഷ്ട്രീയ അക്രമങ്ങള്‍ ഇപ്പോള്‍ നിരന്തരമായികൊണ്ടിരിക്കുകയാണ്,'ദേശീയമെഡിക്കല്‍അസോസിയേഷനുകളിലെനാല്‍പ്പതോളം വരുന്ന പ്രതിനിധികളോടായിഅദ്ദേഹം പറഞ്ഞു.

'ചികിത്സാവിധി സംബന്ധിച്ചസ്വാതന്ത്ര്യത്തിനു വേണ്ടി നമ്മള്‍ ആരുടേയും അനുവാദംവാങ്ങേണ്ടകാര്യമില്ല. കാരണം,അത് സംരക്ഷിക്കുന്നത് ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ക്കുപരിയായി, രോഗിയുടെ അവകാശങ്ങളെയുംസ്വകാര്യതകളെയുമാണ്. അത് ബാഹ്യശക്തികളുടെസ്വാധീനത്തില്‍പ്പെടാതെ, രോഗികളുടെചികിത്സയേയുംകരുതലിനേയും സംബന്ധിച്ച്‌സ്വാതന്ത്ര്യത്തോടെതീരുമാനമെടുക്കാനുളള ഓരോഡോക്ടറിന്റെയുംവ്യക്തിഗത അവകാശമാണ്,' ഡോ.ദേശായി പറഞ്ഞു.

ചികിത്സാവിധികള്‍ക്കായിട്ടുളളമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും,തെറ്റായചികിത്സാവിധികള്‍ തടയുന്നതിലും, ആരോഗ്യ പരിപാലന രംഗത്ത്‌വിദ്യാഭ്യാസം നല്‍കുന്നതിലും, ജനാധിപത്യവ്യവസ്ഥയിലധിഷ്ഠിതമായിതീരുമാനമെടുക്കുന്നതിനുമുളളതൊഴില്‍സ്വാതന്ത്ര്യംഅത്യാവശ്യമാണ്. തൊഴില്‍സ്വാതന്ത്ര്യം നശിപ്പിച്ച്ആരോഗ്യപരിപാലന മേഖല പൂര്‍ണമായും അധീനതയിലാക്കാന്‍ഉദ്യോഗസ്ഥരെയുംരാഷ്ട്രീയക്കാരെയുംകൂട്ടുപിടിച്ച്‌സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയുംവേള്‍ഡ്‌മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായിചെറുത്ത് നില്‍ക്കണം,'ഡോ.ദേശായിഅഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റുംയൂറോളജിസ്റ്റുമായഅദ്ദേഹം 2016-17 ല്‍ വേള്‍ഡ്‌മെഡിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായിസേവനം അനുഷ്ഠിക്കും.

ഒരു രീതിയിലുമുളള വിവേചനവും വേര്‍തിരിവും ഇല്ലാതെ, തങ്ങളുടെമുന്നില്‍ വരുന്ന ഓരോ രോഗിയേയും തൊഴില്‍ സംബന്ധമായ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ ചികിത്സിക്കാന്‍ ഓരോ ഡോക്ടര്‍മാരും പ്രതിഞ്ജാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.'ഒരു ഡോക്ടറിന് തന്റെമുന്നില്‍ വരുന്ന രോഗിഒരിക്കലും ഒരു മിത്രമോശത്രുവോ അല്ല. സാമൂഹ്യസംഘര്‍ഷമുളളിടത്തോ യുദ്ധമേഖലയിലോ ജോലിചെയ്യുന്ന ഒരു ഡോക്ടറിന് തീര്‍ച്ചയായും നിയമം അനുശാസിക്കുന്ന പരമാവധി സംരക്ഷണം നല്‍കണം,'തന്റെ നിലപാട്‌വ്യക്തമാക്കിക്കൊണ്ട്‌ഡോ.ദേശായി പറഞ്ഞു.

സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുംവേണ്ടിരോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍മൂലം ഒട്ടനേകംരാജ്യങ്ങളില്‍ആരോഗ്യപരീപാലന തെഴില്‍മേഖലയില്‍സത്യസന്ധതയുംആത്മാര്‍ത്ഥയും അനുദിനം നശിച്ചു വരുന്നുയെന്നുംഅദ്ദേഹംഅഭിപ്രായപ്പെട്ടു. ലബോറട്ടറികളിലേക്കും ഫാര്‍മസികളിലേയ്ക്കുംമറ്റുംരോഗികളെ നിര്‍ദ്ദേശിച്ചയക്കുന്നതിന് സാമ്പത്തികമായിഒന്നുംകൈപ്പറ്റാതെതങ്ങളുടെ പ്രാക്ടീസുസൂതാര്യമാക്കിഡോക്ടര്‍മാര്‍ജോലിചെയ്യുകയാണെങ്കില്‍ആരോഗ്യപരിപാലനരംഗത്തിനെബാധിച്ചിരിക്കുന്ന മൂല്യച്യുതിയെ ഒരു പരിധി വരെഇല്ലാതാക്കാംഎന്ന്അദ്ദേഹംകുട്ടിച്ചേര്‍ത്തു.

ലോകമൊട്ടാകെയുളളഡോക്ടര്‍മാരെ പ്രതിനിധീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ്‌വേള്‍ഡ്‌മെഡിക്കല്‍ അസോസിയേഷന്‍. സെപ്തംബര്‍ 17, 1947-ല്‍ സ്ഥാപിച്ച വേള്‍ഡ്‌മെഡിക്കല്‍ അസോസിയേഷന്റെ പാരീസില്‍വച്ച് നടന്ന ആദ്യ പൊതുസമ്മേളനത്തില്‍ 27 രാജ്യങ്ങളില്‍ നിന്നുളളഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്നു.ഡോക്ടര്‍മാരുടെസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനും ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങളുടെഅടിസ്ഥാനത്തില്‍സദാസേവനമനുഷ്ഠിക്കാനുമാണ്‌സംഘടന സൃഷ്ടിക്കപ്പട്ടത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷംഓരോഡോക്ടര്‍മാര്‍ക്കുംഇത്‌വളരെ പ്രസക്തമായിരുന്നു. അതുകൊണ്ട്തന്നെ സ്വതന്ത്രരായ ധാരാളംതൊഴില്‍സംഘടനകളെ അനുനയിപ്പിച്ച്‌സൃഷ്ടിച്ച വേള്‍ഡ്‌മെഡിക്കല്‍ അസോസിയേഷന്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര കുട്ടായ്മതന്നെയായിരുന്നു.അംഗങ്ങളുടെവാര്‍ഷികസംഭാവനകളിലൂടെ ഫണ്ട് സമാഹരണം നടത്തുന്ന ഈ സംഘടന ഇപ്പോള്‍ 111 ദേശിയമെഡിക്കല്‍ അസോസിയേഷനുകള്‍ ഉള്‍കൊളളുന്ന ഒരു ആഗോള പ്രസ്ഥാനമാണ്.