ഡോമിനോസിനെ മാതൃകയാക്കി ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്കായി ചാര്‍ക്കോള്‍ ബിരിയാണി

0


ഇന്ന് നമുക്ക് ചുറ്റും നിരവധി ഫുഡ്‌ടെക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ നിലവിലുണ്ട്. ഓരോരുത്തരുടേയും ജീവിത്തതില്‍ രുചിയുടെ പുതിയ തലങ്ങള്‍ പരിചയപ്പെടുത്തുന്നതുകൊണ്ടുതന്നെ അവര്‍ നമുക്ക് നല്‍കുന്ന സേവനം വിലമതിക്കാനാകാത്തതാണ്. ഫുഡ് സ്റ്റാര്‍ട്ട് അപ്പുകള്‍ വര്‍ധിച്ച് വരുന്നതിന് മുമ്പ് വളരെ കുറച്ച് ഭക്ഷണങ്ങള്‍ മാത്രമേ നമ്മുടെ വീട്ടിലേക്ക് എത്തിയിരുന്നുള്ളൂ. അതില്‍ ഒന്നാമനാണ് ഏവരുടേയും ഇഷ്ട വിഭവമായ പിസ. പിസയെന്ന് കേട്ടാലോ ആദ്യം മസിലേക്ക് ഓടിയെത്തുന്നത് ഡോമിനോസ് പിസയും. അത്രയും വലിയ കാര്യക്ഷമതയോടെയാണ് ഡോമിനോസ് പിസ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നത്. 'ക്വിക് സര്‍വ്വീസ് റെസ്‌റ്റോറന്റ് മോഡല്‍ പിന്തുടര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം.

ഇന്ത്യക്കാരായ നാം ഞൊടിയിടയില്‍ പിസ മാത്രം വീട്ടില്‍ വരുത്തി കഴിച്ചാല്‍ മതിയോ? അപ്പോള്‍ നമ്മുടെ ഇന്ത്യന്‍ ഭക്ഷണങ്ങളോ? ഈ ചോദ്യങ്ങളാണ് അനുരാഗ് മല്‍ഹോത്രയേയും കൃഷ്ണകാന്ത് ഠാക്കൂറിനേയും മറ്റൊരു തലത്തിലേക്ക് ചിന്തിക്കാന്‍ അവസരം ഒരുക്കിയത്. എന്തുകൊണ്ട് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ 'ക്വിക് സര്‍വ്വീസ് റെസ്‌റ്റോറന്റ്'(ക്യു എസ് ആര്‍) മാതൃകയില്‍ എത്തിക്കാന്‍ കഴിയില്ല എന്നയി അവരുടെ അടുത്ത ചിന്ത. ഈ സമയം അവര്‍ ലയണ്‍ വെന്‍ച്വേഴ്‌സില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഈ ചിന്തകള്‍ അവരെ എത്തിച്ചത് 'ചാര്‍ക്കോള്‍ ബിരിയാണി' എന്ന ആശയത്തിലേക്കാണ്. മനിലയിലെ എ ഐ എമ്മില്‍ നിന്ന് എം ബി എ നേടിയ വ്യക്തിയാണ് അനുരാഗ്. കൃഷ്ണകാന്ത് ബാംഗ്ലൂരിലെ ഐ ഐ എമ്മില്‍ നിന്ന് എം ബി എയും. രണ്ടുപേരും ഫിനാന്‍ഷ്യല്‍ സര്‍വ്വീസിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ലയണ്‍ വെന്‍ച്വേഴ്‌സിന്റെ കീവില്‍ പല സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു.

ഇന്ത്യന്‍ ഭക്ഷണങ്ങളിലേക്ക്

മുഹമ്മദ് ഭോല്‍ എന്ന ഷെഫിനെ കണ്ടുമുട്ടിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം അവരിലേക്കെത്തിയത്. യു കെയിലും ഇന്ത്യയിലുമായി നിരവധി അനുഭവ സമ്പത്തുള്ള അദ്ദേഹം ബിരിയാണി ഉണ്ടാക്കാന്‍ കേമനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഭക്ഷണങ്ങല്‍ക്കായി ഒരു ക്യു എസ് ആര്‍ സംരംഭം ആവശ്യമാണെന്ന് അവര്‍ക്ക് തോന്നിയത്.

ഗുണമേന്മയും സ്ഥിരതയും കൊണ്ടുവരുക

പിസയും ബര്‍ഗറും വീട്ടിലെത്തിക്കാനായി നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ബിരിയാണി പോലുള്ള രുചിയേറിയ ഇന്ത്യന്‍ ഭക്ഷണങ്ങല്‍ വീട്ടിലെത്തിക്കാന്‍ ഒരു സംവിധാനം ഉണ്ടെങ്കില്‍ നമുക്ക് എന്തുമാത്രം സന്തോഷം ഉണ്ടാകും അല്ലേ? ഈ അവസരമാണ് അവര്‍ നന്നായി പ്രയോജനപ്പെടുത്തിയത്. ഭക്ഷണത്തിന്റെ ഗുണമേന്മയിലും അത് എത്തിക്കുന്നതിന് പിന്നിലെ സാങ്കേതിക വിദ്യയും കൃത്യതയുമാണ് ഏറ്റവും പ്രധാനപ്പെട്ട മുന്ന് ഘടകങ്ങളെന്ന് കൃഷ്ണകാന്ത് പറയുന്നു.

ഇതിനായി അവര്‍ പല പ്രായക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചു. ഈ ഉത്പ്പന്നം എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിച്ചതോടെ കൂടുതല്‍ മികച്ച രീതിയില്‍ മുന്നേറാന്‍ അവര്‍ തീരുമാനിച്ചു. എന്നും ഒരേ അളവില്‍ ഭക്ഷണം ഉണ്ടാക്കുക എന്നത് റെസ്‌റ്റോറന്റുകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ ചാര്‍ക്കോള്‍ ബിരിയാണിക്ക് സാധിച്ചു. ആഗോള തലത്തില്‍ ഫുഡ് മാനുഫാക്ചറിംങ്ങ് രംഗത്ത് വമ്പന്‍മാരായി നില്‍ക്കുന്ന ഒരു കമ്പനിയുമായി അവര്‍ പാട്‌നര്‍ഷിപ്പ് ആരംഭിച്ചു. ഇപ്പോള്‍ അവര്‍ മുംബൈയില്‍ ഉടനീളം 6 വ്യത്യസ്ത തരത്തിലുള്ള ബിരിയാണികളാണ് അവര്‍ എത്തിക്കുന്നതെന്ന് കൃഷ്ണകാന്ത് പറയുന്നു. എന്നാല്‍ ഈ കമ്പനിയുടെ പേര് അവര്‍ ഇതുവരെ പുറത്ത് വിട്ടില്ല.

പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും

നഗരത്തിലെ പലയിടങ്ങളിലും ഗുണമേന്മയുള്ളതും രുചികരവുമായി ബിരിയാണി അവര്‍ എത്തിക്കുന്നു. ഇതിന് പിന്നിലെ സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഗൗതം സിങ്ങാണ്. അദ്ദേഹം ധര്‍ബാദിലെ ഐ എസ് എമ്മിലും ബാംഗ്ലൂര്‍ ഐ ഐ ടിയിലും പഠിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ മിഖായേല്‍ ഷഹാനി എന്ന ഷെഫും പിന്നീട് അവരുടെ കൂടെ ചേര്‍ന്നു. കമ്പനിക്ക് വേണ്ടി അദ്ദേഹമാണ് ഭക്ഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

വിപണിയില്‍ നിലവിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് പകരം എല്ലാം സ്വന്തമായി വികസിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചത്. എല്ലാ കാര്യങ്ങളും അവരുടെ ടീമിന് കീഴിലാകണമെന്ന് അവര്‍ ആഗ്രഹിച്ചു. 2015 സെപ്തംബറിലാണ് ചാര്‍ക്കോള്‍ ബിരിയാണി ആരംഭിച്ചത്. അന്നു മുതല്‍ ഇന്നു വരെ 10 മടങ്ങ് വളര്‍ച്ച നേടിയതായി

അവര്‍ അവകാശപ്പെടുന്നു. ഇതുവരെ മുംബൈയില്‍ മാത്രമായി 8 സ്ഥലങ്ങളില്‍ ഇത് പ്രവര്‍ത്തിച്ചു വരുന്നു. ഓരോ മാസവും 100 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷ്ണകാന്ത് പറയുന്നു.

ഒരു ഓര്‍ഡര്‍ സ്വീകരിക്കുമ്പോള്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവം സമ്മാനിക്കുക എന്നതാണ് ചാര്‍ക്കോള്‍ ബിരിയാണിയുടെ നയം. ഗുണമേന്മയുള്ള ഭക്ഷണം നല്‍കിയതു കൊണ്ടു മാത്രം ഉപഭോക്താക്കളുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയില്ല എന്നവര്‍ തിരിച്ചറിഞ്ഞു.

ഒരു ചെറിയ ഡിസ്‌പോസബിള്‍ ബോക്‌സില്‍ വൃത്തിയായി പാക്ക് ചെയ്താണ് ബിരിയാണി എത്തിക്കുന്നത്. വെബ്, ആപ്പ്, കോള്‍ സെന്റര്‍ എന്നിവ വഴി ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്. പിന്നീട് നിശ്ചിത സ്ഥലത്ത് ഇത് എത്തിക്കുന്നതാണ്. ഇതിനായി ഡെലിവറി സേവനങ്ങള്‍ നല്‍കുന്ന ചിലരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ വളരെ പെട്ടെന്ന് ഡെലിവറി നടത്താന്‍ സാധിക്കും.

എച്ച് എന്‍ ഐ വഴി അവര്‍ക്ക് കുറച്ച് നിക്ഷേപം ലഭിച്ചിട്ടുണ്ട്. അടുത്ത 60 ദിവസം കൊണ്ട് മുംബൈയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍, പൂന, ഡല്‍ഹി എന്നീ പ്രദേശങ്ങളില്‍ ആരംഭിക്കാനും ഉവര്‍ക്ക് ഉദ്ദേശമുണ്ട്.

യുവര്‍ സ്‌റ്റോറിക്ക് പറയാനുള്ളത്

ഈ ശൃംഖലയില്‍ ഏറ്റവും അധികം മുന്നേറിയത് ഡോമിനോസാണ്. ഓരോ ഉപഭോക്താവിന്റേയും മനസ്സില്‍ ഇടം നേടാന്‍ അവര്‍ക്ക് സാധിച്ചു. അതുകൊണ്ടു തന്നെ പുതിയ എന്തു സംരംഭം തുടങ്ങിയാലും ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ അറിയാന്‍ അവര്‍ക്ക് കഴിയും.

ഡോമിനോസില്‍ ഏകദേശം 30000 ജീവനക്കാര്‍ ഉണ്ടാകും. അതില്‍ 2000025000 പേരും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. പേയ്‌മെന്റ്, ജി പി എസ്, അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനം എന്നിവ ജീവനക്കാര്‍ക്ക് എത്തിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വഴി ചാര്‍ക്കോള്‍ ബിരിയാണിക്ക് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

ഈസിഖാന, അമ്മീസ് ബിരിയാണി, നവാബ് ഷേക്ക് എന്നിവ ബിരിയാണി എത്തിക്കാനുള്ള സ്റ്റാര്‍ട്ട് അപ്പുകളാണ്. ഇവരുടെ വളര്‍ച്ചയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.