ഗവ. നഴ്‌സിംഗ് കോളേജില്‍ നഴ്‌സസ് ദിനാഘോഷം

0

അന്തര്‍ദേശീയ നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി ഗവ. നഴ്‌സിംഗ് കോളേജില്‍ നഴ്‌സസ് ദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'നഴ്‌സസ് സുസ്ഥിര വികസനത്തിനായി മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു ശബ്ദം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍. നിര്‍മ്മല ദീപം തെളിച്ച് നഴ്‌സസ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് നഴ്‌സിംഗിന്റെ ഗുണനിലവാരം ഉയര്‍ത്തണമെന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പല്‍ ആഹ്വാനം ചെയ്തു.

വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ജോസ് നഴ്‌സസ്ദിന പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പ്രൊഫസര്‍ പി. സുശീല, അസി. പ്രൊഫ. ജെസി പി.എസ്. എന്നിവര്‍ സംസാരിച്ചു. ഇതോടൊപ്പം കോളേജ് യൂണിയന്‍ നടത്തിയ നഴ്‌സസ്ദിന പരിപാടികളുടെ സമ്മാനവും വിതരണം ചെയ്തു.