വിലപേശി ആഹാരം വാങ്ങാന്‍ ഒരു ആപ്പ് 'പോക്കറ്റിന്‍'

0

ഫുഡ് ടെക്ക് വ്യവസായം വല്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. 'ടൈനിഔള്‍', 'സൊമിറ്റോ' എന്നിവയിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങല്‍ കേട്ടിട്ടുണ്ടാകും. ഈ പ്രശ്‌നങ്ങള്‍ എല്ലാം മാറ്റി നിര്‍ത്തിയാല്‍ ഫുഡ് ടെക്ക് വ്യവസായത്തിന് ഇന്ത്യയില്‍ നല്ല വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. പുറത്ത് പോയി ആഹാരം കഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. അതിന്റെ കൂടെ ഡിസ്‌ക്കൗണ്ട് കൂടി കിട്ടിയാല്‍ വളരെ സന്തോഷം.

'സൊമാറ്റോ' നല്ല രീതിയില്‍ ഓണ്‍ലൈനായി വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ കമ്പനികള്‍ക്ക് വളര്‍ച്ച കൈവരിക്കാന്‍ ഈ മേഖല വളരെ നല്ലതാണ്.

നമ്മുടെ രാജ്യത്ത് പുറത്ത് പോയി കഴിക്കുക എന്നത് സാദാരണയാണ്. ഒരു മാസത്തില്‍ 3 മുതല്‍ 4 തവണ വരെ എങ്കിലും അവര്‍ പുറത്ത് പോകാറുണ്ട്. ഏകദേശം 15002500 രൂപ വരെയാണ് ഇതിന് വേണ്ടി ചെലവാക്കുന്നത്. അധിക ചാര്‍ജ്ജുകളായ വാറ്റ്, സേവന നികുതി, സേവന ചാര്‍ജ്ജ് എന്നിവയാണ് ബില്ലിന്റെ 30 ശതമാനവും.

കൂപ്പണ്‍ എടുത്ത് ആഹാരം കഴിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ കൂപ്പണ്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. മിക്കവാറും കൂപ്പണിന്റെ കാലാവധി കഴിയുകയും ചെയ്യും. ടേബിള്‍ റിസര്‍വേഷന്‍ സേവനം ലഭ്യമായ സൈറ്റായ 'ഈസിഡിന്നര്‍', 'ഡൈന്‍ ഔട്ട്' എന്നിവയ്ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട കൂപ്പണ്‍ സൗകര്യങ്ങളുണ്ട്. അര്‍ ഡിസ്‌ക്കൗണ്ടും നിശ്ചിതമായി നല്‍കുന്നു.

ഈ തിരക്ക് പിടിച്ച ഫുഡ് ടെക്ക് വ്യവസായത്തില്‍ ഒരാള്‍ കൂടി എത്തിക്കഴിഞ്ഞു. 'പോക്കറ്റിന്‍.' റസ്റ്റോറന്റുകളില്‍ നിന്ന് ഡിസ്‌ക്കൗണ്ട് ലബിക്കാനുള്ള ഒരു വിലപേശല്‍ ആപ്പാണിത്. പല റസ്റ്റോറന്റുകളിലെയും വില മനസ്സിലാക്കി വളരെ ടേബിള്‍ ബുക്ക് ചെയ്യാനുള്ള അവസരം അവര്‍ ലഭ്യമാക്കുന്നു.

'ഞങ്ങള്‍ കോളേജില്‍ പഠിക്കുമ്പോള്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഞങ്ങല്‍ വിദ്യാര്‍ത്ഥികള്‍ ആയതുകൊണ്ട് കൈകളില്‍ പോക്കറ്റ് മണി വളരെ കുറവായിരുന്നു. അതുകൊണ്ട് ഞങ്ങല്‍ എപ്പോഴും ഡിസ്‌ക്കൗണ്ട് പ്രതീക്ഷിച്ചിരുന്നു. ഞങ്ങല്‍ക്ക് നിരവധി റസ്റ്റോറന്റ് ഉടമകളെ പരിചയമുണ്ടായിരുന്നു. അവരെ വിളിച്ച് പ്രത്യാക ഓഫറുകള്‍ ചോദിച്ച് വാങ്ങുമായിരുന്നു. ഇങ്ങനെ 5 മാനേജര്‍മാരെ വിളിക്കുമ്പോള്‍ സമയം ഒരുപാട് പോകുന്നു. ഇപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് 10 റസ്റ്റോറന്റുകളുമായി പോക്കറ്റിന്‍ ആപ്പ് വഴി ബന്ധപ്പെടാന്‍ കഴിയും.' പോക്കറ്റിനിന്റെ സ്ഥാപകരനായ അനിരുദ്ധ് പറയുന്നു.

പോക്കറ്റിന്‍ ഡിസ്‌ക്കൗണ്ടുകള്‍ ഓഫര്‍ ചെയ്യുന്നു. തിരക്കില്ലാത്ത സമയത്താണ് നിങ്ങല്‍ എത്തുന്നതെങ്കില്‍ വളരെ വലിയ ഡിസ്‌ക്കൗണ്ടാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഒരു റെസ്റ്റോറന്‍രില്‍ നിന്ന് കൂടുതല്‍ ഡിസ്‌ക്കൗണ്ട് നിങ്ങല്‍ പ്രീക്ഷിക്കുന്നു എങ്കില്‍ പോക്കറ്റിനില്‍ അത് നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സഹായിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ട് തരും എന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പാണ്. ഇതിന് വേറെ രേഖകളുടെ ആവശ്യമില്ല.

ഈ വര്‍ഷം പഠിച്ചിറങ്ങിയ 3 യുവ എഞ്ചിനീയര്‍മാരാണ് ഇത് രൂപീകരിച്ചത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയാണ് തിളങ്ങി നില്‍ക്കുന്നത്. ഥാപ്പര്‍ സര്‍വ്വകലാശാലയിലാണ് അനിരുദ്ധ് പഠിച്ചത്. ക്ഷിതിജ്, രാഹുല്‍ എന്നിവര്‍ ഡല്‍ഹി സര്‍വ്വകലാശാലയിലും.

കോളേജ് വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കുള്ള ഊര്‍ജ്ജവും ആവേശവും അളവറ്റതാണെന്ന് ക്ഷിതിജ് പറയുന്നു.

സ്റ്റാര്‍ട്ട് അപ്പിന് ഒരു നിശ്ചിത സമയമൊന്നും ആവശ്യമില്ലെന്ന് അവര്‍ പറയുന്നു. പ്രോജക്ടിന്റെ ആവശ്യത്തിനായി നിരവധി റെസ്റ്റോറന്റ് ഉടമകളുമായി സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഉടമകളുടേയും ഉപഭോക്താക്കളുടേയും പ്രശ്‌നങ്ങല്‍ എന്തെന്ന് മനസ്സിലാക്കിയത്. ഇതിനായി കിട്ടി ജോലി വരെ അവര്‍ ഉപേക്ഷിച്ചു. ഇത് ആരംഭിച്ച് 3 മാസത്തെ പ്രയാസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് നല്ല പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങി. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ 5000 ഡൗണ്‍ലോഡുകള്‍ ആയിട്ടുണ്ട്. 100 ല്‍ പരം റെസ്റ്റോറന്റുകളെ അവര്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

12 ലക്ഷത്തില്‍പ്പരം രൂപയുടെ 550 ഇടപാടുകളാണ് 90 ദിവസങ്ങല്‍ കൊണ്ട് പോക്കറ്റിനില്‍ നടന്നത്. സുഹൃത്തുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും പണം ശേഖരിച്ചായിരുന്നു ഇവരുടെ തുടക്കം. ഇതിന്റെ ആദ്യഘട്ടം ഈ മാസം കൊണ്ട് അവസാനിപ്പിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. പുതിയ ഫണ്ട് ലഭിക്കുകയാണെങ്കില്‍ 12 മാസം കൊണ്ട് 42 കോടി രൂപയുടെ 2 ലക്ഷത്തില്‍പ്പരം ഇടപാടുകള്‍ നടത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്.