സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്തണം: ചീഫ് സെക്രട്ടറി

സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്തണം: ചീഫ് സെക്രട്ടറി

Thursday June 01, 2017,

1 min Read

കംപ്യൂട്ടര്‍വത്കരണത്തിന്റെയും വിദൂര വിവരവിനിമയ സംവിധാനങ്ങളുടെയും ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നും സേവനങ്ങളും വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സാങ്കേതിക വിദ്യകള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. വിവിധ വകുപ്പുകളുടെ കാര്യക്ഷമമമായ പ്രവര്‍ത്തനത്തിനും ഫലപ്രദവും വേഗതയേറിയതുമായ നയവിന്യാസത്തിനും സംസ്ഥാന സ്‌പേഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 

image


ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെയും സ്റ്റേറ്റ് സ്‌പേഷ്യല്‍ ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള ജിയോ സ്‌പേഷ്യല്‍മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. അപ്‌ഗ്രേഡ് ചെയ്ത കേരള ജിയോ പോര്‍ട്ടലിന്റെ ഉദ്ഘാടനവും ചീഫ്‌സെക്രട്ടറി നിര്‍വഹിച്ചു. ചടങ്ങില്‍ ഇലക്ട്രോണിക് &ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി എം. ശിവശങ്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഐ.ടി. മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു സ്വാഗതം പറഞ്ഞു. കെ.എസ്.ഡി.ഐ. കണ്‍സള്‍ട്ടന്റ് വി.എന്‍ നീലകണ്ഠന്‍, നാഷണല്‍ സ്‌പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്ര്ചര്‍ സി.ഇ.ഒ ഡോ. പി.എസ്. ആചാര്യ എന്നിവര്‍ സംബന്ധിച്ചു.