നീര ഇനി മുതല്‍ കെ റ്റി ഡി സി യുടെ പ്രമുഖ ഹോട്ടലുകള്‍ വഴിയും

നീര ഇനി മുതല്‍ കെ റ്റി ഡി സി യുടെ പ്രമുഖ ഹോട്ടലുകള്‍ വഴിയും

Tuesday December 15, 2015,

1 min Read

കൊല്ലം കൈപ്പുഴ നാളികേരോല്‍പാദക കമ്പനിയില്‍ സംസ്‌കരിച്ച് വിപണനം ചെയ്യുന്ന നീരയും മറ്റു നാളികേര മൂല്യ വര്‍ധിത ഉത്പന്നങ്ങളും ഇനി മുതല്‍ കെ റ്റി ഡി സി യുടെ പ്രമുഖ ഹോട്ടലുകളുടെ ശൃംഖല വഴിയും വില്‍ക്കപ്പെടും. ഇതു സംബന്ധിച്ച് ടൂറിസം വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ജോസ് ഐ എ എസ് ടൂറിസം വകുപ്പിന് അയച്ച കത്തിലെ അഭ്യര്‍ഥന പ്രകാരമാണ് തീരുമാനം.

image


കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 120 കെ റ്റി ഡി സി ഔട്ട്‌ലെറ്റുകളിലും കൈപ്പുഴ കമ്പനിയുടെ ഉത്പന്നങ്ങള്‍ ലഭ്യമാകും. നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൈപ്പുഴ കമ്പനി 2013 ല്‍ ആണ് രൂപീകരിക്കപ്പെട്ടത്. 247 നാളികേര ഉത്പാദക സൊസൈറ്റികളും 10 ഫെഡറേഷനുകളും കമ്പനിയുടെ അധികാര പരിധിയിലുണ്ട്.

image


കെ റ്റി ഡി സി വഴിയുള്ള വിപണനം നീരയെയും, മറ്റു നാളികേര മൂല്യ വര്‍ധിത ഉത്പന്നങ്ങളെയും വിദേശീയര്‍ക്കു പരിചയപ്പെടുത്തുവാനുള്ള അവസരമാകുമെന്നും ഇത് കേരളത്തിന്റെ നാളികേര വ്യവസായ മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്നും കൈപ്പുഴ കമ്പനി ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ അഭിപ്രായപ്പെട്ടു. കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴിയും കൈപ്പുഴയുടെ നീരയും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും വിപണനം ചെയ്യുവാന്‍ തീരുമാനമായിട്ടുണ്ട്.

image