പുരസ്‌കാരങ്ങള്‍ രാജ്യ ബഹുമതി; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം സമവായത്തിലൂടെ പരിഹരിക്കണം: ശ്യാം ബനഗല്‍

പുരസ്‌കാരങ്ങള്‍ രാജ്യ ബഹുമതി; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം സമവായത്തിലൂടെ പരിഹരിക്കണം: ശ്യാം ബനഗല്‍

Wednesday November 18, 2015,

1 min Read

മാനവികതയിലൂന്നിയ സഹിഷ്ണുതയാണ് ഭാരതത്തിനാവശ്യമെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍. ആലിഫ് - 2015 ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

image


ഭരിക്കുന്ന സര്‍ക്കാരുകള്‍ നല്‍കുന്ന അംഗീകാരമല്ല പുരസ്‌കാരങ്ങള്‍. രാജ്യം നല്‍കുന്ന ബഹുമതിയായി അവാര്‍ഡുകളെ പരിഗണിക്കണം. ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കതിരെ പോരാടുന്നതിന് പുരസ്‌കാരങ്ങള്‍ മടക്കി നല്‍കേണ്ടതില്ല. ശ്യാം ബെനഗല്‍ പറഞ്ഞു.

തനിക്ക് ലഭിച്ച ബഹുമതികള്‍ ഗാന്ധിജി തിരിച്ചേല്‍പ്പിച്ചിരുന്നു.

രാജ്യം കീഴ്‌പ്പെടുത്തിയ യൂണിയന്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഗാന്ധിജി അവാര്‍ഡുകള്‍ ഉപേക്ഷിച്ചത്. വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രത്യക്ഷ ലക്ഷണമാണ് കല്‍ബുര്‍ഗി യും ദാദ്രി സംഭവവും.രാജ്യത്ത്‌ എല്ലാവരേയും ഉള്‍ക്കൊള്ളാവുന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നിയമപാലനം ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാരുകള്‍ക്കാണ് - അവിടെ പുരസ്‌കാര തിരസ്‌കരണത്തിന് പ്രസക്തിയില്ല. ശ്യാം ബനഗല്‍ പറഞ്ഞു.

ചെയര്‍മാന്‍ മുന്നിട്ടിറങ്ങിയാല്‍ ഇന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം അവസാനിപ്പിക്കാം.

വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാകണം. ചെയര്‍മാന്‍ നിയമനം രാജകീയ തീരുമാനത്തിന്റെ ഭാഗമെന്ന് വിദ്യാര്‍ത്ഥികള്‍ കരുതുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നതിനു പകരം - സ്ഥാപന മേധാവിയുമായി ബന്ധപ്പെടുകയാണ് വേണ്ടത്. താനായിരുന്നു ഈ പദവിയിലെങ്കില്‍ പ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്നും ശ്യാം ബനഗല്‍ പറഞ്ഞു.

സിനിമകളുടെ സൗന്ദര്യാത്മകതലമാണ് ചലച്ചിത്രോത്സവങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുതെന്നും ശ്യാം ബനഗല്‍ പറഞ്ഞു. നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെടാനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യവും ചലച്ചിത്രോത്സവങ്ങള്‍ക്കുണ്ട്. വൈവിധ്യങ്ങളാണ് രാജ്യത്തിന്റെ മുഖമുദ്ര. ബഹുസ്വരതയാണ് നിലനില്‍പ്. സിനിമാ മേഖലയിലും ഇതെല്ലാം ബാധകമാണ്. ശ്യാം ബനഗല്‍ പറഞ്ഞു.