മെഡക്‌സില്‍ എസ്.പി ഫോര്‍ട്ടിന്റെ ട്രോമ ബോധവല്‍ക്കരണങ്ങള്‍ക്ക് തുടക്കം  

0

മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന മെഡക്‌സ് മെഡിക്കല്‍ എക്‌സിബിഷന്റെ ഭാഗമായി തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രി ഒരുക്കിയ ആക്‌സിഡന്റ് ആന്റ് ട്രോമകെയര്‍ സ്റ്റാളിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

പ്രശസ്ത അസ്ഥി രോഗ വിദഗ്ധന്‍ ഡോ. ചെറിയാന്‍ എം തോമസ്, എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. പി.അശോകന്‍, ഡോ. സജീഷ്, ഡോ. കിഷോര്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി ഡയറക്ടര്‍ പി.മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വാഹനാപകടമുണ്ടായാല്‍ എങ്ങനെ കരുതലോടെയും പക്വതയോടെയും നേരിടുമെന്നതിനെ സംബന്ധിച്ച ബോധവല്‍ക്കരണം ഈ സ്റ്റാളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. വിവിധ ശസ്ത്രക്രിയകളുടെ ഫോട്ടോ, വീഡിയോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.