ഓര്‍ഡര്‍ ചെയ്ത് ഞൊടിയിടയില്‍ ഫ്രഷ് ഉത്പന്നങ്ങളുമായി ഓര്‍ഡര്‍ഫ്രഷ്‌

ഓര്‍ഡര്‍ ചെയ്ത് ഞൊടിയിടയില്‍ ഫ്രഷ് ഉത്പന്നങ്ങളുമായി ഓര്‍ഡര്‍ഫ്രഷ്‌

Tuesday January 12, 2016,

2 min Read

ആധുനിക കാലഘട്ടത്തില്‍ വളരെ തിരക്കേറിയൊരു ജീവിതശൈലിയാണ് ഇന്നു നമ്മളില്‍ പലരുടേതും. വിപണിയില്‍ നിന്നു നമുക്കു ലഭിക്കുന്ന പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍ മുതലായ നിത്യോപയോഗ സാധനങ്ങള്‍ ഗുണനിലവാരം തീരെ കുറഞ്ഞവയാണ്. ഇവ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ശരീരത്തിന് ദോഷം ചെയ്യുന്ന മാരകമായ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍കുറച്ചുനാള്‍ കഴിയുമ്പോള്‍ ഭൂമിയില്‍ ജീവന്റെ അംശം ഇല്ലാതാകും. ഇന്ന് ഡല്‍ഹിയിലും ഗുര്‍ഗോണിലും ജനങ്ങള്‍ക്ക് കൃഷിത്തോട്ടത്തില്‍ നിന്ന് അടുക്കളയിലേക്ക് നേരിട്ട് ഗുണമേന്‍മയുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നു.

image


2014 ഡിസംബറിലാണ് നിതിന്‍ ഷേണായിയും സന്ധ്യ ഷേണായിയും ഐ ഓഡര്‍ ഫ്രഷ് എന്ന ന്യുതന സംരംഭത്തിന് തുടക്കം കുറിച്ചത്. ഗുണമേന്‍മയുള്ള സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്തു 12 മണിക്കൂറിനുള്ളില്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചു കൊടുക്കാന്‍ ഐ ഓര്‍ഡര്‍ ഫ്രഷിനു സാധിച്ചു. രാത്രി വളരെ വൈകിയാല്‍ ഫ്രഷ് പ്രോഡക്‌സിനായുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ല. ഒരു ദിവസം 2 ഡെലിവറി സ്ലോട്ടുകളാണ് ഫ്രഷ് പ്രോഡക്‌സിനായി ഐ ഓര്‍ഡര്‍ ഫ്രഷിനുള്ളത്. ഈ സവിശേഷത തന്നെയാണ് ഐ ഓര്‍ഡര്‍ ഫ്രഷിനെ മറ്റുള്ളവയില്‍ നിന്ന്‌വിശ്വസനീയവും വ്യത്യസ്തവുമാക്കുന്നത.്

20,000 യു എസ്സ് ഡോളറാണ് ഐ ഓര്‍ഡര്‍ ഫ്രഷിന്റെ പ്രാരംഭ ഘട്ടത്തില്‍ നിതിന്‍ ഷേണായിമുതല്‍ മുടക്കായി ഉപയോഗിച്ചത്. തന്റെ വ്യക്തിപരമായ സമ്പാദ്യത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഈ തുക സമാഹരിച്ചത്. ആധുനിക സാങ്കേതികവിദ്യയില്‍ ശക്തമായൊരു അടിത്തറ ആന്‍ഡ്രോയിഡിലും ഐ ഒ എസ് ആപ്പിലും അവര്‍ നിര്‍മ്മിച്ചു. വ്യാപാരികളില്‍ നിന്നുമുള്ള ലിസ്റ്റിംഗ് ഫീയില്‍ നിന്നാണ് ഐ ഓര്‍ഡര്‍ ഫ്രഷിന് വരുമാനം ലഭിക്കുന്നത്.

ഡല്‍ഹിഎന്‍ സി ആറില്‍ തന്നെ ബിസിനസ്സ് വിപുലീകരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. 2015 സെപ്റ്റംബറില്‍ 1000 ഓര്‍ഡര്‍ വരെ ലഭിച്ചു. ഈ വര്‍ഷം 2025 ശതമാനം വര്‍ദ്ധനവുണ്ടായി. 2016 മാര്‍ച്ചോടെ ഡല്‍ഹി എന്‍ സി ആറില്‍ 250000 കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകുമെന്ന് നിതിന്‍ ഷേണായി ഉറപ്പിച്ചു.

ബിഗ്ബാസ്‌കറ്റ്, ഗ്രോഫേര്‍സ്, പെപ്പര്‍ടാപ്പ് തുടങ്ങിയവരാണ് ഐ ഓര്‍ഡര്‍ ഫ്രഷിന്റെ മറ്റെതിരാളികള്‍. വിപണിയില്‍ മുന്നിലെത്താന്‍ ഇവര്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ട്. ഇപ്പോള്‍ 330 ബില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റാണ് ഐ ഓര്‍ഡര്‍ ഫ്രഷിനുള്ളത് 2020 ല്‍ ഒരു ട്രില്യണ്‍ ഡോളര്‍ അകുമെന്നാണ് നിതിന്‍ ഷേണായി പ്രതീക്ഷിക്കുന്നത്. കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ വരുത്തണം എന്നാല്‍ മാത്രമേ ഈ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളു. ഉപഭോക്താക്കളെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെക്കുറിച്ചു കൂടുതല്‍ ബോധവാന്‍മാരാക്കണം.

മത്സരമുള്ള മേഖലയാണെങ്കിലും ഉപഭോക്താക്കള്‍ വെബ്‌സൈറ്റിലുടെയും മൊബൈല്‍ ആപ്പിലുടെയും ഓര്‍ഡര്‍ നല്‍കി സാധനങ്ങള്‍ വാങ്ങുന്നത് വളരെയധികം കുറവാണ്.ഉപഭോക്താക്കള്‍ക്കാവശ്യമായ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കി ക്ഷണനേരം കൊണ്ട് അവരുടെ അരികില്‍ എത്തുമെന്നത് അവര്‍ക്ക് ബോധ്യമായാല്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്കു കൂടുതല്‍ ആകൃഷ്ടരാകുമെന്ന് നിതിന്‍ ഷേണായി പറഞ്ഞു.