ചൈനീസ് ഭക്ഷണത്തിനായി ഒരു ആപ്പ് 'ഹാപ്പി ഹക്ക'

0

വിശന്ന് വലയുമ്പോള്‍ പാചകം ചെയ്യാന്‍ ചിലര്‍ക്ക് മടിയാണ്. അതുകൊണ്ട് തന്നെ പിസ ഡെലിവറി സര്‍വ്വീസ് ഒരു ആശ്വാസമാണ്. എന്നാല്‍ ചൈനീസ് ഭക്ഷണം കഴിക്കണമെങ്കില്‍ പുറത്ത് പോയി തന്നെ കഴിക്കം.

ഈ അവസരത്തിലാണ് ഗൗതം ഖായ്, ആരുഷി വൈഷ്, പുനീത് സൈനി എന്നിവര്‍ 'ഹാപ്പി ഹക്ക' തുടങ്ങിയത്. ഡല്‍ഹിയില്‍ പെട്ടെന്ന് നല്ല ചൈനീസ് ഭക്ഷണം കിട്ടുക എന്നത് ബുദ്ധിമുട്ടാണ്. ഡെലിവറി കൂടി ചെയ്യുന്ന ഭക്ഷണശാലകളില്‍ മാത്രമേ ഇത് കിട്ടുകയുള്ളൂ.

മറ്റ് ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് അവര്‍ ചൈനീസ് ഭക്ഷണങ്ങളുടെ ഡെലിവറിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ഒരു നമ്പരോ മൊബൈല്‍ ആപ്പിന്റെയോ സഹായത്തോടെയാണ് അവര്‍ ഡെലിവറി നടത്താന്‍ ഉദ്ദേശിച്ചത്.

ഹാപ്പി ഹക്കയെ ദേശീയ തലത്തില്‍ മുന്‍നിരയില്‍ എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് ഗൗതം പറയുന്നു. ഓഫീസുകളിലും വീടുകളിലും സൗകര്യപ്രദമായി കഴിക്കാന്‍ പറ്റുന്ന രീതിയിലാണ് പാക്കേജുകല്‍ തയ്യാറാക്കിയിരിക്കുന്നത്. ഡെലിവറി റൂട്ട് വളരെ കൃത്യമായി മനസ്സിലാക്കുന്നു. പണമായോ കാര്‍ഡ് ഉപയോഗിച്ചോ വില നല്‍കാവുന്നതാണ്. ഒരു പാക്കിനുള്ളില്‍ കഴിക്കാന്‍ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. 'ഇത് വളരെ സൗകര്യപ്രദമാണ്. കഴിക്കാനായി വേറെ പാത്രങ്ങള്‍ തേടി നടക്കേണ്ടതില്ല. കൂടാതെ ഇതിന് വേണ്ടി മറ്റ് കറിയുടെ ആവശ്യവും വരുന്നില്ല.' ഗൗതം പറയുന്നു.

പ്രിസര്‍വേറ്റീവ് ചേര്‍ക്കാത്ത ഭക്ഷണമാണ് ഞങ്ങള്‍ നല്‍കുന്നത്. മാത്രമല്ല ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ മാത്രമാണ് ആഹാരം ഉണ്ടാക്കുന്നത്. 'ഞങ്ങള്‍ നിരവധി പച്ചക്കറികള്‍ ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. എണ്ണ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഞങ്ങള്‍ നല്ല സൂപ്പുകളും സലാഡുകളും ഉണ്ടാക്കാറുണ്ട്.' ഗൗതം പറയുന്നു.

51 രൂപയ്ക്കും 289 രൂപയ്ക്കും ഇടയ്ക്കാണ് വിഭവങ്ങളുടെ വില. മീല്‍സിന്റെ വില 99 രൂപ മുതല്‍ തുടങ്ങും. 400 മുതല്‍ 450 ഓര്‍ഡറുകള്‍ വരെ ഒരു ദിവസം ഹാപ്പി ഹക്കയ്ക്ക് ലഭിക്കുന്നു. ഇതില്‍ 80 ശതമാനം പേരും നിലവിലുള്ള ഉപഭോക്താക്കളാണ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു അടുക്കളയിലാണ് പാചകം നടക്കുന്നത്. ഓര്‍ഡര്‍ ലിഭിക്കുന്നത് അനുസരിച്ച് കൃത്യമായ സ്ഥലങ്ങളില്‍ എത്തിക്കുന്നു. ഇതുപോലുള്ള രണ്ട് കമ്പനികളാണ് മുംബൈയിലെ നൂഡില്‍ പ്ലേയും ചാര്‍ക്കോള്‍ ബിരിയാണിയും.

ഗൗതമിന്റെ മറ്റൊരു സംരംഭമായ 'സോള്‍ഡ് ഫ്യൂസി'ലൂടെയാണ് ഡെലിവറി ശൃംഖലകള്‍ രൂപപ്പെടുത്തിയത്. ഇത് ഗൗതമിന്റെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വൈബ്, മൊബൈല്‍ എന്നിവയുടെ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. ഈ സ്റ്റാര്‍ട്ട് അപ്പിന്റെ ആപ്പ് അടുക്കളയുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മൂന്നാമതൊരാളുടെ ആവശ്യം അവിടെ വരുന്നില്ല.

ഹാപ്പി ഹക്കയിലെ ഓരോ ടീം അംഗങ്ങളും വ്യത്യസ്തമായ തൊപ്പികളാണ് ധരിക്കുന്നത്. ഗൗതമിന് 10 വര്‍ഷത്തെ പ്രൊഫഷണല്‍ അനുഭവങ്ങളുണ്ട്. ഏണസ്റ്റ് ആന്റ് യങ് കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ഇ-ബുക്കേഴ്‌സ്, ജനീവയിലെ യു എന്‍ രക്ഷാസമിതി, ക്വാര്‍ക്ക് ഇന്‍ക് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. 2003ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ എസ് എസ് സി ബി എസില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടി. ഐ ടി ആയിരുന്നു വിഷയം.

വികസനം, വിപണനം, പ്രവര്‍ത്തനം എന്നിവക്ക് നേതൃത്വം നല്‍കുന്നത് ആരുഷി വൈഷ് ആണ്. എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷത്തേയും കണ്‍സ്ട്രഷനില്‍ ഒരു വര്‍ഷത്തേയും അനുഭവസമ്പത്തുണ്ട്. ഹാപ്പി ഹക്കയുടെ മാര്‍ക്കറ്റിങ്ങ് ആന്റ് സ്ട്രാറ്റജി വിഭാഗം നയി#്കുന്നത് പുനീതാണ്. ചന്ദറാണ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്നത്. ഹാപ്പി ഹക്കയ്ക്ക് ആദ്യത്തെ ഒരു കോടി രൂപയുടെ ഫണ്ട് ലഭിച്ചത് ഡല്‍ഹിയിലെ അജയ് റെലാനില്‍ നിന്നാണ്. ഇദ്ദേഹം സി എക്‌സ് പാര്‍ട്‌നേഴ്‌സിന്റെ മാനേജിങ്ങ് പാട്‌നറാണ്. ഫണ്ടിങ്ങിന്റെ അടുത്ത ഘട്ടം ഉടനെ ആരംഭിക്കും.

നിലവില്‍ ഡല്‍ഹിയില്‍ 5 സ്റ്റോറുകളുണ്ട്. 2 വര്‍ഷം കൊണ്ട് രാജ്യത്തൊട്ടാകെ 50 സ്റ്റോറുകള്‍ ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നത്. 'ഡല്‍ഹി കേന്ദ്രമാക്കി ജയ്പൂര്‍, ചണ്ഡിഗഡ്, ആഗ്ര, ലുധിയാന, ജലന്തര്‍, മീററ്റ് എന്നിവിടങ്ങളില്‍ ഇത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.'

യുവര്‍ സ്റ്റോറിയുടെ പക്ഷം

ഈ മേഖലയില്‍ ഏറ്റവും നല്ല നേട്ടമുണ്ടാക്കിയത് ഡോമിനോസ് പിസയാണ്. ഫോബ്‌സിന്റെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 750 ശതമാനം വളര്‍ച്ചയാണ് അവര്‍ക്കുണ്ടായത്. പിസയുടെ രുചി മാത്രമല്ല ഇതിന് പിന്നില്‍ അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൂടിയാണ് അവരുടെ വിജയത്തിന് കാരണം. ഇവരുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വളരെ നല്ലതാണ്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ട്രാക്ക് ചെയ്ത് പണം നല്‍കി അവരുടെ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ സാധിക്കും. ഇന്ത്യയിലും ഇവര്‍ക്ക് ഈ സംവിധാനങ്ങള്‍ എല്ലാമുണ്ട്. ഹാപ്പി ഹക്കയ്ക്കും വിജയം നേടണമെങ്കില്‍ ഈ സംവിധാനങ്ങളെല്ലാം ആവശ്യമായി വരും.